Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് ഇന്ത്യയില്‍ നിന്ന് കിട്ടുന്ന തുക അറിയുമോ? ഇതാണ് കാരണം!!

ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ലോകപസ്തനാണ്. അദ്ദേഹം ഒരു ഇന്ത്യന്‍ വംശജനാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയെ അറിയുമോ? കേട്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്. അക്ഷത മൂര്‍ത്തിയെന്നാണ് അവരുടെ പേര്. ഇന്ത്യയിലെ കോടീശ്വരന്മാരിലൊരാളായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസ് സ്ഥാപകനാണ് നാരായണ മൂര്‍ത്തി.

ഇതൊക്കെ ഒരുവശത്ത് നില്‍ക്കുന്ന കാര്യം. പക്ഷേ ഇന്ത്യയില്‍ നിന്ന് ഇവര്‍ കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന് അറിയുമോ? ബ്രിട്ടനിലെ പ്രമുഖ നേതാവായ ഒരാളുടെ ഭാര്യ ഇന്ത്യയില്‍ നിന്ന് പണം സമ്പാദിക്കുന്നത് എങ്ങനെയാണ്. അതൊരു ഞെട്ടിക്കുന്ന കാര്യമാണ്. ഏത് വഴിയാണ് ആ നേട്ടമെന്ന് പരിശോധിക്കാം.

rishi sunak wife akshata

ഇന്ത്യയില്‍ നിന്ന് അക്ഷത സമ്പാദിക്കുന്നത് കോടികളാണ്. ഏകദേശം 68.17 കോടി രൂപയോളം വരുമിത്. ഇത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമാണ് ഇന്‍ഫോസിസ്. ഇവിടെയുള്ള ഓഹരികള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്. അതിന്റെ വരുമാനത്തില്‍ നിന്നാണ് അവര്‍ക്ക് ഈ കോടികള്‍ ലഭിക്കുന്നത്. അതായത് ഇന്‍ഫോസിസ് ഓഹരികളെല്ലാം ഗ്രീനിലാണ് ഓടുന്നതെന്ന നമുക്ക് മനസ്സിലാക്കാം.

ഇന്‍ഫോസിസിലെ 3.89 കോടി ഓഹരികളാണ് അക്ഷത വാങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇന്‍ഫോസിസ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ രേഖകള്‍ പ്രകാരമുള്ള കണക്കാണിത്. ഒരു ഓഹരിക്ക് 17.50 കോടിയാണ് ഇന്‍ഫോസിസ് ഓഹരി മൂല്യമായി കണക്കാക്കിയിരുന്നത്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെയുള്ള കാലയളവിലേതാണ് ഈ മൂല്യം.

ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്

ഇതിനര്‍ത്ഥം, കമ്പനിയുടെ കൈയ്യിലുള്ള ഓഹരികള്‍ ജൂണ്‍ രണ്ട് വരെ അവരുടെ കൈവശമാണ് ഇരിക്കുന്നതെങ്കില്‍ ഈ വര്‍ഷം തന്നെ 68.17 കോടി രൂപ ലഭിക്കും. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം ഒരോഹരിക്ക് 16.50 രൂപയാണ് നല്‍കിയിരുന്നത്. എങ്കില്‍ 132.4 കോടി രൂപ അവര്‍ക്ക് ലഭിക്കുമായിരുന്നു. ഇതെല്ലാം ഓഹരി മൂല്യത്തിലൂടെ ലഭിക്കുന്ന വിഹിതമാണ്. മുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 31 രൂപയായിരുന്നു നല്‍കിരുന്നത്. ഇതിലൂടെ 120.76 കോടി അവര്‍ക്ക് ലഭിക്കുമായിരുന്നു.

അവരുടെ കൈയ്യിലുള്ള ഓഹരികളുടെ മൊത്തം മൂല്യം 5400 കോടി രൂപ വരും. ഇതിന്റെ ചൊവ്വാഴ്ച്ചത്തെ ക്ലോസിംഗ് പ്രൈസ് ഒരോഹരിക്ക് 1388.60 രൂപയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭവിഹിതം നല്‍കുന്ന കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. ഇവിടെ റിഷി സുനാക് ബ്രിട്ടീഷ് പൗരനാണ്. എന്നാല്‍ ഭാര്യ അക്ഷത ഇന്ത്യന്‍ പൗരയാണ്. ഇവരുടെ നോണ്‍ ഡോമിസൈല്‍ഡ് പദവി കാരണം വിദേശത്ത് നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കും.

ബ്രിട്ടനില്‍ അവര്‍ക്ക് നികുതി അടയ്ക്കുകയും വേണ്ട. പതിനഞ്ച് വര്‍ഷത്തേക്ക് ഈ നേട്ടം ലഭിക്കും. ഇത് ബ്രിട്ടനില്‍ ചൂടേറിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. റിഷി സുനാക് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി മത്സരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്.അതേസമയം ഇന്ത്യന്‍ പൗരയായത് കൊണ്ട്, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാന്‍ സാധിക്കില്ല. ബ്രിട്ടനിലെ നികുതി ഇവിടെ നിന്നുള്ള വരുമാനമാണെങ്കില്‍ നല്‍കിയിരിക്കുമെന്നും അക്ഷതയുടെ വക്താവ് നേരത്തെ പറഞ്ഞിരുന്നു.

പിന്നീട് വിവാദം ശക്തമായപ്പോള്‍ ലോകത്താകെയുള്ള തന്റെ സമ്പാദ്യത്തിന്റെ നികുതി ബ്രിട്ടനില്‍ അടയ്ക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ബ്രിട്ടനില്‍ അവര്‍ എത്രയാണ് ലാഭവിഹിതത്തിന്റെ നികുതിയായി അടയ്ക്കുന്നതെന്ന് വ്യക്തമല്ല. കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലാണ് അവര്‍ ജനിച്ചത്. ബെംഗളൂരുവിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് കാലിഫോര്‍ണിയയിലെ മക്കെന കോലേജിലായിരുന്നു വിദ്യാഭ്യാസം. ഫ്രഞ്ചിലും, ഇക്കണോമിക്‌സിലും അവര്‍ക്ക് ബിരുദമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+