Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വര്‍ഷത്തിലേറെയായി ലോട്ടറിയെടുക്കുന്നു; അടിച്ചത് 56ാം വയസ്സില്‍, കനേഡിയക്കാരന് കോടികളുടെ ബംപര്‍

ടൊറന്റോ: ജീവിതത്തില്‍ ഭാഗ്യം എപ്പോഴാണ് വരുന്നതെന്ന് പറയാനാവില്ല. എപ്പോള്‍ വേണമെങ്കിലും അത് നമ്മളെ തേടിയെത്താം. വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന ഒരു കനേഡിയക്കാരന്റെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇത്രയും വര്‍ഷത്തെ കഠിനാധ്വാനത്തില്‍ നിന്ന് ഒരു മോചനം കൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ജീവിതത്തില്‍ നേരത്തെ വിരമിക്കാനുള്ള ഭാഗ്യം കൂടിയാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ ഇരട്ടഭാഗ്യമാണ് തന്നെ തേടിയെത്തിയതെന്നും ഇയാള്‍ പറയുന്നു. ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള കുറച്ച് കാര്യങ്ങളും ഈ കനേഡിയക്കാരന്റെ മുന്നിലുണ്ട്. വിശദമായി പരിശോധിക്കാം...

1

image credit: olg

56കാരനായ മിജോ ബ്രോസ് കാനഡയിലെ ഒന്താരിയോയിലെ ഓക്വില്ലെയിലാണ് താമസം. വര്‍ഷങ്ങളായി ഭാഗ്യം തന്നെ തേടിവരുമെന്ന് വിശ്വസിച്ച് ലോട്ടറിയെടുക്കുന്നയാളാണ് മിജോ. എന്നാല്‍ ഒരിക്കല്‍ പോലും ലോട്ടറി ഭാഗ്യം ഇയാളെ തേടിയെത്തിയിരുന്നില്ല. ലോട്ടോ മാക്‌സും, ലോട്ടോ 6/49 എന്നിവയുടെ ടിക്കറ്റുകളാണ് മിജോ എടുക്കാറുണ്ടായിരുന്നത്. ഇത്രയേറെ കാലം കഴിഞ്ഞപ്പോള്‍ തനിക്ക് ലോട്ടറി അടിക്കില്ലെന്നായിരുന്നു മിജോ കരുതിയത്. പക്ഷേ എല്ലാം നിമിഷം നേരം കൊണ്ട് മാറി മറിഞ്ഞു.

2

ഒക്ടോബര്‍ 21ന് നറുക്കെടുത്ത ടിക്കറ്റാണ് മിജോ വാങ്ങിയത്. തന്റെ ഫോണില്‍ നമ്പര്‍ ഒന്ന് സ്‌കാന്‍ ചെയ്ത് നോക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെയായിരുന്നു മിജോ നമ്പറുകള്‍ പരിശോധിച്ചത്. വല്ലാതെ പകച്ച പോയി ഞാന്‍. ഒഎല്‍ജി ആപ്പിലൂടെയായിരുന്നു ഫലം പരിശോധിച്ചത്. ആ ഭാഗ്യശാലി ഞാനാണെന്ന് അറിഞ്ഞപ്പോള്‍ ഉച്ചത്തില്‍ അലറി വിലിച്ച് പോയി. വല്ലാത്തൊരു അവസ്ഥയായിരുന്നു. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചതെന്നും മിജോ പറഞ്ഞു.

3

മിജോയ്ക്ക് അടിച്ച തുക അത്രയേറെ വലുതായിരുന്നു. ആറ് കോടിയില്‍ അധികം രൂപയാണ് ഇയാള്‍ക്ക് ലോട്ടറിയിലൂടെ സമ്മാനമായി അടിച്ചിരിക്കുന്നത്. ശരിക്കും ഷോക്കായി പോയി. നെഞ്ച് വേഗത്തില്‍ മിടിച്ച് കൊണ്ടിരിക്കുകയായിരുന്നു. താനാദ്യം ഓടിയത് അമ്മയുടെ അടുത്തേക്കാണെന്ന് മിജോ പറയുന്നു. അമ്മയുമായിട്ടാണ് ഈ വിവരം പറഞ്ഞത്. തനിക്ക് ലോട്ടറിയടിച്ചെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ക്കായിരുന്നു കൂടുതല്‍ ആവേശം. ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ വിജയമാണെന്നും മിജോ പറഞ്ഞു.

4

ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് മിജോ സമ്മാനം വാങ്ങിയത്. തനിക്ക് ഈ പണം ഉപയോഗിച്ച് വേറെയും പ്ലാനുകളുണ്ടെന്ന് മിജോ ബ്രോസ് പറയുന്നു. എന്നാല്‍ ഇത് ഒറ്റയ്ക്ക് ചെലവിടാന്‍ തനിക്ക് താല്‍പര്യം. കുടുംബവുമായി ഈ തുക പങ്കുവെക്കും. അവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും കാര്യങ്ങള്‍ ചെയ്യുക. അത് മാത്രമല്ല, വിരമിക്കല്‍ വേഗത്തിലാക്കും. അതിന് ശേഷം ഉപയോഗിക്കാന്‍ പണം കരുതി വെക്കും. പുതിയൊരു കാര്‍ വാങ്ങാനും പദ്ധതിയുണ്ടെന്നും മിജോ പറഞ്ഞു. ഗ്രിംസ്ബിയിലെ വിന്‍ഡ്വാര്‍ഡ് ഡ്രൈവിലെ കടയില്‍ നിന്നാണ് ഈ ടിക്കറ്റ് മിജോ വാങ്ങിയത്.

5

അതേസമയം കാനഡയില്‍ മറ്റൊരു വ്യക്തിക്കും ദീര്‍ഘമായ കാത്തിരിപ്പിന് ശേഷം വന്‍ തുക സമ്മാനമായി കിട്ടി. ബ്രയാന്‍ കൊളംബേ എന്നയാള്‍ക്ക് ഒന്നര കോടി രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോട്ടോ 6/49 ടിക്കറ്റിനാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ഇയാള്‍ ഇത്രയും ദിവസമായിട്ടും സമമാനം അടിച്ചത് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഗോള്‍ഡന്‍ ബിസിയിലുള്ള വ്യക്തിക്കാണ് സമ്മാനം അടിച്ചതെന്ന് ഏതോ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് കണ്ടിട്ടാണ് ബ്രയാന്‍ ടിക്കറ്റ് പരിശോധിക്കുന്നത്.

6

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ടിക്കറ്റ് പരിശോധിച്ച ബ്രയാന്‍ ആകെ അന്തം വിട്ട് പോവുകയായിരുന്നു. ഒന്നര കോടി രൂപയ്ക്ക് അടുത്താണ് നവംബര്‍ പന്ത്രണ്ടിന് നറുക്കെടുത്ത ടിക്കറ്റിന് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. തന്റെ ഭാര്യയുമായിട്ടാണ് ഈ വിവരം ആദ്യം പങ്കുവെച്ചത്. എന്നാല്‍ സന്തോഷം കൊണ്ട് അവള്‍ തുള്ളിച്ചാടുകയായിരുന്നു. അവള്‍ ഇത് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. മൂന്നോ നാലോ തവണ അവള്‍ തന്നെ ആപ്പിള്‍ നമ്പര്‍ പരിശോധിച്ച് നോക്കി. അതിന് ശേഷമാണ് ലോട്ടറിയടിച്ചെന്ന് വിശ്വാസമായത്. യൂറോപ്പിലേക്ക് ഒരു ടൂര്‍ ആണ് ഇവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+