പോയത് പെട്രോള്‍ അടിക്കാന്‍, തിരികെ വന്നത് 84 ലക്ഷത്തിന്റെ ലോട്ടറി വിജയവുമായി: അപൂർവ്വ ലോട്ടറി ഭാഗ്യം
തികച്ചും അപ്രതീക്ഷിതമായി ലോട്ടറി ഭാഗ്യം തേടിയെത്തിയതിന്റെ അമ്പരപ്പിലാണ് അമേരിക്കന്‍ നഗരമായ അയോവയിലെ ഷെല്ലിയെന്ന യുവതി. വല്ലപ്പോഴും ലോട്ടറി എടുക്കുന്ന വ്യക്തിയാണെങ്കിലും കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് (ഗ്യാസ് സ്റ്റേഷന്‍) ജീവനക്കാരെ നിർബന്ധത്തിന് വഴങ്ങി ടിക്കറ്റ് എടുക്കുമ്പോള്‍ ഹാംപ്ടണില്‍ നിന്നുള്ള ഷെല്ലി നിക്കോൾസൺ ഇത്തരമൊരു ഭാഗ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വാഹനവുമായി ഗ്യാസ് സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ "മെഗാ ക്രോസ്വേഡ്" ജീവനക്കാരന്റെ നിർബന്ധത്തിന് വഴങ്ങി ടിക്കറ്റ് വാങ്ങുകയായിരുന്നു. ഏത് ടിക്കറ്റാണ് എടുക്കേണ്ടതെന്ന സംശയം ഉയർന്നപ്പോള്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ ജീവനക്കാരനെ തന്നെ അനുവദിക്കുകയായിരുന്നു. പത്ത് ഡോളറായിരുന്നു ഒരു ലോട്ടറി ടിക്കറ്റിന്റെ വില. ഇതിലെ ഒരു ലക്ഷം ഡോളർ രൂപയാണ് സമ്മാനമായി ഷെല്ലിക്ക് ലഭിച്ചിരിക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 81 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് സമ്മാനം.

വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന മക്‌ഡൊണാൾഡ് മാനേജർ കൂടിയായ ഷെല്ലി നിക്കോൾസൺ, ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനോട് തനിക്ക് വേണ്ടി ടിക്കറ്റ് തിരഞ്ഞെടുത്ത് തരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ലോട്ടറി നടത്തിപ്പുകാർ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സമ്മാനർഹമായ ടിക്കറ്റുമായി ജേതാവ് ലോട്ടറി ഓഫീസില്‍ എത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ടിക്കറ്റ് വേണമെങ്കിലും എനിക്കായി തിരഞ്ഞെടുക്കാം എന്നായിരുന്നു ജേതാവ് ജീവനക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യം ജീവനക്കാരന്‍ ഒന്ന് മടിച്ചെങ്കിലും നിർബന്ധത്തിന് വഴങ്ങി ഒരു ടിക്കറ്റ് തിരഞ്ഞെടുത്ത് ഷെല്ലിക്ക് നല്‍കുകയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വാർത്ത പുറത്ത് വന്നതോടെ ആ ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന് വിജയി എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ
ഒട്ടും പ്രതീക്ഷയില്ലാതെയായിരുന്നു ലോട്ടറി സ്ക്രാച്ച് ചെയ്തത്. അക്കങ്ങള്‍ തെളിഞ്ഞ് കണ്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. പിന്നീട് ലോട്ടറി ഓഫീസില്‍ നേരിട്ട് ചെന്നപ്പോള്‍ മാത്രമാണ് വിജയം ഉറപ്പിക്കാന്‍ സാധിച്ചതെന്നും വിജയിയെ ഉദ്ധരിച്ചുകൊണ്ട് ലോട്ടറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ലോട്ടറി ഓഫീസിൽ നിന്ന് നിക്കോൾസൺ അവളുടെ സമ്മാനം ഏറ്റുവാങ്ങുകയും ചെയ്തു. ഈ പൈസകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം തനിക്കുണ്ടെന്നും ഷെല്ലി അവൾ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ല. എല്ലാം പിന്നീട് ഒരു അവസരത്തില്‍ വ്യക്തമാക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
പല ലോട്ടറി വിജയികൾ അവരുടെ സമ്മാനത്തുക മെഡിക്കൽ ബില്ലുകൾ, വിദ്യാർത്ഥി വായ്പാ കടം, മോർട്ട്ഗേജ് പേയ്‌മെന്റുകൾ എന്നിവ അടയ്ക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. മറ്റുചിലർ സ്വത്തുക്കൾ, ആഡംബര അവധികൾ, സൗന്ദര്യവർദ്ധക ശസ്‌ത്രക്രിയകൾ എന്നിവയ്‌ക്കായാണ് ചിലവഴിക്കുന്നതെന്നും ലോട്ടറി നടത്തിപ്പുകാർ പറയുന്നു. പൊതുവെ ഫലപ്രദമായി ലോട്ടറി വിജയം ഉപയോഗപ്പെടുത്തുന്നവർ വളരെ കുറവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications