വിവാഹം കഴിക്കാം, ദിവസവും 6 ലക്ഷം വേണം, കാമുകന് വാക്ക് പാലിച്ചു, യുവതി ചെയ്തത് ഇങ്ങനെ
ബെയ്ജിങ്: വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആ വിവാഹത്തിന് ചില നിബന്ധനകള്‍ വെച്ചാലോ? ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലൊന്നാണ് ഇപ്പോള്‍ ഒരു വിവാഹത്തിന്റെ പേരില്‍ നടന്നിരിക്കുന്നത്. ഒരു ചൈനീസ് യുവാവിന് വിവാഹം കഴിക്കുന്നതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാവുന്നത്.
ഇയാള്‍ക്ക് നഷ്ടമായിരിക്കുന്ന കാര്യങ്ങള്‍ എത്ര പറഞ്ഞാലും വിവരിക്കാനാവില്ല. ഏറ്റവുമൊടുവില്‍ ഈ കാമുകി കാരണം ഈ യുവാവിന് സംഭവിച്ചിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്തൊരു കാര്യമാണ്. അതിദാരുണമായ സംഭവമാണിത്. കൊടും ക്രൂരത എന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ.

വിവാഹ ചതി കാമുകന്റെ ജീവനെടുത്തു
ചൈനയിലെ ബെയ്ജിങ് സിറ്റിയില്‍ നിന്നുള്ള സുഷിയാങ്മാവോയുടെ ജീവനാണ് പ്രണയ ചതിയില്‍ നഷ്ടമായത്. ഇയാളുടെ ഭാര്യ വന്‍ തുക തുകയുമായി കടന്നുകളഞ്ഞതാണ് യുവാവിന്റെ ജീവനെടുക്കാന്‍ കാരണമായത്. ഇവരുടെ വളരെ ചെറിയ കാലത്തെ ജീവിതത്തിലാണ് ഇത്രയും വലിയൊരു സംഭവമുണ്ടായത്.
ഭാര്യയായ ഷായ് ഷിന്‍ഷിന്‍ തന്നെ ചതിച്ചതില്‍ മനംനൊന്താണ് ഇയാണ് ആത്മഹത്യ ചെയ്തത്. സു ഷിയാങ്ങിനെ ജീവിതം അത്ര പെട്ടെന്ന് ഇല്ലാതാവേണ്ടതല്ലായിരുന്നു. ഈ വിവാഹത്തിന് മുമ്പ് നടന്ന ചില കാര്യങ്ങളാണ് കാര്യങ്ങള്‍ ഇത്ര വരെയെത്തിച്ചത്.
ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
സു ഷിയാങ് വലിയൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ ഐടി ക മ്പനിയിലെ സംരംഭകനാണ് സു ഷിയാങ്. ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ ഭാര്യ ചതിച്ചുവെന്നാണ് പറയുന്നത്.
ഭാര്യയുടെ അങ്ങേയറ്റമുള്ള ചതിയില്‍ മനം നൊന്താണ് താന്‍ ജീവനെടുക്കുന്നതെന്ന് സു കത്തില്‍ പറയുന്നു. സു ഷിയാങ്ങിന്റെ സഹോദരന് ഈ കത്ത് സോഷ്യല്‍ മീഡിയിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുവിന്റെ കുടുംബം ഷായ് ഷിന് ഷിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്. സു നല്കിയ സ്വത്തുക്കളെല്ലാം തിരികെ ലഭിക്കണമെന്നാണ് ആവശ്യം.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
ഓണ്‍ലൈനിലെ ഡേറ്റിംഗിലൂടെ പ്രണയം
43കാരനായിരുന്നു സു ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെയാണ് ഷാ ഷിന്നിനെ പരിചയപ്പെട്ടത്. ഷായിന് സുവിനേക്കാള്‍ ആറ് വയസ്സ് കൂടുതലായിരുന്നു. കുറച്ച് കാലത്തെ താമസം കൊണ്ടുതന്നെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരുടെ വിവാഹം തകര്‍ന്നത് പോലെയായിരുന്നു.
വൈകാതെ തന്നെ ഈ യുവതി സുവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് സു ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതിന് വലിയ കാരണങ്ങള്‍ ഇവരുടെ വിവാഹത്തിലും അതിന് ശേഷമുള്ള കാര്യങ്ങളിലും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
എല്ലാദിവസവും ലക്ഷങ്ങള്‍ വേണം
ഷായിന് എല്ലാദിവസവും അക്കൗണ്ടില്‍ 50000 യുവാന്‍ വേണമായിരുന്നു. എങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്നായിരുന്നു കരാര്‍. അതായത് വിവാഹം വരെ ഈ പണം അവരുടെ അക്കൗണ്ടിലേക്ക് സു നല്‍കണം. ദിവസവും ആറ് ലക്ഷത്തോളം രൂപ സൂ ഇതോടെ നല്‍കണമായിരുന്നു. ആരും അന്തം വിട്ടുപോകുന്ന തുകയാണിത്.
അതേസമയം കൂടുതല്‍ അന്വേഷണത്തില്‍ ചായോയാങ് ജില്ലാ കോടതി ചില സുപ്രധാന കാര്യങ്ങള്‍ കണ്ടെത്തി. ഷായ്, ഒരു കാര്‍, ആഭരണങ്ങള്‍, മൂന്ന് മില്യണ്‍ യുവാവ്. എന്നിവ സൂവില്‍ നിന്ന് വാങ്ങിയതായി കണ്ടെത്തി. 110 ദിവസം മാത്രം നീണ്ടു നിന്ന ബന്ധത്തില്‍ നിന്നായിരുന്നു ഇതെല്ലാം അവര്‍ വാങ്ങിച്ചെടുത്തത്. തുടര്‍ന്ന് അവര്‍ വിവാഹ മോചനം തേടുകയായിരുന്നു.
തിരിച്ചുനല്‍കാന്‍ കോടതിയുടെ ഉത്തരവ്
ഷായ് കാര്‍ട്ടിയറിന്റെ റിംഗുകളും, 3,20000 യുവാവിനും, വിലയേറിയ ടെസ്ല കാറും, 1.87 മില്യണ്‍ യുവാന്‍ പണമായും തിരിച്ചുനല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം സൂ നല്‍കിയതാണ്. പത്ത് ലക്ഷത്തോളം യുവാന്‍ വില വരുന്നതാണ് ടെസ്ല കാര്‍. ഇതെല്ലാം വിവാഹ സമ്മാനമായി നല്‍കിയതാണെന്നായിരുന്നു ഷായുടെ വാദം.
എന്നാല്‍ കോടതി ഇതെല്ലാം തള്ളി. അതേസമയം ഷായിയുടെ മനസ്സ് കവരാന്‍ നിത്യേന 50000 യുവാന്‍ നല്‍കാമെന്ന് സു പറയുന്ന വീ ചാറ്റ് മെസേജും പുറത്തുവന്നു. അത് മാത്രമല്ല വിവാഹ മോചനദ്രവ്യം വരെ ഇവര്‍ വാങ്ങിച്ചെടുത്തിരുന്നു.
വിവാഹ മോചനദ്രവ്യം വാങ്ങിയത് ഇങ്ങനെ
സാന്യ അപ്പാര്‍ട്ട്മെന്റ് വിവാഹ മോചനദ്രവ്യമായി ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ ചൈനയിലെ ദ്വീപായ ഹെയ്നാനിലായിരുന്നു അവര്‍ അപ്പാര്‍ട്ട്മെന്റ് ആവശ്യം. ഒപ്പം പത്ത് മില്യണ്‍ യുവാന്‍ നഷ്ടപരിഹാരവുമായി ഇവര്‍ ആവശ്യപ്പെട്ടു. സു ഇവര്‍ക്ക് അപ്പാര്‍ട്മെന്റ് വാങ്ങി നല്കി. 6.6 മില്യണ്‍ യുവാന്‍ ബാങ്കിലേക്ക് ഇട്ട് നല്കി. ബാക്കി 3.4 മില്യണ്‍ യുവാന്‍ ധാരണ പ്രകാരം നല്‍കാമെന്നും പറഞ്ഞ് കരാറുണ്ടാക്കി.
ഈ കരാറെല്ലാം കോടതി തള്ളി. ഷായി നിര്‍ബന്ധിച്ചാണ് സൂവിനെ കൊണ്ട് ഇതില്‍ ഒപ്പുവെപ്പിച്ചതെന്ന് കോടതി കണ്ടെത്തി. ഈ 6.6 മില്യണ്‍ യുവാനും ഇവര്‍ സുവിന്റെ കുടുംബത്തിന് നല്‍കണം. ബെയ്ജിങ്ങിലെ വീടും, സാന്യ അപ്പാര്‍ട്ട്മെന്റും തിരികെ നല്‍കണം. സൂവിന്റെ മരണത്തിന് ഷായി പണം തട്ടിച്ചത് കാരണമായെന്നും കോടതി വിലയിരുത്തി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications