Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചു മോനേ... ഒന്നല്ല രണ്ട് വട്ടം; രണ്ട് വർഷത്തിനിടെ ഇരട്ട ലോട്ടറി വിജയം, ലക്ഷങ്ങള്‍ സ്വന്തമാക്കി വീട്ടമ്മ

കേരളത്തിലെ പോലെ സർക്കാർ നടത്തുന്നത് അല്ലെങ്കിലും വിദേശ രാജ്യങ്ങളിലും നിരവധി ലോട്ടറികളുണ്ട്

 lottery

വർഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഒരിക്കല്‍ പോലും ലോട്ടറി വിജയം തേടിയെത്താത്തവർ നമുക്ക് ചുറ്റും ഉണ്ടാവും. ഭാഗ്യദേവത ഒരിക്കല്‍ പോലും തേടിയെത്തിയില്ലെങ്കിലും എന്നെങ്കിലുമൊരിക്കല്‍ ആ മാഹാഭാഗ്യം സംഭവിക്കുമെന്ന പ്രതീക്ഷിയില്‍ ആളുകള്‍ നിരന്തരം ലോട്ടറി എടുക്കുന്നു. മറ്റു ചിലരുണ്ട് വല്ലപ്പോഴുമൊക്കെയെ ലോട്ടറി എടുക്കാറുള്ളുവെങ്കിലും വിജയം ഇവരെ തേടിയെത്തും. അത്തരം ഒരു ഭാഗ്യവതിയായ ഒരു അമ്മയുടെ വാർത്തയാണ് ലണ്ടനില്‍ നിന്നും വരുന്നത്.

രണ്ട് തവണ വമ്പന്‍ ലോട്ടറി

രണ്ട് തവണ വമ്പന്‍ ലോട്ടറി

വോക്കിംഗ്‌ഹാം പ്രദേശത്ത് താമസിക്കുന്ന വെൻഡി ബാരൺ എന്ന അമ്മയ്ക്കാണ് രണ്ട് വർഷത്തിനിടെ രണ്ട് തവണ വമ്പന്‍ ലോട്ടറി അഠിച്ചിരിക്കുന്നത്. ഈ ആഴ്ച നടന്ന ബ്രീട്ടിഷ് ലോട്ടറിയുടെ നറുക്കെടുപ്പില്‍ 35000 പൌണ്ടാണ് വെന്‍ഡി ബാരണ് ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 34 ലക്ഷത്തില്‍ അധികം ഇന്ത്യന്‍ രൂപയാണ് സമ്മാനം.

 ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍

ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍

നേരത്തെ 2020 ലാണ് ഇതിന് മുമ്പ് ബാരണ് ലോട്ടറിയിലൂടെ സമ്മാനം ലഭിച്ചത്. അന്ന് പക്ഷെ ഇത്രയധികം പൈസയുടെ സമ്മാനമായിരുന്നില്ല ലഭിച്ചത്. 11000 പൌണ്ട് ആയിരുന്നു അന്നത്തെ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ അത് പത്ത് ലക്ഷത്തോളം വരും. രണ്ട് തവണയും പ്രതീക്ഷിക്കാത്ത സമയത്താണ് ഭാഗ്യം തന്നെ തേടിയെത്തിയതെന്നാണ് വെൻഡി ബാരൺ വ്യക്തമാക്കുന്നത്.

 ആദ്യ തവണത്തെ വിജയത്തിന് പിന്നാലെ

ആദ്യ തവണത്തെ വിജയത്തിന് പിന്നാലെ

മുമ്പ് ബാങ്ക് മാനേജരായിരുന്നെങ്കിലും ഇപ്പോൾ പൂന്തോട്ടപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 51 കാരിയായ വെൻഡി പീപ്പിൾസ് പോസ്‌റ്റ് കോഡ് ലോട്ടറിയിലൂടെയാണ് സമ്മാനം നേടിയിരിക്കുന്നത്. ആദ്യ തവണത്തെ വിജയത്തിന് പിന്നാലെ പിന്നീട് പഴയതിനേക്കാള്‍ കൂടുതലായി ലോട്ടറിയെടുക്കാന്‍ ആരംഭിച്ചു. ഫെബ്രവരി 18 ന് നടന്ന നറുക്കെടുപ്പില്‍ മറ്റ് അഞ്ച് ഭാഗ്യശാലികള്‍ക്കൊപ്പമാണ് ബാരണ്‍ ഭാഗ്യം പങ്കിട്ടിരിക്കുന്നത്.

Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

നാല് കുട്ടികളുടെ അമ്മ ഇപ്പോൾ

നാല് കുട്ടികളുടെ അമ്മ ഇപ്പോൾ

നാല് കുട്ടികളുടെ അമ്മ ഇപ്പോൾ ഒരു പൂന്തോട്ടനിർമ്മാണ ബിസിനസിലേക്ക് പണം നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. അവളുടെ അടുത്ത വീട്ടിലെ അയൽക്കാരൻ, മുൻ ഹോം കെയറർ, 85 കാരനായ ജീൻ ഫോസ്റ്റർ, എന്നിവരാണ് മറ്റ് വിജയികളിൽ ഉൾപ്പെടുന്നത. ലോട്ടറി വിജയം സ്വന്തമായതോട നാല് വർഷമായി കണ്ടിട്ടില്ലാത്ത മകൻ മാറ്റിനെയും രണ്ട് പേരക്കുട്ടികളെയും കാണാൻ മകൾ ലിസയ്‌ക്കൊപ്പം കാലിഫോർണിയയിലേക്ക് ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ് ബാരണ്‍.

ആദ്യ വിജയം എനിക്ക് ആവശ്യമുള്ളപ്പോൾ

ആദ്യ വിജയം എനിക്ക് ആവശ്യമുള്ളപ്പോൾ

"ഇരട്ട വിജയം അത്ഭുതകരമായിരുന്നു, ആദ്യ വിജയം എനിക്ക് ആവശ്യമുള്ളപ്പോൾ തന്നെ ലഭിച്ചു. ഇപ്പോൾ ഞങ്ങൾക്ക് ശരിക്കും ഒരു അവധിക്കാലം ആവശ്യമായിരുന്നു. ആ സമയത്താണ് വീണ്ടും ഭാഗ്യം തേടിയെത്തുന്നത്. എന്റെ പെൺകുട്ടികൾ അവരുടെ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഒരുമിച്ച് കുടുംബ അവധി ആഘോഷിക്കാനുള്ള അവസാന അവസരമാണിത്."- വിജയി പറഞ്ഞു.

എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്

എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്

എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല. ഞാൻ എല്ലാ ദിവസവും എന്റെ പേരക്കുട്ടികളോട് സംസാരിക്കുന്നു, എന്നെ ഫിറ്റ്നാക്കി നിർത്താൻ അവർ എന്റെ വാച്ചിൽ എന്റെ ചുവടുകൾ പോലും ട്രാക്ക് ചെയ്യുന്നു, പക്ഷേ നാല് വർഷമായി ഞാൻ അവരെ കണ്ടിട്ടില്ല, അതിനാൽ ഈ വേനൽക്കാലത്ത് അവരെ കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു.- വെന്‍ഡിയുടെ ഭർത്താവ് ജീനും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+