Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതങ്ങളോട് സംസാരിക്കും; മേഗനും ഹാരിയും പിരിയും, പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണശേഷം നിരവധി പ്രവചനങ്ങളാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ചുറ്റിപ്പറ്റി വരുന്നത്. നിരവധി പേര്‍ രാജ്ഞിയുടെ മരണം നേരത്തെ പ്രവചിച്ചെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലോകത്തെ അതിപ്രശസ്തനായ ജ്യോതിഷിയുടെ പ്രവചനമാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് സംഭവം.

മേഗന്‍ മര്‍ക്കലിനും ഹാരി രാജകുമാരനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് ഇയാളുടെ പ്രവചനം. അധിക കാലം രാജപദവിയില്‍ ചാള്‍സ് ഇരിക്കില്ലെന്നും ഇയാളുടെ പ്രവചനത്തില്‍ പറയുന്നു. അത് മാത്രമല്ല, ഈ സംഭവങ്ങള്‍ എപ്പോള്‍ നടക്കുമെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്. വിശദായ വിവരങ്ങളിലേക്ക്....

1

ചാള്‍സ് രാജാവിനാണ് അധിക കാലം രാജ്യം ഭരിക്കാനാവില്ലെന്ന് ജ്യോതിഷിയായ ജോണ്‍ ഹ്യൂഗ്‌സ് പറയുന്നു. ബ്രിട്ടനിലും മറ്റ് ലോകരാജ്യങ്ങളിലും അതി പ്രശസ്തനാണ് ഹ്യൂഗ്‌സ്. ചാള്‍സ് രാജാവ് ബ്രിട്ടീഷ് രാജപദവിയില്‍ നിന്ന് പടിയിറങ്ങുമെന്നും, അധികാരമേറ്റ് 7 വര്‍ഷത്തിനുള്ളില്‍ തന്നെ അത് സംഭവിക്കുമെന്നും ജ്യോതിഷി പറയുന്നു. രാജകുടുംബത്തിന് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ നല്ല കാലമല്ലെന്നാണ് ഇയാള്‍ പറയുന്നത്.

2

ചാള്‍സ് രാജാവും ഹാരി രാജകുമാരനും അടക്കം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോണ്‍ ഹ്യൂഗ്‌സിന്റെ പ്രവചനം. അതേസമയം തനിക്ക് ഭാവി പ്രവചിക്കാന്‍ പറ്റുന്നതിന്റെ ഭയപ്പെടുത്തുന്ന കാരണവും ഇയാള്‍ വെളിപ്പെടുത്തി. തനിക്ക് മരിച്ചവരോടും പ്രേതങ്ങളോടും സംസാരിക്കാന്‍ പറ്റുമെന്ന് ഹ്യൂഗ്‌സ് പറയുന്നു. ഇത് തനിക്ക് തലമുറകളായി പകര്‍ന്ന് കിട്ടിയതാണെന്ന് ഇയാള്‍ പറയുന്നു. മുത്തശ്ശിയില്‍ നിന്നാണ് ഭാവി പ്രവചിക്കാനുള്ള കഴിവുകള്‍ തനിക്ക് കിട്ടിയതെന്ന് ഹ്യൂഗ്‌സ് പറയുന്നു.

3

image credit: Birmingham Live/BPM Media

ചാള്‍സ് രാജാവ് ഇപ്പോഴേ പതറി തുടങ്ങിയെന്നും, ആകെ സമ്മര്‍ദത്തിലാണെന്നും, രാജപദവിയിലേക്ക് വരണോ എന്ന കാര്യം തന്നെ പുനരാലോചിച്ച് കൊണ്ടിരിക്കുകയാണെന്നും ഹ്യൂഗ്‌സ് പറയുന്നു. ഇത് ഇനിയങ്ങളോട്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രാജപദവി ഒഴിയും. കാരണം ഈ പദവിയില്‍ തുടരേണ്ടതില്ലെന്ന് അദ്ദേഹം മനസ്സിലാക്കും. തനിക്ക് വേണ്ടിയുള്ള ദേശീയ സംസ്‌കാര ചടങ്ങിനായി കോടിക്കണക്കിന് രൂപ പാഴാക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടാവില്ലെന്നും, അത് ചാള്‍സ് തന്നെ തിരിച്ചറിയുമെന്നും ജ്യോതിഷി വ്യക്തമാക്കി.

4

ഹാരി രാജകുമാരനും നല്ല കാലമല്ല ഇനി വരാുള്ളത്. ഹാരിയും ഭാര്യ മേഗന്‍ മര്‍ക്കലും വേര്‍പിരിയുമെന്നാണ് പ്രവചനം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് സംഭവിക്കും. അതോടെ ഒരു കാര്യങ്ങള്‍ മാറി മറിയുമെന്നും ജ്യോതിഷി വെളിപ്പെടുത്തി. വിവാഹ മോചനത്തിന് ശേഷം ഹാരിയും പിതാവും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം മാറും. അവര്‍ ഒന്നിക്കും. സഹോദരന്‍ വില്യവുമായുള്ള ബന്ധവും ശക്തിപ്പെടുമെന്നും ഹ്യൂഗ്‌സ് പറഞ്ഞു.

5

image credit: Birmingham Live/BPM Media

വിവാഹ മോചനത്തോടെ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്‍ തിരിച്ചെത്തും. അതിന് ചാള്‍സ് അനുമതി നല്‍കും. രാജകുടുംബത്തില്‍ തന്റെ പദവി അതോടെ ഹാരി ഉറപ്പിക്കുമെന്നും ജ്യോതിഷി വെളിപ്പെടുത്തുന്നു. ആന്‍ഡ്രൂ രാജകുമാരനും, ഡയാന രാജകുമാരിയും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് വലിയ ആഘാതം എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്ഞി പദം ഒഴിയാതിരുന്നത്. എന്നാല്‍ ചാള്‍സ് രാജാവിന് അത്തരമൊരു ആശയക്കുഴപ്പമേ ഉണ്ടാവില്ലെന്നും ഇയാളുടെ പ്രവചനത്തില്‍ പറയുന്നു.

6

ചാള്‍സ് പദവി ഒഴിയുന്നതോടെ അടുത്ത ബ്രിട്ടീഷ് രാജാവായി വില്യം എത്തും. എലിസബത്ത് രാജ്ഞിയുടെ പദവിയിലേക്ക് ഒരിക്കലും ഉയരാന്‍ ചാള്‍സ് രാജാവിന് സാധിക്കില്ലെന്ന് തനിക്ക് നേരത്തെ അറിയാം. കാരണം വലിയ സമ്മര്‍ദമാണ് ആ പദവിയില്‍ ഉണ്ടാവുക. അത് ചാള്‍സിന് താങ്ങാനാവില്ല. രാജകുടുംബത്തിന്റെ അധികസ്ഥാനം ഒന്ന് മാറ്റാന്‍ ചാള്‍സ് തയ്യാറാകും. പകരം ഒരു യുവരാജാവിനെ ചുമതയേല്‍പ്പിക്കുമെന്നും ജ്യോതിഷി പറഞ്ഞു.

7

ദീപാവലിക്കൊരു ടൂര്‍ ആയാലോ; സൗത്ത് ഇന്ത്യയിലെ ഈ ഡെസ്റ്റിനേഷുകള്‍ ഒന്ന് നോക്കിവെച്ചോളൂ, യാത്ര പൊളിക്കും

ജോണ്‍ ഹ്യൂഗ്‌സ് ലണ്ടനില്‍ വീ ആര്‍ നമസ്‌തേ എന്ന ജ്യോതിഷ കേന്ദ്രം നടത്തുന്നുണ്ട്. ഇത് പണത്തിന് വേണ്ടി ചെയ്യുന്ന കാര്യമല്ലെന്ന് ഹ്യൂഗ്‌സ് പറയുന്നു. തനിക്ക് കിട്ടുന്ന പണമെല്ലാം സംഭാവന ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചാരിറ്റിയിലൂടെ മരിച്ചവരുമായി പ്രിയപ്പെട്ടവര്‍ക്ക് സംസാരിക്കാനുള്ള വഴിയും താന്‍ ഒരുക്കി കൊടുക്കുമെന്നും ജോണ്‍ ഹ്യൂഗ്‌സ് അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+