• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

Google Oneindia Malayalam News

ലണ്ടന്‍: അത്ഭുതങ്ങള്‍ എന്ന് പറയുന്നത് എപ്പോഴും ഉണ്ടാവുന്ന കാര്യല്ല. പ്രതീക്ഷകള്‍ അവസാനിക്കുന്നിടത്താണ് അത്ഭുതങ്ങള്‍ സാധ്യമാകുക. ഇവിടെ ഒരു അമ്മയ്ക്ക് തന്റെ ഒറ്റ ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ തിരിച്ച് കിട്ടിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ അത്ഭുതകരമായ പരിചരണവും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്.

സോഷ്യല്‍ മീഡിയയില്‍ ആകെ ഈ സംഭവം വൈറലായിരിക്കുകയാണ്. എല്ലാവരും അത്ഭുതമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ കുഞ്ഞ് ഗര്‍ഭസ്ഥ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ തന്നെ രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. അവിടെ നിന്നാണ് ഇത്രയും കാര്യങ്ങള്‍ നടന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഈ കുട്ടി മാസം തെറ്റി പിറന്നതാണ്. കുട്ടിയുടെ ഹൃദയമിടിപ്പ് 17 മിനുട്ട് നേരത്തേക്ക് നിലച്ച് പോയിരുന്നു. ഒരിക്കലും ഈ കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ കരുതിയിരുന്നില്ല. ബെതനി ഹോമര്‍ എന്ന അമ്മയ്ക്കാണ് ഇങ്ങനൊരു അവസ്ഥ വന്നത്. ബെതനി 26 മാസവും മൂന്ന് ദിവസവും ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പ്രസവം നടക്കുന്നത്. മാസം തെറ്റി പിറന്നതിനാല്‍ തന്നെ കുഞ്ഞ് ജീവിക്കുമോ എന്ന കാര്യത്തില്‍ ഒരുറപ്പും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള സാധ്യത ഒട്ടുമില്ലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

2

അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്

ഗര്‍ഭപാത്രത്തില്‍ നിന്ന് മറുപിള്ളയെ നീക്കം ചെയ്യുന്ന പ്രക്രിയയക്കും യുവതി വിധേയയായിരുന്നു. ഇത് കുട്ടിയുടെ ജനനത്തിന് മുമ്പ് ചെയ്യുന്ന കാര്യമാണിത്. എന്നാല്‍ ഇത് കുട്ടിയുടെ ജീവന് ദോഷം ചെയ്യുന്ന കാര്യമാണ്. ഒരുപാട് അപകടരമാണിത്. ജനിക്കുമ്പോള്‍ വെറും 750 ഗ്രാം മാത്രമായിരുന്നു ഈ കുട്ടിയുടെ ഭാരം. 17 മിനുട്ടോളം ഈ കുട്ടിക്ക് ശ്വാസമുണ്ടായിരുന്നില്ല. ശ്വാസമിടിപ്പ് നിലച്ച് പോയി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തം പകര്‍ന്ന് നല്‍കിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

3

മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബംമാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം

എന്തായാലും ഡോക്ടര്‍മാര്‍ ചെയ്ത കാര്യങ്ങളെല്ലാം നല്ല രീതിയില്‍ വന്നിരിക്കുകയാണ്. സ്‌കാനിംഗില്‍ കുട്ടിയുടെ തലച്ചോറിന് യാതൊരു കുഴപ്പവും ഇല്ലെന്ന് കണ്ടെത്തി. കുട്ടി ജീവനോടെയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 112 ദിവസമാണ് കുട്ടി ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ വീട്ടിലെത്തിയിരിക്കുകയാണ് അമ്മയും കുഞ്ഞും. 17 മിനുട്ട് കുഞ്ഞിന് ജീവനില്ലായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ ഞങ്ങള്‍ തിരിച്ച് കൊണ്ടുവന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എനിക്ക് മുമ്പില്‍ രണ്ട് ഓപ്ഷനായിരുന്നു ഇല്ലത്. രണ്ടായാലും കുഞ്ഞിന്റെ മരണമായിരുന്നു സാധ്യമാകുകയെന്നും ബെതനി പറഞ്ഞു.

4

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

ഒന്നുകില്‍ എന്റെ വയറില്‍ ഇരുന്ന് കുഞ്ഞ് മരിക്കുക, അതല്ലെങ്കില്‍ ജനനത്തിന് ശേഷം മരിക്കുക, ഇതായിരുന്നു എന്റെ മുമ്പിലെ ഓപ്ഷന്‍. കുഞ്ഞിന് 17 മിനുട്ടോളം ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ലെന്ന് ബെഥനി പറഞ്ഞു. അതേസമയം ഇവരുടെ പ്രശ്‌നം തീര്‍ന്നിട്ടില്ല. കുഞ്ഞിന് ജനനത്തോടെ തന്നെ ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരിക്കുകയാണ്. ഒരു വാല്‍വ് തുറന്നിരിക്കുകയാണ്. കുട്ടി വളര്‍ന്ന് വലുതാവുന്നത് വരെ ഇക്കാര്യം നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ശ്വാസകോശ സംബന്ധമായ അസുഖം കുഞ്ഞിനുണ്ട്. അതുകൊണ്ട് വീട്ടില്‍ ഓക്‌സിജന്‍ സഹായത്തോടെയാണ് കുട്ടി ജീവിക്കുന്നത്.

English summary
britain: premature child stop breathing miraculously return to life goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X