എന്ത് നല്ല മനസ്സാണ്: ഈ മുതലാളി ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനം എന്തൊക്കെയാണെന്ന് അറിയുമോ?
ക്വാലാലംപൂര്‍: നമ്മുടെ മുതലാളി എപ്പോഴെങ്കിലും നമുക്ക് സമ്മാനങ്ങള്‍ തന്നിട്ടുണ്ടോ? തരാനുള്ള സാധ്യത കുറവാണ്. അങ്ങനെ തരുന്നവര്‍ വളരെ വിരളമായിരിക്കും. ഒരു മലേഷ്യന്‍ ബിസിനസ് മാഗ്നറ്റ് തന്റെ ജീവനക്കാര്‍ക്ക് സമ്മാനിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ മൂന്ന് ജീവനക്കാര്‍ക്കാണ് വളരെ ഉദാരമായ സമ്മാനങ്ങള്‍ മലേഷ്യന്‍ ബിസിനസുകാരിയായ ഫറാ വെന്‍ നല്‍കിയിരിക്കുന്നത്.
കോടീശ്വരിയായിട്ടും, ഇവരുടെ എളിമ കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരും ഇങ്ങനെ പറഞ്ഞുപോകുമെന്ന് ഉറപ്പാണ്. സമ്മാനങ്ങള്‍ അത്രയും മൂല്യമേറിയതായിരുന്നു. ഫറാ വെന്‍ ഈ സമ്മാനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ലെങ്കിലും യാതൊന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ താന്‍ ഇത്ര വലിയൊരു ആളാണെന്ന് എന്നൊന്നും നോക്കാതെയായിരുന്നു ഇവര്‍ ഈ സഹായങ്ങള്‍ എല്ലാം നല്‍കിയത്. അതിന്റെ സന്തോഷം ആ ജീവനക്കാരുടെ മുഖത്ത് കാണാമായിരുന്നു.

image credit: Farah Wen tik tok
ആ സഹായത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ ഒരു ടിക് ടോക്ക് വീഡിയോയിലൂടെയാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയ കാര്യം അറിയിച്ചത്. ഒരു ബോക്‌സിലാക്കി ഇവര്‍ പതിനായിരം മലേഷ്യന്‍ കറന്‍സി ജീവനക്കാര്‍ക്ക് നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് 1.8 ലക്ഷം രൂപ വരും.
ഈ മൂന്ന് ജീവനക്കാരും സ്ത്രീകളായിരുന്നു. പക്ഷേ സഹായം ഇവിടം കൊണ്ടൊന്നും തീര്‍ന്നില്ല. ഈ ജീവനക്കാരെയെല്ലാം ഒരു യാത്രയ്ക്കായി കൊണ്ടുപോയിരിക്കുകയാണ് ഫറാ വെന്‍. തന്റെ ചാര്‍ട്ടേര്‍ഡ് ഹെലികോപ്ടറിലായിരുന്നു ഇവരെ ഒരു ദ്വീപിലേക്ക് കൊണ്ടുപോയത്. ശരിക്കും മറഞ്ഞാല്‍ ഒരു മായിക ലോകത്തേക്കാണ് ഇവരെ വെന്‍ കൊണ്ടുപോയത്.
മതര്‍ഷിപ്പ് എന്ന ന്യൂസ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 29കാരിയാ ഫറാ തന്റെ ജീവനക്കാര്‍ക്ക് വന്‍ ബോണസ് നല്‍കിയതാണെന്ന് മതര്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരി റായ എന്നാണ് ഇതിനെ വിളിക്കുക. ഇത് മലേഷ്യയില്‍ മുസ്ലീങ്ങളുടെ ഏറ്റവും വലിയ അവധിക്കാലമാണ്. പെരുന്നാള്‍ സമയത്ത് നല്‍കപ്പെടുന്ന വന്‍ തുകയാണിത്.
പച്ച നിറത്തിലുള്ള ഒരു കവറില്‍ പണം നിറച്ച് ഈ മൂന്ന് സ്ത്രീകള്‍ക്കായി നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മൂന്ന് ജീവനക്കാരും വലിയ സന്തോഷത്തിലായിരുന്നു. അവര്‍ ആവേശം കൊണ്ട് തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം. അടുത്തതായി വീഡിയോയില്‍ ഇവര്‍ക്കായി ഹെലികോപ്ടര്‍ സവാരി കാത്തിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇത് ഒരു ദ്വീപിലേക്കുള്ള യാത്രയായിരുന്നു.
മൂന്ന് ദിവസത്തെ അവധിയാഘോഷമാണ് വെന്‍ ഇവര്‍ക്ക് നല്‍കിയത്. ഇവരെ ഒരു ലക്ഷ്വറി പ്രൈവറ്റ് ദ്വീപിലേക്കാണ് വെന്‍ കൊണ്ടുപോയത്. ഒരു കിടിലന്‍ പൂള്‍, ബാത് ടബ്, ലൗഞ്ച് ഏരിയ എന്നിവയെല്ലാം ഉള്ളതായിരുന്നു ഈ വെക്കേഷന്‍. ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് ടിക് ടോക്കില്‍ കണ്ടത്. ഇവരുടെ മഹാമനസ്സിനെ ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്. പലരും തങ്ങളെ കൂടി ജോലിക്കെടുക്കുമോ എന്ന് തമാശയായി ചോദിക്കുന്നുണ്ട്.
അതേസമയം ട്വിറ്ററിലും ഈ വീഡിയോ കാരണം അവര്‍ താരമായിരിക്കുകയാണ്. അതേസമയം മലേഷ്യന്‍ യുവതി മാത്രമല്ല ജീവനക്കാര്‍ക്ക് ഇതുപോലെ സമ്മാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നിന്നുള്ള ബിസിനസുകാരന്‍ കാറുകളും ബൈക്കുകളും ദീപാവലിക്ക് സമ്മാനമായി നല്‍കിയിരുന്നു. 1.2 കോടി വില വരുന്നതായിരുന്നു സമ്മാനങ്ങള്‍.












Click it and Unblock the Notifications