വധൂവരന്മാർ തമ്മില്‍ അടീന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി; ഷൂ കൊണ്ട് അടി, മുടിക്ക് കുത്തിപ്പിടുത്തം
ഒരു സമുദായങ്ങള്‍ക്കും നാടുകള്‍ക്കിടയിലും പല വ്യത്യാസങ്ങളുമുണ്ടെങ്കിലും പരമ്പരാഗത ആചാരങ്ങൾ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒത്തുചേരലുകൾ, സംഗീതം, നൃത്തം, വർണ്ണാഭമായ അലങ്കാരങ്ങൾ, വിരുന്നുകൾ, നല്ല സദ്യ എന്നിവ ഏതൊരു ഇന്ത്യൻ വിവാഹത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനപ്പുറം പല അനിഷ്ട പ്രവണതകളും വിവാഹ ചടങ്ങുകളില്‍ ഉയർന്ന് വരികയും ഇത് വലിയ തർക്കത്തിലേക്ക് നയിക്കുക്കയും ചെയ്യുന്നു.

ഒരോ സമുദായങ്ങള്‍ക്കും നാടുകള്‍ക്കിടയിലും പല വ്യത്യാസങ്ങളുമുണ്ടെങ്കിലും പരമ്പരാഗത ആചാരങ്ങൾ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒത്തുചേരലുകൾ, സംഗീതം, നൃത്തം, വർണ്ണാഭമായ അലങ്കാരങ്ങൾ, വിരുന്നുകൾ, നല്ല സദ്യ എന്നിവ ഏതൊരു ഇന്ത്യൻ വിവാഹത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനപ്പുറം പല അനിഷ്ട പ്രവണതകളും വിവാഹ ചടങ്ങുകളില്‍ ഉയർന്ന് വരികയും ഇത് വലിയ തർക്കത്തിലേക്ക് നയിക്കുക്കയും ചെയ്യുന്നു.

ചെറിയ വഴക്കുകൾ വിവാഹങ്ങളിൽ സാധാരണവുമാണ്. എന്തായാലും, ബന്ധുക്കളോ അതിഥികളോ പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലാം നല്ല നിലയിലാക്കാനും പരമാവധി ശ്രമിക്കുന്നു. പക്ഷേ, വധൂവരന്മാർ തന്നെ വിവാഹ വേദിയിൽ വഴക്കിട്ടാൽ എന്ത് സംഭവിക്കും. . അത്തരമൊരു തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വധൂവരന്മാർ തമ്മിലുള്ള വഴക്കുകൾ കാണിക്കുന്ന അത്തരം നിരവധി സംഭവങ്ങളുടെ വീഡിയോകൾ നേരത്തേയും വൈറലായിട്ടുണ്ട്. എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയോക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകളും നടന്ന് വരികയാണ്.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും

വരനും വധുവും പരസ്പരം ഷൂസ് കൊണ്ട് അടിക്കുന്നതും വിവാഹ വേദിയിൽ ഒരു ഹൈ-വോൾട്ടേജ് നാടകത്തിന് തുടക്കമിടുന്നതും അതിഥികളെല്ലാം ഇത് കണ്ട് അമ്പരക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
വധുവും വരനും മുഖാമുഖം നിൽക്കുകയും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.

തർക്കം ശക്തമായതോടെ വരൻ പെട്ടെന്ന് പ്രകോപിതനാകുകയും തന്റെ വിവാഹ ഷൂ ഉപയോഗിച്ച് വധുവിനെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നവദമ്പതികളുടെ സമീപത്തുണ്ടായിരുന്ന ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും വധുവും വരനെ ചെരുപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വരൻ വീണ്ടും വധുവിനോട് ചൂടാവുകയും അവളുടെ മുടിയിൽ പിടിച്ച് വലിച്ച് നിലത്തിടുകയും ചെയ്തു. പിന്നീട് ഇരുവരും വേദിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. അപ്പോള്‍ വധു വരനെ അടിക്കുന്നത് തുടർന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ടാണ് ഇരുവരേയും പിടിച്ച് മാറ്റിയത്. സംഭവത്തില്‍ രൂക്ഷ വിമർശനമാണ് ഇരുവർക്കും നേരെ ഉയരുന്നത്.












Click it and Unblock the Notifications