Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

ടൊറന്റോ: മറ്റാര്‍ക്കോ കിട്ടിയ ലോട്ടറിയില്‍ സന്തോഷിക്കുക. കാനയിലെ ഒരു ദമ്പതിമാര്‍ അത്തരം സേത്തിലായിരുന്നു. എന്നാല്‍ നിമിഷം നേരം കൊണ്ട് എല്ലാം മാറിമറിച്ചു. കൈയ്യിലുള്ള ലോട്ടറി ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് കിട്ടിയത് കോടികളാണ്. കാനഡഡിയിലെ ആളുകള്‍ മുഴുവന്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഇത്രയും വലിയൊരു തുക ലഭിച്ചെങ്കിലും ഇവര്‍ക്ക് ഇപ്പോഴുമത് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. എന്തായാലും ഈ പണം ഉപയോഗിച്ച് ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ദമ്പതിമാര്‍. സോഷ്യല്‍ മീഡിയ ഇവര്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിവരത്തിലേക്ക്....

1

image credit: atlantic lottery twitter

സ്വന്തം ടൗണില്‍ ഏതോ ആള്‍ക്ക് ലോട്ടറി അടിച്ചെന്നാണ് തങ്ങള്‍ കരുതിയതെന്ന് ദമ്പതിമാര്‍ പറയുന്നു. എന്നാല്‍ പിന്നീടാണ് ഇവര്‍ കിട്ടിയത് തങ്ങള്‍ക്കാണെന്ന് തിരിച്ചറിഞ്ഞത്. മൈക്കിള്‍ ഡേവിസ്, ക്രിസ്റ്റീ ബെര്‍നിയര്‍ എന്നിവരാണ് കോടീശ്വരന്മാരായത്. ഒക്ടോബര്‍ പതിനെട്ടിലെ നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചത്. മാക്‌സ് മില്യണ്‍ പ്രൈസില്‍ ഇവര്‍ക്ക് കോടികളാണ് കിട്ടിയിരിക്കുന്നത്.

2

രാവിലെ കടയില്‍ പോയപ്പോഴാണ് സ്വന്തം ടൗണായ കോര്‍ബോനിയറില്‍ ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ഇവര്‍ അറിയുന്നത്. എന്നാല്‍ തങ്ങള്‍അത് ചിരിച്ച് തള്ളിയെന്ന് ഡേവിസ് പറഞ്ഞു. വീട്ടിലെത്തിയ ഉടനെ തമാശയ്ക്ക് ഭാര്യ ക്രിസ്റ്റിയോട് ഈ ലോട്ടറി ടിക്കറ്റ് ഒന്ന് പരിശോധിക്കാന്‍ പറഞ്ഞത്. അത് സ്‌കാന്‍ ചെയ്തപ്പോഴാണ് തങ്ങള്‍ വന്‍ തുക സമ്മാനമടിച്ചെന്ന് മനസ്സിലായത്. ഏകദേശം ആറ് കോടി 12 ലക്ഷം രൂപയാണ് ദമ്പതിമാര്‍ക്ക് ലഭിക്കുക.

3

വലിയൊരു സമ്മാനം എന്നാണ് സ്‌കാന്‍ ചെയതപ്പോള്‍ കണ്ടത്. ദമ്പതിമാര്‍ ആകെ അമ്പരപ്പിലായിരുന്നു. ചെറിയൊരു തുകയാണ് സമ്മാനം അടിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ആറ് കോടിയില്‍ അധികം പണം കിട്ടിയതിന്റെ സന്തോഷം ഇവര്‍ക്കുണ്ട്. വല്ലാത്തൊരു ആവേശത്തിലാണ് താനെന്ന് ക്രിസ്റ്റി ബെര്‍ണിയര്‍ പറഞ്ഞു. ഒരിക്കലും ഇത് സത്യമായി തോന്നിയില്ലെന്ന് ക്രിസ്റ്റി പറഞ്ഞു. അതുകൊണ്ട് കടയില്‍ പോയി പരിശോധിച്ചപ്പോഴാണ് അവരെല്ലാം പറഞ്ഞ ഭാഗ്യശാലികള്‍ തങ്ങളാണെന്ന് മനസ്സിലായത്.

4

ആറ് കോടിയോളം ലോട്ടറി അടിച്ചത് ദമ്പതിമാരെ ആകെ ആവേശത്തിലാക്കിയിരിക്കുകയാണ്. ആദ്യം ഈ വിവരം കുടുംബത്തെയാണ് ഇവര്‍ അറിയിച്ചത്. അമ്മയോട് പറഞ്ഞതാണ് ഇതിലെ ഏറ്റവും മികച്ച കാര്യമെന്ന് ക്രിസ്റ്റി പറഞ്ഞു. അമ്മയ്ക്ക് തന്റെ ജീവിതം രക്ഷപ്പെട്ടെന്ന് മനസ്സിലായി. ജീവിതത്തില്‍ ഒരിക്കലും എന്തെങ്കിലും കാര്യത്തെ കുറിച്ച് ആലോചിച്ച് ബുദ്ധിമുട്ടേണ്ടി വരില്ലെന്നും, അതിനായി പണത്തിന്റെ കുറവും ഉണ്ടാവില്ലെന്ന് അമ്മയ്ക്ക് മനസ്സിലായെന്നും ക്രിസ്റ്റി വ്യക്തമാക്കി.

5

അമ്മയ്ക്കും ഇനി ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടി വരില്ല. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ക്രിസ്റ്റി പറഞ്ഞു. ദമ്പതിമാര്‍ വലിയ ആഗ്രഹങ്ങള്‍ ജീവിതത്തില്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ്. വീടിന്റെ പണം മുഴുവനായി കൊടുത്ത് തീര്‍ക്കുകയാണ്. അതിന് പുറമേ കുറച്ച് അറ്റകുറ്റപണികള്‍ വീട്ടില്‍ നടത്തുക. പുതിയൊരു കാറും വാങ്ങുന്നുണ്ട്. ഒപ്പം യാത്രയ്ക്കായി വാഹനത്തില്‍ ഉപയോഗിക്കുന്ന ക്യാമ്പിങ് ട്രെയിലറും ഇവര്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ്.

6

ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണ് ഉള്ളത്. ഇവര്‍ക്കായി കുറച്ച് പണം മാറ്റിവെക്കാനാണ് ദമ്പതിമാര്‍ തീരുമാനിച്ചിരിക്കുന്നത്. കുറച്ച് പണം ചാരിറ്റിക്കായി സംഭാവന ചെയ്യാനും പ്ലാന്‍. ഇവര്‍ യാത്രാ പ്രിയരാണ്. ഒരുപാട് യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടെന്ന് ദമ്പതിമാര്‍ പറയുന്നു. ഇനി മുതല്‍ അതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ചിന്തിച്ച് തുടങ്ങാം.

7

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

സുഹൃത്തുക്കള്‍ക്കൊപ്പം ലാസ് വേഗാസിലേക്ക് ഒരു യാത്രയാണ് ആദ്യത്തെ കാര്യം. അലാസ്‌കയിലേക്കും പോകാന്‍ പ്ലാനുണ്ട്. അയര്‍ലന്റും ജമൈക്കയും പോകാന്‍ ആഗ്രഹമുണ്ടെന്നും ദമ്പതിമാര്‍ പറഞ്ഞു. അതേസമയം നേരത്തെ ലക്ഷങ്ങളുടെ ലോട്ടറി അടിച്ചൊരു യുവാവ് കാനഡയില്‍ ലോട്ടറി അധികൃതര്‍ അയച്ച ഇമെയില്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇമെയില്‍ അക്കൗണ്ട് തന്നെ ഇയാള്‍ ഒഴിവാക്കിയിരുന്നു. വ്യാജ ലോട്ടറിയിലൂടെ തന്റെ പണം തട്ടാനുള്ള ശ്രമമാണെന്ന് യുവാവ് കരുതിയതാണ് പ്രശ്‌നമായത്. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് പണം ലഭിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+