വിവാഹത്തിന് കാമുകിയെയും ഒപ്പം വിളിച്ചു; സുഹൃത്തിന്റെ ഭാര്യ ചവിട്ടി പുറത്താക്കി, സംഭവം ഇങ്ങനെ
വാഷിംഗ്ടണ്‍: ഒരു വിവാഹമാകുമ്പോള്‍ അതിഥികള്‍ ധാരാളമുണ്ടാകും. സുഹൃത്തുക്കളായിരിക്കും അധികം വരിക. ചിലപ്പോള്‍ കാമുകി-കാമുകന്മാരുമുണ്ടാകും. എന്നാല്‍ സ്വന്തം വിവാഹത്തിന് ഭര്‍ത്താവിന്റെ സുഹൃത്ത് വന്നപ്പോള്‍ ഇയാളെയും കൂടെ വന്ന കാമുകിയെയും ചവിട്ടി പുറത്താക്കിയിരിക്കുകയാണ് ഒരു യുവതി. സോഷ്യല്‍ മീഡിയയില്‍ ആകെ ഈ സംഭവം വൈറലായിരിക്കുകയാണ്.
വധുവില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വരന് ആകെ കലിപ്പിലാണ്. സ്വന്തം ഭാര്യയില്‍ നിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ലെന്നാണ് ഇയാള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കാം.....

വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. ഒപ്പം ഇവരുടെ കാമുകിയുമുണ്ടായിരുന്നു. എന്നാല്‍ യുവതി ഇവരെ ചടങ്ങില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇവരെ എന്ത് വന്നാലും ചടങ്ങിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് യുവതി നിലപാടെടുത്ത്. വധുവിന്റെ നടപടിയില്‍ അതിഥികളെല്ലാം അമ്പരന്ന് പോയി. എന്നാല്‍ വരന് ആകെ രോഷത്തിലാണ്. എന്നാല്‍ എന്തിനാണ് ഈ രോഷമെന്നാണ് വധു ചോദിക്കുന്നത്.

അതേസമയം വിവാഹം മംഗളകരമാകാന്‍ അതിഥികള്‍ കൂടെ കാമുകിമാരെ കൊണ്ടുവരരുതെന്ന് നിയമമുണ്ടായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ ഭാര്യമാരെ കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നു. ഇവരുടെ നിയമത്തിന് പുറത്തുള്ള ആരെയും ചടങ്ങിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കേ്ണ്ടെന്നായിരുന്നു തീരുമാനം. ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഈ നിയമം തെറ്റിച്ചാണ് കാമുകിയെ കൊണ്ടുവന്നത്. ഇത് വധുവിനെ ചൊടിപ്പിച്ചു. ഇയാളെ ചടങ്ങ് നടക്കുന്ന ഇടത്ത് നിന്ന് യുവതി നിയമം തെറ്റിച്ചതിന് പുറത്താക്കുകയായിരുന്നു.

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും
അതേസമയം സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റിലൂടെ യുവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്ത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് വധു പറയുന്നു. ഈ സുഹൃത്തിനെ ഞാന്‍ കുറച്ച് തവണ മുമ്പ് തന്നെ കണ്ടിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഇയാള്‍ക്കൊരു കാമുകിയുണ്ട്. ഇവരെ വളരെ അകലത്തില്‍ വെച്ചാണ് കുറച്ച് തവണ ഞാന്‍ കണ്ടിട്ടുള്ളത്. ഇയാള്‍ കാമുകിയെയും കൊണ്ടുവരുന്നതില്‍ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും യുവതി പറയുന്നു.

തന്റെ ഭര്‍ത്താവ് ഇതിനെ എതിര്‍ത്തിരുന്നു. മറ്റൊരു സ്ഥലത്ത് നിന്നാണ് ഇയാള്‍ വരുന്നത്. മറ്റാരെയും വിവാഹ വേദിയില്‍ സുഹൃത്തിന് അറിയില്ലെന്നും, അവന് ആശങ്ക തോന്നരുതെന്ന് കരുതിയാണ് കൂടെ ഒരാളെ കൊണ്ടുവരാന്‍ താന്‍ അനുമതി നല്‍കിയത്. അതിലൂടെ അവന് സന്തോഷം ലഭിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ മറ്റൊരു സ്ത്രീയുമായിട്ടാണ് അവന് വന്നത്. ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ കാമുകിയുമായി ബ്രേക്കപ്പ് ആയെന്നാണ് പറഞ്ഞത്. പകരം മറ്റൊരാളെയാണ് ഇയാള്‍ കൊണ്ടുവന്നത്.

അതേസമയം ഭര്‍ത്താവിന്റെ വിശദീകരണം കേട്ട് തനിക്ക് ദേഷ്യം വന്നുവെന്നും, തനിക്ക് അത് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. ആദ്യം ഈ സുഹൃത്തിന് ഞാന്‍ കാമുകിയെ കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരാളെ കൊണ്ടുവരാന്‍ ഞാന്‍ ഒരുക്കമല്ല. സുഹൃത്തിന് ഇവിടെ തങ്ങാമെന്നും, അയാള്‍ക്കൊപ്പം വന്ന സ്ത്രീക്ക് ഹോട്ടലിലേക്ക് മടങ്ങിപ്പോകാമെന്നും താന്‍ അയാളോട് പറഞ്ഞു. ഇതൊരു സ്വകാര്യ ചടങ്ങാണ്. ഇവിടെ മറ്റൊരാള്‍ വേണ്ടെന്നും നിര്‍ദേശിച്ചു. പക്ഷേ ഇതൊന്നും ഭര്‍ത്താവ് അറിഞ്ഞില്ല. ഇതോടെ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്.

തന്റെ ഭര്‍ത്താവ് സുഹൃത്തിനെ അപമാനിച്ചതില്‍ ആകെ രോഷത്തിലാണ്. എന്നാല്‍ സുഹൃത്ത് തന്റെ ആവശ്യം പരിഗണിച്ച് യുവതിയെയും വിളിച്ച് മടങ്ങി പോയി. ഒരു പ്രശ്നവും ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് വ്യാപക വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇത് നിങ്ങളുടെ മാത്രമല്ല ഭര്‍ത്താവിന്റെയും കൂടി വിവാഹ ചടങ്ങാണ്. യുവതി മാന്യത പാലിച്ചില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications