Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

വാഷിംഗ്ടണ്‍: ജീവിത പങ്കാളി ചതിച്ചാല്‍ എന്ത് ചെയ്യും. ചിലര്‍ ആ ബന്ധം തന്നെ ഉപേക്ഷിക്കും. പിന്നെ വേറെ ജീവിതം നയിക്കും. ആ വ്യക്തിയെ കുറിച്ച് ആലോചിക്കുക പോലുമില്ല. എന്നാല്‍ ചിലര്‍ പങ്കാളിയോട് പ്രതികാരം ചെയ്യും. ബ്രിട്ടനില്‍ നിന്നുള്ള ഒരു യുവതി പങ്കാളിയായ യുവതിയോട് പ്രതികാരം ചെയ്തത് ഒരു ടാറ്റൂ രൂപത്തിലാണ്.

അയല്‍ക്കാരും ബന്ധുക്കളും മാത്രമല്ല സോഷ്യല്‍ മീഡിയ അടക്കം ഇങ്ങനൊരു കാര്യത്തില്‍ അമ്പരന്നിരിക്കുകയാണ്. എന്നാല്‍ യുവതിയുടെ കഥ കേട്ടാല്‍ ആരും ഇങ്ങനൊക്കെ ചെയ്ത് പോകും. ഒറ്റ നിമിഷത്തില്‍ ഈ ടാറ്റൂ കണ്ടാല്‍ യുവതിക്ക് പങ്കാളിയോടുള്ള സ്‌നേഹമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അത് തെറ്റിദ്ധാരണയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

image credit:KEEPING UP WITH THE NAJM'S youtube

സാധാരണ പങ്കാളിയുമായി തീവ്ര പ്രണയമുണ്ടാകുമ്പോള്‍ ഒരാളുടെ മുഖം പരസ്പരം ടാറ്റൂ കുത്താറുണ്ട്. ബന്ധം തകര്‍ന്നാല്‍ അത് മായ്ച്ച് കളയാറുമുണ്ട്. എന്നാല്‍ നരാല്ലി നജിം എന്ന ഈ യുവതി വ്യത്യസ്തയാണ്. ഇവര്‍ കുറച്ച് കടന്ന കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. പങ്കാളിയായ യുവതിയുടെ മുഖം തന്റെ കവിളത്ത് പച്ചകുത്തിയിരിക്കുകയാണ്. എന്നാല്‍ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് യുവതി എവിടെയും അവകാശപ്പെടുന്നില്ല. ഇവര്‍ തമ്മില്‍ എങ്ങനെ പ്രണയത്തിലായെന്നും, കുഞ്ഞിനെ ഗര്‍ഭം ധരിച്ചത് എങ്ങനെയെന്നും യുവതി വെളിപ്പെടുത്തിയിട്ടില്ല.
ഒരിക്കലും ആരും ചെയ്യാത്തൊരു കാര്യമാണ് യുവതി ചെയ്തിരിക്കുന്നത്. ഇതവരുടെ പ്രതികാരമാണ്. പങ്കാളിയായ യുവതി തന്നോട് ചെയ്ത കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. നിലവില്‍ ഈ ബന്ധം പിരിഞ്ഞതാണ്.

2

image credit:KEEPING UP WITH THE NAJM'S youtube

നരാല്ലി സാധാരണ അവരുടെ പ്രണയബന്ധത്തെ കുറിച്ച് ടിക് ടോക്കിലും യുട്യൂബിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഇവര്‍ക്കൊരു മകന്‍ പിറന്നത്. മുന്‍പങ്കാളിയില്‍ ഇവര്‍ക്കുണ്ടായ കുഞ്ഞാണിത്. കിംഗ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എന്താണ് നടന്നതെന്നും യുവതി പറയുന്നുണ്ട്. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായെങ്കിലും മുന്‍പങ്കാളിയുമായി താന്‍ വീണ്ടും ഒന്നിച്ചേക്കും. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. പങ്കാളിയെ ഒരു പാഠം പഠിപ്പിക്കാന്‍ കൂടിയാണ് യുവതി ഇങ്ങനൊരു കാര്യം ചെയ്തതെന്നാണ് പറയുന്നത്.

3

image credit:KEEPING UP WITH THE NAJM'S youtube

പങ്കാളിയുടെ മുഖം കവിളില്‍ പച്ചകുത്തിയതില്‍ എല്ലാവര്‍ക്കും എന്നോട് അസൂയയുണ്ടായിരുന്നു. എന്നാല്‍ പങ്കാളി ചതിക്കുന്നയാളാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ. ഇത്രയൊക്കെയാണെങ്കിലും പങ്കാളിയോട് ക്ഷമിക്കാന്‍ അവര്‍ തയ്യാറാണ്‌
പഴയ പങ്കാളി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും യുവതി പറഞ്ഞു. ഇതിന് ശേഷമാണ് എന്താണ് നടന്നതെന്ന് യുവതി പറഞ്ഞു. പങ്കാളി എന്നെ ചതിച്ചു. ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവള്‍ ബന്ധം ഉപേക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും യുവതി പറഞ്ഞു. അങ്ങനൊരു സമയത്ത് പോലും അവള്‍ മറ്റൊരു ബന്ധത്തിനാണ് സമയം കണ്ടെത്തിയതെന്നും യുവതി തുറന്നടിച്ചു.

4

ഞങ്ങള്‍ പെര്‍ഫെക്ടായിട്ടുള്ള കുടുംബമാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു. ഒരാഴ്ച്ച മുമ്പാണ് ഞങ്ങള്‍ക്കൊരു മകന്‍ പിറന്നത്. പുതിയൊരു വീടും ഞങ്ങള്‍ വാങ്ങിയിരുന്നു. ഒരു സ്വപ്‌നം മാത്രമായിരുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി തുടങ്ങിയിരുന്നു. എന്നാല്‍ എല്ലാം ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞു. അവള്‍ എന്നെ ചതിക്കുകയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ബന്ധം പിരിഞ്ഞ് പോകാനുള്ള ശ്രമത്തിലായിരുന്നു അവള്‍. ഞാന്‍ ഗര്‍ഭിണിയായി, പ്രസവത്തിന് കാത്തുനിന്നപ്പോഴും അവള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും നരാലി പറഞ്ഞു.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി. സംഭവത്തിന് പിന്നാലെ ഇവരുടെ പങ്കാളി ലോറ രംഗത്തെത്തി. നരാലിക്ക് എന്ത് പറ്റിയെന്ന് അറിയില്ല. അവള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ലോറ പറഞ്ഞു. തനിക്ക് അവള്‍ക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് മുഖത്ത് ടാറ്റൂ അടിച്ചിരിക്കുന്നതെന്ന് ലോറ ചോദിക്കുന്നു. താന്‍ ചതിക്കുകയാണെന്ന് അവള്‍ കണ്ടെത്തി. പക്ഷേ മുഖത്ത് ടാറ്റൂ അടിക്കുന്നത് ഭ്രാന്താണ്. അതും തന്റെ പേരും അതിലുണ്ട്. പറയാന്‍ പറ്റാത്ത ഭാഗങ്ങളിലും നരാലി തന്റെ മുഖം ടാറ്റൂ ചെയ്തിട്ടുണ്ടെന്നും ലോറ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+