ലോകത്തിലെ ഒരേയൊരു 10 സ്‌റ്റാർ ഹോട്ടൽ ഈ രാജ്യത്ത്..; നിർമ്മാണ ചെലവ് 8330 കോടി, ഒരു രാത്രിക്ക് വാടക 10 ലക്ഷം...
ലോകത്തിൽ ഒട്ടേറെ ഫൈവ് സ്‌റ്റാർ ഹോട്ടലുകൾ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ പ്രൗഢിയുടെയും, ആഡംബരത്തിന്റെയും തോത് ഉയരുമ്പോൾ ഈ സ്‌റ്റാർ റേറ്റിങുകൾ വീണ്ടും കുതിക്കും. അങ്ങനെ ആറും ഏഴും നക്ഷത്ര പദവികൾ ഉള്ള ഹോട്ടലുകൾ പലവിധമുണ്ട്. എന്നാൽ ലോകത്തിൽ 10 സ്‌റ്റാർ പദവിയുള്ള ഒരേയൊരു ഹോട്ടൽ മാത്രമേ ഉള്ളൂ. മറ്റൊരു ഹോട്ടലിനും പകരം വയ്ക്കാനില്ലാത്ത വിധം അത്യധികം ആഡംബരവും, സൗകര്യങ്ങളും ഒത്തുചേർന്ന ഒരിടം.
ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്താണ്, ലോകത്തിലെ ഒരേയൊരു 10-നക്ഷത്ര ഹോട്ടൽ എന്ന പദവി അഭിമാനത്തോടെ കൈയാളുന്ന, പ്രശസ്‌തമായ ബുർജ് അൽ അറബ് നിലകൊള്ളുന്നത്. ഒരു കൃത്രിമ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ആർക്കിടെക്ക്ച്ചറൽ മാസ്‌റ്റർപീസ് ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനസ് കീഴടക്കും. ആഡംബരത്തിന്റെ പര്യായമായ ജുമൈറയാണ് ഇത് നടത്തിവരുന്നത്.

Pic Credit: Burj Al Arab Instagram
ദുബായിയുടെ ആകാശത്ത് ഗാംഭീര്യത്തോടെ ഉയർന്ന് നിൽക്കുന്ന ബുർജ് അൽ അറബ് ആഗോളതലത്തിൽ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിൽ ഒന്നാണ്, എന്നാൽ ഇതിലെ ഏറ്റവും പ്രത്യേകതയുള്ള കാര്യമെന്തെന്നാൽ അതിന്റെ മുകൾ ഭാഗത്തിന്റെ 39 ശതമാനം ഏരിയയും വാസയോഗ്യമല്ലാതായി തുടരുന്നു എന്നതാണ്. എന്നാൽ അംബരചുംബിയുടെ ഭംഗിക്ക് ആ ഉയരം നൽകുന്ന ഭംഗി ചെറുതല്ല.
1999ലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി കെട്ടിടം ലോകത്തിന് മുൻപിൽ സമർപ്പിക്കപ്പെട്ടത്. ഈ രണ്ട് പതിറ്റാണ്ട് കാലത്തിന് ഇടയിൽ ബുർജ് അൽ അറബിനെ വെല്ലാൻ കെൽപുള്ള ഒന്നും ലോകത്തിൽ എവിടെയും ഉയർന്നു കണ്ടിട്ടില്ല എന്നതാണ് വാസ്‌തവം.
ബുർജ് അൽ അറബിന്റെ ഇന്നത്തെ മൂല്യം ഏകദേശം 1 ബില്യൺ ഡോളറിനപ്പുറം ആണ്. അതായത് ഏകദേശം 8330 കോടി രൂപയ്ക്ക് അടുത്ത് വരുമെന്ന് ചുരുക്കം. ജുമൈറ ബീച്ചിൽ നിന്ന് 280 മീറ്റർ (920 അടി) അകലെ ഒരു കൃത്രിമ ദ്വീപിലാണ് ഹോട്ടൽ ഉള്ളത്. പ്രത്യേകം തയ്യാറാക്കിയ ഒരു പാലമാണ് ഹോട്ടലിനെ ബീച്ചുമായി ബന്ധിപ്പിക്കുന്നത്.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സമാനതകളില്ലാത്ത അനുഭവം ആഗ്രഹിക്കുന്നവർക്ക്, ബുർജ് അൽ അറബ് ഒറ്റ രാത്രി നിരക്ക് വാഗ്‌ദാനംനം ചെയ്യുന്നു, അത് 10 ലക്ഷം രൂപ വരെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കപ്പലിന്റെ കപ്പലിന്റെ ആകൃതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, തറയിൽ നിന്ന് 210 മീറ്റർ (689 അടി) ഉയരത്തിൽ ഒരു ഹെലിപാഡും സജ്ജീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications