ലോകമഹായുദ്ധം, സര്‍വനാശം, വരാനിരിക്കുന്നത് ദുരന്തങ്ങള്‍; മാരക വൈറസുമെത്തും, ഞെട്ടിച്ച് പ്രവചനം
ലണ്ടന്‍: ലോകമഹായുദ്ധ ഭീഷണി ഇപ്പോള്‍ യൂറോപ്പിലും പശ്ചിമേഷ്യയില്‍ അടക്കം നിലനില്‍ക്കുന്നുണ്ട്. പ്രധാന കാരണം. ഇക്കാര്യത്തില്‍ വന്ന പ്രവചനങ്ങളാണ്. എല്ലാം ഞെട്ടിക്കുന്നവയാണ്. വന്‍ ദുരന്തങ്ങളാണ് 2025ല്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ ബള് ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചിച്ചിരുന്നു.
പശ്ചിമേഷ്യയിലും യൂറോപ്പിലുമെല്ലാം ഉള്ള യുദ്ധങ്ങള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ ഇപ്പോള്‍ ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി പ്രവചിച്ചിരിക്കുന്ന കാര്യങ്ങള്‍ പലതും ബാബ വംഗയെ പോലെ ഭയപ്പെടുത്തുന്നതാണ്. 2024ല്‍ ഇനിയും ഞെട്ടിക്കുന്ന പല കാര്യങ്ങളും സംഭവിക്കുമെന്നാണ് സലോമി പ്രവചിക്കുന്നത്.

നേരത്തെ തന്നെ സലോമി പ്രവചിച്ച കാര്യങ്ങളും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതെല്ലാം യാഥാര്‍ത്ഥ്യമാകുന്നത് കൊണ്ടാണിത്. അര്‍ജന്റീന ഫുട്ബോള്‍ ജേതാക്കളാവുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു സലോമി. അതുകൊണ്ട് സലോമിയുടെ പ്രവചനങ്ങളെ ഗൗരവത്തോടെ പിന്തുടരുന്നവര് ധാരാളം ബ്രസീലിലും മറ്റ് രാജ്യങ്ങളിലുമുണ്ട്.
സോഷ്യല്‍ മീഡിയയിലും സലോമിക്ക് വലിയ ആരാധകരുണ്ട്. ഒരു മാരക വൈറസാണ് ഇനി മനുഷ്യനെ ഒന്നാകെ വിറപ്പിക്കുകയെന്ന് സലോമി പറയുന്നു. പുതിയ മാരകമായ വൈറസാണിത്. കൊറോണ വൈറസ് ഏത് തരത്തില്‍ മനുഷ്യനെ ബുദ്ധിമുട്ടിച്ചുവോ അതിനേക്കാള്‍ എല്ലാം മാരകമായിരിക്കും ഈ വൈറസ് എന്ന് ബ്രസീലിയന്‍ ജ്യോതിഷി പറയുന്നു.
ഈ വൈറസ് ലോകത്താകെ ബാധിക്കുമെന്ന് സലോമി പറയുന്നു. നേരത്തെ കൊവിഡ് മഹാമാരിയും, യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, എലിസബത്ത് രാജ്ഞിയുടെ മരണവുമെല്ലാം മുന്‍കൂട്ടി പ്രവചിച്ചിരുന്നു സലോമി. കൊവിഡ് 19 വെറുമൊരു തുടക്കം മാത്രമായിരുന്നുവെന്ന് പറയുകയാണ് സലോമി. ദക്ഷിണ ധ്രുവത്തില്‍ നിന്ന് പുതിയതായി ഒരു വൈറസ് ഉത്ഭവിക്കും.
ഈ വൈറസിനെതിരെയുള്ള പ്രതിരോധം അങ്ങേയറ്റം ദുഷ്കരമായിരിക്കും. വലിയ പ്രത്യാഘാതങ്ങള്‍ മാനവരാശിക്ക് ഉണ്ടാക്കും. നിരവധി പേര് മരിച്ചുവീഴും. ഈ രോഗത്തെ പരിശോധിക്കാതെ ഒഴിവാക്കിയാല്‍ മാരകമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. മാനസിക നിലയെ തന്നെ അത് ബാധിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള് ഉണ്ടാക്കുന്ന വൈറസായി ഇത് മാറുമെന്നും സലോമി പ്രവചിച്ചു.
യുദ്ധമുഖത്തെ പുതിയ സാങ്കേതിക വിദ്യ ലോകമഹായുദ്ധത്തിലേക്ക് ലോകത്തെ ഈ വര്‍ഷം നയിക്കുമെന്നും സലോമി പറയുന്നു. അതിന്റെ തുടക്കം എത്തി കഴിഞ്ഞു. ഇറാനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം അതിന്റെ ഭാഗം മാത്രമാണ്. മൂന്ന് ദിവസം ലോകം ഇരുട്ടിലാവും. ഇത് ലോകത്തെ കലുഷിതമാക്കും. വലിയ സംഘര്‍ഷത്തിലേക്ക് തള്ളി വിടും.
പല ലോകരാജ്യങ്ങളും അത്യാധുനിക സൈബര്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങും. ഇലക്ട്രോമാഗ്നറ്റിക് പള്‍സ് സാങ്കേതിക വിദ്യ അടക്കം ഇതില്‍ വരും. ഇത് എല്ലാ വിധ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൗകര്യങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ളത്. മനുഷ്യനെ തന്നെ ഇത് നേരിട്ട് ബാധിക്കുമെന്നു സലോമി പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications