Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ അടിക്കണം, ഒന്നൊന്നര അടി: എല്ലാ വർഷവും വീട്ടിലെത്തും 20 ലക്ഷം

ന്യൂയോർക്ക്: ഓണം ബംപറിലൂടെ 25 കോടി രൂപ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിനെക്കുറിച്ചുള്ള വാർത്താകള്‍ രാജ്യന്തര തലത്തില്‍ വരെ എത്തിയിരുന്നു. കേരളത്തില്‍ ഒരാഴ്ചയിലേറെ വിഷയം സജീവമായി നില്‍ക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയായിരുന്നു ഇത്.

ലോട്ടറി അടിച്ചതിന് പിന്നാലെ സഹായം തേടിയെത്തുന്നവരുടെ ബുദ്ധിമുട്ടിക്കലുകള്‍ സഹിക്കാതെ അനൂപിനും കുടുംബത്തിനും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വന്നു. 25 കോടി അടിച്ചെങ്കിലും അനൂപിന് നികുതിയെല്ലാം കഴിച്ച് 15 കോടിയോളമാണ് കയ്യില്‍ കിട്ടുകയും ചെയ്യുക. എന്നാല്‍ ഇവിടെ പറയുന്നത് മറ്റൊരു ലോട്ടറി അടിച്ച ഭാഗ്യവാനെക്കുറിച്ചാണ്. ലോട്ടറി അടിക്കണമെങ്കില്‍ ഇങ്ങനെ അടിക്കണമെന്നാണ് ഈ ഭാഗ്യവനെക്കുറിച്ച് അറിഞ്ഞവരെല്ലാം ഒന്നടങ്കം പറയുന്നത്.

അമേരിക്കയില്‍ നടന്ന ഒരു ലോട്ടറി നറുക്കെടുപ്പില്‍

അമേരിക്കയില്‍ നടന്ന ഒരു ലോട്ടറി നറുക്കെടുപ്പില്‍ മിഷിഗണുകാരനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതിലെന്താണിത്ര പ്രത്യേകതയെന്ന് ചോദിച്ചാല്‍ പ്രത്യേകതയുണ്ട്. 25000 ഡോളറാണ് സമ്മാനത്തുക (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ). ഒറ്റത്തവണ മാത്രമല്ല, എല്ലാവർഷവും ഈ സമ്മാനത്തുക ലോട്ടറി ജേതാവിനെ തേടിയെത്തുമെന്നതാണ് ശ്രദ്ധേയം.

അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്

ആരോൺ എസ്സെൻമാക്കർ എന്ന വ്യക്തിക്കാണ് ഈ അപൂർവ്വ നേട്ടം ലഭിച്ചതെന്നാണ് അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെപ്തംബർ 15 നാണ് വാറൻ ഹാപ്പി ഡേയ്‌സ് പാർട്ടി സ്റ്റോറിൽ നിന്നാണ് തന്റെ ലക്കി ഫോർ ലൈഫ് ഡ്രോയിംഗ് ടിക്കറ്റ് വാങ്ങിയതെന്നാണ് വാറന്‍ പ്രദേശ വാസിയായ ആരോൺ എസ്സെൻമാക്കർ വ്യക്തമാക്കുന്നത്.

ഈയിടെയായി 'ലക്കി ഫോർ ലൈഫ്' കളിക്കുന്നു

"ഞാൻ ഈയിടെയായി 'ലക്കി ഫോർ ലൈഫ്' കളിക്കുന്നു, ഞാൻ എപ്പോഴും ഒരേ സെറ്റ് നമ്പറുകൾ ഉപയോഗിക്കുന്നു," എസ്സെൻമാക്കറെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. "ഞാൻ എന്റെ ടിക്കറ്റ് വാങ്ങിയപ്പോൾ, സാധാരണയായി കളിക്കുന്ന നമ്പറുകളുടെ സെറ്റ് പ്ലേ ചെയ്തു, തുടർന്ന് ഓൺലൈനിൽ കണ്ടെത്തിയ ഒരു റാൻഡം നമ്പർ ജനറേറ്റർ ഉപയോഗിച്ച് എനിക്ക് ലഭിച്ച മറ്റൊരു സെറ്റ് നമ്പറുകൾ കൂടി ചേർക്കാൻ തീരുമാനിക്കുകയായിരുന്നു," മിസ്റ്റർ എസ്സെൻമാക്കർ കൂട്ടിച്ചേർത്തു.

vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ

നറുക്കെടുപ്പിന്റെ പിറ്റേ ദിവസമാണ്

നറുക്കെടുപ്പിന്റെ പിറ്റേ ദിവസമാണ് ഞാൻ വിജയിച്ച നമ്പറുകൾ ഓൺലൈനിൽ പരിശോധിക്കുന്നത്. ഒന്നാം സമ്മാനത്തിന്റെ നമ്പർ എന്റെ നമ്പറുമായി പൊരുത്തപ്പെട്ടു എന്ന് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല! അതിലും എന്നെ ഞെട്ടിച്ചത് റാന്‍ഡം നമ്പർ ജനറേറ്റലിലൂടെയാണ് വിജയിച്ച നമ്പറുകൾ എനിക്ക് ലഭിച്ചതാണ് എന്നതാണ്.

എനിക്കത് വിശ്വസിക്കാന്‍ തന്നെ ആയിരുന്നില്ല

വിശ്വസിക്കാനാവാതെ ഞാൻ ആപ്പിൽ എന്റെ ടിക്കറ്റ് വീണ്ടും വീണ്ടും സ്കാൻ ചെയ്തുകൊണ്ടിരുന്നു. എനിക്കത് വിശ്വസിക്കാന്‍ തന്നെ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 20 വർഷത്തേക്കോ ജീവിതകാലം മുഴുവനോ 25,000 ഡോളർ (20 ലക്ഷം രൂപ) വീതം വാർഷിക നിരക്കില്‍ സ്വകീരിക്കാന്‍ സമ്മാന ജേതാവിന് സാധിക്കും. അല്ലെങ്കില്‍ 390,000 ഡോളർ (3.2 കോടി) ഒറ്റത്തവണയായി നല്‍കും എന്നതാണ് സമ്മാനത്തിന്റെ രീതി.

20 ലക്ഷം വീതം വർഷത്തില്‍ വാങ്ങിക്കാന്‍

എന്നാല്‍ 20 ലക്ഷം വീതം വർഷത്തില്‍ വാങ്ങിക്കാന്‍ നില്‍ക്കാതെ 390,000 ഡോളർ (3.2 കോടി) ഒറ്റത്തവണയായി സ്വീകരിക്കാൻ ജേതാവ് തീരുമാനിക്കുകയായിരുന്നു. ലോട്ടറിയില്‍ നിന്നും ലഭിച്ച തുകയിലൂടെ തന്റെ കടങ്ങൾ വീട്ടാനും അവധിക്കാലം ആഘോഷിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ ലോട്ടറിയുടെ ഭാഗമാവുന്നവർക്ക്

ഈ ലോട്ടറിയുടെ ഭാഗമാവുന്നവർക്ക് ലക്കി ഫോർ ലൈഫിനൊപ്പം ഒരു കളിയിൽ വെറും രണ്ട് ഡോളർ എന്ന നിരക്കിൽ ആജീവനാന്തം വിലമതിക്കുന്ന സമ്മാനത്തുകളാണ് നേടാന്‍ സാധിക്കുക. ഗെയിമിലെ ഏറ്റവും വലിയ സമ്മാനം എന്ന് പറയുന്നത് ജീവിതത്തിലെ ഓരോ ദിവസവും 1,000 ഡോളർ ലഭിക്കുന്നതാണ്. അതായത് ദിവസം എകദേശം 80000 ഇന്ത്യന്‍ രൂപ.

ഏറ്റവും വലിയ സമ്മാനം ലഭിക്കുന്നതിന്

ഏറ്റവും വലിയ സമ്മാനം ലഭിക്കുന്നതിന് 1 മുതൽ 48 വരെയുള്ള അഞ്ച് വിജയ നമ്പറുകളും കൂടാതെ 1 മുതൽ 18 വരെയാകാവുന്ന ഒരു ലക്കി ബോൾ എന്നിവയും പൊരുത്തപ്പെടേണ്ടതുണ്ട്. വിജയിക്കുന്ന അഞ്ച് നമ്പറുകളുമായി പൊരുത്തപ്പെടുകയും എന്നാൽ ലക്കി ബോളുമായി പൊരുത്തപ്പെടാത്ത കളിക്കാർക്കാണ് പ്രതിവർഷം 25,000 ഡോളർ ആജീവനാന്ത പേയ്‌മെന്റ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+