മച്ചാനേ വരണം, വിവാഹത്തിന് എത്തിയ യുവാവിന് നഷ്ടം 2 ലക്ഷം; സുഹൃത്തുക്കള്‍ കൊടുത്തത് എട്ടിന്റെ പണി
ലണ്ടന്‍: സുഹൃത്തുക്കളുടെ വിവാഹമൊക്കെ ഉണ്ടാവുമ്പോള്‍ പലരും നമ്മളെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും വരുന്ന അതിഥികളോട് എന്തായാലും പണം നല്‍കണമെന്ന് പറയാറില്ല. കേരളത്തിന് ചിലയിടത്ത് വിവാഹത്തിന് ചെറിയ രീതിയില്‍ പണം നല്‍കാറുണ്ട്. എന്നാല്‍ അതിഥികളോട് ലക്ഷങ്ങള്‍ ആരെങ്കിലും ആവശ്യപ്പെടുമോ? എങ്കില്‍ അങ്ങനെ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്.
റെഡിറ്റില്‍ വന്ന ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ലെമണ്‍ കിറ്റി എന്ന യൂസര്‍നെയിമുള്ള യുവാവാണ് പോസ്റ്റ് റെഡിറ്റില്‍ പങ്കുവെച്ചത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നുള്ള 36കാരനാണ് ജാക്കാണ് ഈ ക്ഷണപത്രം കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.

യുഎസ്സിലുള്ള സുഹൃത്തുക്കളാണ് ജാക്കിനെ വിവാഹത്തിന് ക്ഷണിച്ചത്. ദീര്‍ഘകാലമായി ഇവര്‍ സുഹൃത്തുക്കളാണ്. ജാക്കിന്റെ സുഹൃത്തുക്കളായ സോഫി, ജെഫ് എന്നിവരാണ് വിവാഹിതരാവുന്നത്. ഇവര്‍ ക്ഷണിച്ചപ്പോള്‍ തന്നെ വരാമെന്ന് ജാക്ക് അറിയിക്കുകയും ചെയ്തു. എന്നാല്‍ അത് വലിയ കുരുക്കായി മാറുമെന്ന് ജാക്കിന് ഒരിക്കലും അറിയില്ലായിരുന്നു.
അതേസമയം ജാക് വരുമെന്ന് ഉറപ്പിച്ചതോടെ മറ്റൊരു ഇമെയില്‍ കൂടി ഇയാള്‍ക്ക് ലഭിക്കുകയായിരുന്നു. അതില്‍ ക്ഷണം സ്വീകരിച്ചതില്‍ നന്ദിയെന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആ മെയിലിന്റെ ഏറ്റവും അടിയിലായി ഒരു പേമെന്റ് ഓപ്ഷനുണ്ടായിരുന്നു. ക്ഷണിച്ച് കൊണ്ടുള്ള ഇമെയിലില്‍ പേമെന്റ് ഓപ്ഷന്റെ ആവശ്യമില്ലല്ലോ എന്നാണ് ജാക് കരുതിയത്. ഇതോടെയാണ് പരിശോധിച്ച് നോക്കാന്‍ തീരുമാനിച്ചത്.
സംശയം പരിഹരിക്കാനായി ആ ലിങ്കില്‍ അപ്പോള്‍ തന്നെ ജാക്ക് കയറി നോക്കി. അതില്‍ കാണുന്നത് 2 ലക്ഷം രൂപയുടെ പേമെന്റ് റിക്വസ്റ്റായിരുന്നു. ഉടനെ തന്നെ യുവാവ് വിവാഹം നടക്കാന്‍ പോകുന്ന സ്ഥലത്തേക്ക് വിളിച്ചുനോക്കുകയായിരുന്നു. ഒന്നുകില്‍ അബദ്ധം പറ്റിയതാണ് അല്ലെങ്കില്‍ ഇതൊരു തട്ടിപ്പാണെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു ജാക്. എന്നാല്‍ വിവാഹം നടക്കുന്ന വേദിയില്‍ വിളിച്ച് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ കാര്യം ജാക്കിനെ ഞെട്ടിക്കുന്നതായിരുന്നു.
സോഫിയും ജെഫും അതിഥികളോട് അവരുടെ വിവാഹ ചെലവിനുള്ള പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ അറിയിച്ചത്. ഒടുവില്‍ സുഹൃദ്ബന്ധത്തിന്റെ പേരില്‍ രണ്ട് ലക്ഷം യുവാവിന് അടയ്‌ക്കേണ്ടി വരികയായിരുന്നു.
അതേസമയം പണം അടച്ചത് കൊണ്ട് ജാക്കിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. വിവാഹ വേദിയില്‍ അതിഥിതികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിനും വെള്ളത്തിനും അധികമായി പണം ഈടാക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് അടച്ച തുകയ്ക്ക് പുറമേ ഭക്ഷണം കഴിക്കാന്‍ 25000 രൂപയാണ് ജാക്കിന് ബില്‍ വന്നത്. എന്നാല്‍ ഈ പണം കൊടുക്കാന്‍ ഇല്ലെന്ന് ജാക് പറയുന്നു. അതുകൊണ്ട് അവിടെയുള്ളവരുമായി വലിയ വിലപേശല്‍ നടത്തിയാണ് ബില്‍ അടച്ചതെന്നും യുവാവ് പറഞ്ഞു.
അതിഥികളില്‍ നിന്ന് രണ്ട് ലക്ഷം ഈടാക്കിയതിലൂടെ വിവാഹ ചെലവുകള്‍ പൂര്‍ണമായും ജാക്കും സോഫിയും അടച്ചുതീര്‍ത്തെന്നും ജാക് പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്.












Click it and Unblock the Notifications