Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ഡ്രൈവറുടെ ജീവിതം മാറ്റി ലോട്ടറി; വയോധികയ്ക്ക് അടിച്ചത് 80 ലക്ഷം, ടിക്കറ്റ് പരിശോധിച്ചത് 4 തവണ

ഒട്ടാവ: ലോട്ടറിയടിച്ചാല്‍ ഏത് ജീവിതവും മാറിമറിയും. എന്നാല്‍ വെറുമൊരു തൊഴിലാളിയായിരുന്ന ഒരു യുവതി ഇന്ന് ലക്ഷാധിപതിയായിരിക്കുകയാണ്. യുവതിയുടെ ഭാഗ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ്. ലോട്ടറിയുടെ ഭാഗ്യത്തില്‍ വിശ്വസിക്കുകയും, അതിനായി പ്രയത്‌നക്കുകയും ചെയ്താണ് ഈ യുവാവ് ആ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ലോട്ടറിയടിച്ചിട്ടും ഇവര്‍ക്ക് അത് വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പലരെയും ഇവര്‍ വിളിച്ച് ചോദിക്കുക വരെ ചെയ്തു. ആര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്പരപ്പിക്കുന്ന നേട്ടമായിട്ടാണ് പലരും ഇതിനെ കാണുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Linda Watson/OLG

കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ഒരു സ്ത്രീക്കാണ് ലോട്ടറിയിലൂടെ ഭാഗ്യം തേടിയെത്തിയത്. ഇവരാകെ ഞെട്ടിപ്പോയി. കുറച്ച് മിനുട്ട് നേരത്തേക്ക് ഇവര്‍ ആകെ സ്തംഭിച്ചിരുന്ന് പോയി. പിന്നെ ഉച്ചത്തിലൊരു നിലവിളിയായിരുന്നു. ലിന്‍ഡാ വാട്‌സണ്‍ എന്ന ഈ വയോധികയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇത് തന്നെയേ ചെയ്യൂ. ഇവരൊരു തൊഴിലാളിയാണ്. അതിലുപരി യൂണിയന്റെ ഭാഗമാണ് ലിന്‍ഡ.

2

ലിന്‍ഡ ഒരു ബസ് ഡ്രൈവറാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് അവര്‍. ഇപ്പോള്‍ മൂന്ന് പേരക്കുട്ടികളുടെ മുത്തശ്ശിയുമാണ്. സ്ഥിരമായി താന്‍ ലോട്ടറി എടുക്കാറുണ്ടായിരുന്നുവെന്ന് ലിന്‍ഡ പറയുന്നു. ഇന്‍സ്റ്റന്റ് ടിക്കറ്റുകളിലാണ് ഇവര്‍ക്ക് താല്‍പര്യം കൂടുതലുണ്ടായിരുന്നത്. ടിക്കറ്റിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ തന്നെ എനിക്ക് ലോട്ടറിയടിച്ചെന്ന് മനസ്സിലായി. പക്ഷേ വിശ്വസിക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. ഒഎല്‍ജി ആപ്പില്‍ നാലോളം തവണ നോക്കി ഉറപ്പ് വരുത്തിയപ്പോഴാണ് സമാധാനമായതെന്നും ലിന്‍ഡ പറഞ്ഞു.

3

ബിങ്കോ മള്‍ടിപ്ലയറില്‍ ഒരു ലക്ഷത്തോളം ഡോളറാണ് ലിന്‍ഡയ്ക്ക് ലഭിച്ചത്. ഏകദേശം 80 ലക്ഷം രൂപയില്‍ അധികം വരുമിത്. ആകെ ഞെട്ടിപ്പോയ ഞാന്‍ പെട്ടെന്ന് തന്നെ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ആര്‍ത്ത് കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് പറഞ്ഞത്. എന്നാല്‍ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിച്ച് ഭര്‍ത്താവ് ഓടി വീട്ടിലേക്ക് വരികയാണ്. തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പിക്കാനാണ് അദ്ദേഹം വീട്ടിലേക്ക് ഓടി വന്നത്.

4

ഞാന്‍ ഭര്‍ത്താവിനെ ടിക്കറ്റ് കാണിച്ചപ്പോള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അദ്ദേഹവും ആകെ ഞെട്ടിപ്പോയിരുന്നു. ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തി അവര്‍ സമ്മാനം വാങ്ങുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് ചില പ്ലാനുകള്‍ ഉണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ചില ബില്ലുകള്‍ അടച്ച് തീര്‍ക്കാനുണ്ട്. അതിനായി ഈ പണം ഉപയോഗിക്കും. കുറച്ച് കാര്‍ ലോണിനായി മാറ്റിവെക്കും. ബാക്കിയുള്ള തുക വിരമിച്ച ശേഷം ജീവിതം ആസ്വദിക്കാനായി മാറ്റി വെക്കും. വളരെ വൈകാരികമായ നിമിഷമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.

5

അതേസമയം വിര്‍ജീനിയ ലോട്ടറിയിലും ഇത്തവണ അത്ഭുതങ്ങളാണ് സംഭവിച്ചത്. പോഹട്ടനില്‍ നിന്നുള്ള ഒരു വയോധികയ്ക്കാണ് ഈ ലോട്ടറിയും അടിച്ചിരിക്കുന്നത്. 34 ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടുന്നത്. ബാര്‍ബറ ഹര്‍സ്റ്റ് എന്ന വയോധികം മകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ലോട്ടറിയില്‍ സജീവമായിരുന്നു. ഞായറാഴ്ച്ചയായിരുന്നു ഈ ലോട്ടറി അപ്രതീക്ഷിതമായി ബാര്‍ബറയ്ക്ക് അടിച്ചത്.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ലോട്ടറി അടിച്ച ശേഷം ഞങ്ങള്‍ പരസ്പരം ഒന്ന് നോക്കി, ഒന്നും മിണ്ടിയില്ലെന്നും, അതില്‍ നിന്ന് തന്നെ വാക്കുകള്‍ കൈമാറിയെന്നും ബാര്‍ബറയുടെ മകള്‍ ലിസ പറഞ്ഞു. വിര്‍ജീനിയയിലെ പ്രശസ്തമായ ഇന്‍സ്റ്റന്റ് ലോട്ടറികളിലൊന്നാണ് വിര്‍ജീനിയ ലോട്ടറി. വിശ്വസിക്കാനാവാത്ത നേട്ടമാണിതെന്നും, ഒരുപാട് ആവേശം തോന്നുന്നുവെന്നും ബാര്‍ബറ പറഞ്ഞു.

7

ഇതിനിടെ അയോവ ലോട്ടറിയിലും ഒരു വയോധികയ്ക്കാണ് ലോട്ടറി അടിച്ചത്. 24 ലക്ഷത്തില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. സ്‌ക്രാച്ച് ഗെയിമില്‍ ഇവര്‍ക്ക് നാലാം സമ്മാനമാണ് ലഭിച്ചത്. വാട്ടര്‍ലൂവിലെ ക്വിക്ക് സ്റ്റാറില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. മൂന്ന് ഡോളറിന്റെ ടിക്കറ്റാണിത്. അതേസമയം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും ലോട്ടറി അടിച്ച് ജീവിതം മാറുന്നത് തുടരുകയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+