ലോകാവസാനമോ യൂറോപ്പിലെ യുദ്ധമോ? രണ്ടും സംഭവിക്കും, ബാബ വംഗയുടെ പ്രവചനം ഇങ്ങനെ
ജ്യോതിഷപ്രവചനത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നവരാണ് ബാബ വംഗയും നോസ്ട്രഡാമസും. ഇപ്പോഴും ഇവരുടെ പ്രവചനങ്ങള്‍ പ്രശസ്തമാണ്. ഇതില്‍ ബാബ വംഗയുടെ പ്രവചനങ്ങള്‍ നിത്യേന ലോകത്ത് ചര്‍ച്ചയാവാറുണ്ട്. ഈ വര്‍ഷം തന്നെ ബാബ വംഗയുടെ പ്രവചനങ്ങള്‍ ഒന്നിലധികം യാഥാര്‍ത്ഥ്യമായിട്ടുണ്ട്.
25 വര്‍ഷം മുമ്പ് ബാബ വംഗ പ്രവചിച്ച കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതില്‍ പലതും ലോകത്തെ തന്നെ ഭയപ്പെടുത്തുന്നതാണ്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ഇതിലുണ്ട്. അതില്‍ 2025ല്‍ പ്രധാനമായും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ ഇതിലുണ്ട്. അതൊന്ന് പരിശോധിക്കാം.

ബാബ വംഗയുടെ ഏറ്റവും ഞെട്ടിക്കുന്ന പ്രവചനങ്ങളിലൊന്ന് യൂറോപ്പിലുണ്ടാവാന്‍ സാധ്യതയുള്ള മഹായുദ്ധമാണ്. ചെറിയൊരു സംഘര്‍ഷത്തില്‍ ആരംഭിച്ച് വലിയ യുദ്ധത്തിലേക്ക് യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍ പോവുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമായും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്.
യുഎസ് അടക്കമുള്ള കക്ഷികള്‍ ഇതിന്റെ ഭാഗമായാല്‍ യുദ്ധം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പാണ്. റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ വരെ സാധ്യതയുണ്ട്. നേരത്തെ ഇക്കാര്യത്തില്‍ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലുണ്ടാവുന്ന മഹായുദ്ധത്തില്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യ വന്‍ തോതില്‍ ഇടിയും. അത്രയേറെ മരിക്കുമെന്നും ബാബ വംഗ പ്രവചിക്കുന്നു.
അതേസമയം ലോകാവസാനവും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഇത് മുന്‍പേ തന്നെ വൈറലായതാണ്. 5079ല്‍ ലോകാവസാനം സംഭവിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം. വലിയൊരു ദുരന്തം തന്നെ ഭൂമിയില്‍ സംഭവിക്കും. ബഹിരാകാശത്ത് നിന്നുള്ളതായിരിക്കും ആ ദുരന്തം. അതിന്റെ വ്യാപ്തിയില്‍ മഹാദുരന്തം തന്നെ ഭൂമിയില്‍ സംഭവിക്കും.
2028ല്‍ ഭൂമിയില്‍ മറ്റൊരു വലിയ ദുരന്തം തന്നെ സംഭവിക്കുമെന്നും ബാബ വംഗ പറയുന്നു. പ്രധാനമായും കാലാവസ്ഥാ വ്യതിയാനങ്ങളായിരിക്കും ഇതിന് കാരണമാകുക. 2033ല്‍ മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങും. ഇത് സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നും ബാബ വംഗ മുന്നറിയിപ്പ് നല്‍കുന്നു.
22028ല്‍ പുതിയ ഊര്‍ജസ്രോതസ്സുകള്‍ തേടി മനുഷ്യന്‍ ശുക്രനിലെത്തുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. അതുപോലെ ഭൂമിയുടെ തകര്‍ച്ച സംഭവിക്കുമെന്ന വലിയ പ്രവചനവും അവര്‍ നടത്തിയിട്ടുണ്ട്. ഭൂമി 3797ല്‍ വലിയ തകര്‍ച്ച നേരിടും. പൂര്‍ണമായി തന്നെ ഭൂമി തകരും. എന്നാല്‍ മനുഷ്യര്‍ ഇല്ലാതാവില്ല.
സൗരയൂഥത്തിലെ തന്നെ മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യര്‍ പൂര്‍ണമായും മാറിയിട്ടുണ്ടാവും.അതിലൂടെ ഈ തകര്‍ച്ചയെ മനുഷ്യര്‍ അതിജീവിക്കുമെന്നും ബാബ വംഗ പറയുന്നു. 2170ല്‍ അതുപോലെ വലിയ വരള്‍ച്ച തന്നെ ലോകത്തുണ്ടാവും. ഭാവി തലമുറയ്ക്ക് ഇത് വലിയ വെല്ലുവിളിയായിരിക്കുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്.












Click it and Unblock the Notifications