Get Updates
Get notified of breaking news, exclusive insights, and must-see stories!

viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍

പാരീസ്: വിവാഹ പ്രപ്പോസലുകള്‍ ഏത് രീതിയില്‍ ആവാം. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തില്‍ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്നവരോട് ചിലപ്പോള്‍ സാധാരണ രീതിയിലായിരിക്കും പ്രപ്പോസലുകള്‍ പലരും നടത്തുക. ചിലര്‍ അത് സ്വകാര്യമായി നടത്തും. എന്നാല്‍ ചിലതൊക്കെ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

1

ഒരു യുവാവിന്റെ പ്രപ്പോസല്‍ രീതിയാണ് ഇക്കാര്യങ്ങളൊക്കെ പറയാന്‍ ഇടയാക്കിയത്. വളരെ ഗംഭീരമായി കാമുകിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു കാമുകന്റെ വിവാഹ പ്രപ്പോസല്‍. അതും ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഈ വീഡിയോ. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Sachin Tandon twitter

ഈ വീഡിയോയില്‍ ഒരു യുവാവ് തന്റെ കാമുകിയെ വിവാഹത്തിനായി പ്രപ്പോസ് ചെയ്യുന്നതാണ് ഉള്ളത്. അതും ആരും ചെയ്യാത്തൊരു രീതിയിലാണ് ഇയാളുടെ പ്രപ്പോസല്‍. പക്ഷേ കുറച്ച് കടന്ന് പോയെന്ന് ആര്‍ക്കും തോന്നാം. പാരീസിലെ ഈഫല്‍ ടവറിന്റെ മുന്നില്‍ വെച്ചായിരുന്നു ഇയാളുടെ വിവാഹാഭ്യര്‍ത്ഥന. അതും ഷാരൂഖ് ഖാന്റെ കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിലെ കോയി മില്‍ ഗയ എന്ന ഗാനത്തിന് ഡാന്‍സ് ചെയ്ത് കൊണ്ടായിരുന്നു വിവാഹാഭ്യര്‍ത്ഥന. കണ്ടാല്‍ ശരിക്കും കടുത്ത റൊമാന്റിക്കായ ഒരു വീഡിയോയായി ഇത് തോന്നാം.

2

image credit: Sachin Tandon twitter

യുവാവ് പ്രണയപരവശനാണെന്ന് ഈ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. പക്ഷേ ആരും ട്രൈ ചെയ്യാത്തൊരു വിവാഹാഭ്യര്‍ത്ഥന രീതിയായി പോയി കാമുകന്‍ തിരഞ്ഞെടുത്തതെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ട്വിറ്ററില്‍ സച്ചിന്‍ ടണ്ടന്‍ എന്നയാളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. അതേസമയം യുവാവിന്റെ വിവാഹാഭ്യര്‍ഥനയില്‍ കാമുകി അമ്പരന്ന് പോകുന്നുണ്ട്. ഇവര്‍ യുവാവിനൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുന്നുമുണ്ട്. ചുറ്റും അലങ്കരിച്ചിട്ടാണ് ഈ യുവാവ് പ്രപ്പോസല്‍ നടത്തിയത്. റോസാപ്പൂവും മെഴുകുതിരികളും നിരത്തി ഒപ്പം മാരി മീ എന്ന സൈന്‍ ബോര്‍ഡും പിന്നില്‍ നിര്‍ത്തിയിരുന്നു.

3

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. അവന് അതറിയാമെന്ന് തോന്നുന്നു. പക്ഷേ ഇങ്ങനെ വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍, ഇല്ല എന്നായിരിക്കും തന്റെ മറുപടിയെന്നും സച്ചിന്‍ ടണ്ടന്‍ കുറിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ലക്ഷം കാഴ്ച്ചക്കാര്‍ ഇതിനോടകം ഈ ക്ലിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. നിരവധി പേര്‍ ഇതിനെ അഭിന്ദിച്ചിട്ടുണ്ട്. എന്നാല്‍ വിമര്‍ശിച്ചവരും ധാരാളമുണ്ട്. ഒരു വിവാഹം നടക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് ഈ കാമുകന് അറിയാമെന്നാണ് ഒരാള്‍ കുറിച്ചു. ആ യുവതി നോ പറഞ്ഞിരുന്നെങ്കില്‍, ഈ നാടകമൊക്കെ വെറുതെ ആയി പോകുമായിരുന്നുവെന്നും ഒരു യൂസര്‍ കമന്റ് ചെയ്തിട്ടുണ്ട്.

4

image credit: Sachin Tandon twitter

അതേസമയം ഇതില്‍ തെറ്റെന്താണെന്ന് സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംപി അനു ടണ്ഡന്‍ ചോദിച്ചു. ആ യുവാവ് അദ്ദേഹത്തിന്റെ രീതിയില്‍ പ്രപ്പോസ് ചെയ്തു. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും, ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന് നോക്കേണ്ട കാര്യമില്ലല്ലോ എന്നും അനു ടണ്ഡന്‍ പറഞ്ഞു. കുറച്ച് ഓവറായി പോയെന്നും, ഇരുപതുകളില്‍ പ്രായം നില്‍ക്കുന്നവര്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു യൂസര്‍ കമന്റ്‌ചെയ്തിട്ടുണ്ട്. മോശമെന്നും നാണക്കേടെന്നും പറഞ്ഞവരുണ്ട്. എന്നാല്‍ ധാരാളം പിന്തുണയും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+