ദക്ഷിണ ചൈന കടലില്‍ സംഘര്‍ഷങ്ങള്‍ പെരുകും, തുറന്ന യുദ്ധത്തിലേക്ക് വഴിമാറും; പ്രവചിച്ച് ജ്യോതിഷി
ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയെ എല്ലാവര്‍ക്കും അറിയാം. ലോകത്ത് തന്നെ അദ്ദേഹം അറിയപ്പെടുന്നത് ആധുനിക നോസ്ട്രഡാമസ് എന്ന പേരിലാണ്. സലോമിയുടെ മുന്‍ പ്രവചനങ്ങള്‍ പലതും നേരത്തെ തന്നെ വൈറലായതാണ്. അതുപോലെ യഥാര്‍ത്ഥമായി തന്നെ വന്നിട്ടുമുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിഡിന്റെ വരവ് എന്നിയെല്ലാം അതില്‍ ചിലതാണ്.
അതേസമയം അഥോസ് സലോമിയുടെ പുതിയ പ്രവചനങ്ങള്‍ ഇപ്പോള്‍ ലോകത്തെയാകെ ഭയപ്പെടുത്തുകയാണ്. ഇപ്പോള്‍ പല രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ആശങ്കപ്പെടുത്തുന്ന തര്‍ക്കങ്ങള്‍ വലിയ യുദ്ധത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും യുദ്ധത്തിലേക്കും വഴിമാറുമെന്നാണ് മുന്നറിയിപ്പ്.

ഫീമെയില്‍ എന്ന മാധ്യമത്തോട് സംസാരിക്കവെയാണ് സലോമി നിര്‍ണായകമായ പ്രവചനങ്ങള്‍ നടത്തിയത്. തെറ്റിദ്ധാരണകളില്‍ നിന്നാണ് യുദ്ധത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുകയെന്ന് സലോമി പറയുന്നു. ദക്ഷിണ ചൈന കടലില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ വ്യാപിക്കാന്‍ ാേപവുകയാണ്.
അതുപോലെ റഷ്യന്‍ അതിര്‍ത്തികളില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെല്ലാം മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന സൂചന നല്‍കുന്നതാണ്. ചൈനയും ഫിലിപ്പൈന്‍സും തമ്മില്‍ സമുദ്രമേഖലയെ ചൊല്ലി വലിയ സംഘര്‍ഷം നടക്കുന്നുണ്ട്. ഇത് യുദ്ധത്തിലേക്ക് വഴിമാറും. ദക്ഷിണ ചൈനാ കടല്‍ സംഘര്‍ഷങ്ങളുടെ വേദിയായി മാറുമെന്നും ഹോട്ട്‌സ്‌പോട്ട് എന്ന് ഇവ അറിയപ്പെടുമെന്നും സലോമി പ്രവചിക്കുന്നു.
അതേസമയം റഷ്യ അവരുടെ അതിര്‍ത്തികളില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നാറ്റോ അതുപോലെ യുക്രൈനുള്ള പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് റഷ്യ അതിര്‍ത്തിയില്‍ പ്രത്യേക ജാഗ്രത കാണിക്കാന്‍ തുടങ്ങിയതെന്ന് സലോമി പറയുന്നു. ഉത്തര കൊറിയയും ഈ ഘട്ടത്തില്‍ അപകടകാരികളാണ് അവര്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരെ നടത്തി കൊണ്ടിരിക്കുകയാണ്.
യുഎസ്സും സൈനിക സഖ്യകക്ഷികളും വളരെ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നതെന്ന് സലോമി പറയുന്നു. ആയുധശേഖരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടി സമന്വയിപ്പിച്ചാല്‍ മാത്രമേ കൃത്യതയും അതുപോലെ മികവും ഉണ്ടാകൂ. മിസൈലുകളിലും ലേസര്‍ വെപ്പണ്‍ സംവിധാനങ്ങളിലും ഇവയുടെ നിയന്ത്രണമുണ്ടാവണമെന്ന് സലോമി പറയുന്നു. യുദ്ധങ്ങളില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്കുണ്ടാവും.
ഇത്തരം സംഘര്‍ഷങ്ങളില്‍ ആയുധ ശേഖരങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും. പ്രതിരോധപരമായ കാര്യങ്ങള്‍ക്ക് അവ ആവശ്യമാണ്. ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ. പല ലോക നേതാക്കളും ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തും. അത് ലോകത്ത് വലിയ യുദ്ധമായി മാറുമെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications