Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞായറാഴ്ച്ചകളില്‍ മാത്രം ലോട്ടറി, ഭാഗ്യത്തിനായി കാത്തിരുന്നു, 3 പേര്‍ക്ക് അടിച്ചത് ലക്ഷങ്ങള്‍

ടൊറന്റോ: കാനഡയിലെ ഒരു കുടുംബത്തിന് ഇപ്പോഴും അവിശ്വസനീയമായ നേട്ടത്തില്‍ നിന്നുള്ള അമ്പരപ്പ് മാറിയിട്ടില്ല. ഇവര്‍ക്ക് ലോട്ടറി അടിച്ച കാര്യം എങ്ങനെയാണ് വിശ്വസിക്കുകയെന്നാണ് ചോദിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരുരൂപ പോലും കിട്ടാതിരുന്ന ഒരു കുടുംബത്തിനാണ് ഇപ്പോള്‍ ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ ലോട്ടറിയെടുക്കുന്നുണ്ട്.

എന്നാല്‍ അതിന് ചില സമയവും ഇവര്‍ നോക്കാറുണ്ടായിരുന്നു. എന്നിട്ടും ഇവര്‍ക്ക് ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ എല്ലാം മാറിയത് ഇവര്‍ക്ക് ഇപ്പോഴും അവിശ്വസനീയമാണ്. ലോട്ടറിയിലൂടെ എന്തെങ്കിലും കിട്ടുമെന്ന് ഈ കുടുംബം കരുതിയിരുന്നില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: OLG

ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ലോട്ടറി ഒരുമിച്ചെടുക്കാറുണ്ടായിരുന്നത്. ഇവര്‍ ടിക്കറ്റിലെ നമ്പര്‍ പരിശോധിക്കുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. കാനഡയിലെ ഒന്താരിയോയിലെ ഒഷാവയില്‍ നിന്നുള്ള കുടുംബമാണ് ഇപ്പോള്‍ മഹാഭാഗ്യം സ്വന്തമാക്കിയിരിക്കുന്നത്. ഇവര്‍ ഞായറാഴ്ച്ചകളിലായിരുന്നു ടിക്കറ്റെടുക്കാറുണ്ടായിരുന്നത്. അതിന് കാരണവുമുണ്ട്. ഇത് അവരുടെ കുടുംബത്തിലെ ഒരു വിശ്വാസമായിരുന്നു. അത് പ്രകാരമായിരുന്നു ഇവര്‍ ലോട്ടറിയെടുത്തിരുന്നത്.

2

ഈ കുടുംബത്തിലെ ഡോന എന്ന സ്ത്രീയും എര്‍ണസ്റ്റും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. മകന്‍ കോറിയും ചേരുന്നതോടെ വാരാന്ത്യങ്ങള്‍ ആഘോഷിക്കുന്നത് ഇവരുടെ പതിവായിരുന്നു. എല്ലാ ആഴ്ച്ചയിലും ഇവര്‍ ടിക്കറ്റെടുക്കാറുണ്ടായിരുന്നു. അത് ഞായറാഴ്ച്ചകളിലാണെന്ന് മാത്രം. പൂള്‍ ഗെയിമുകളായിരുന്നു ഇവര്‍ കളിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്രയും കാലം ടിക്കറ്റെടുത്തിട്ടും ഇവര്‍ക്ക് സമ്മാനമൊന്നും അടിച്ചിരുന്നില്ല. ഞായറാഴ്ച്ചകളില്‍ ടിക്കറ്റെടുക്കുന്നതും ഇവര്‍ക്ക് ഭാഗ്യം സമ്മാനിച്ചില്ല.

3

അടുത്തിടെ ഏണസ്റ്റ് എടുത്ത ലോട്ടറിയാണ് വന്‍ തുക അടിച്ചത്. ഈ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ മനസ്സില്‍ തനിക്കൊരു തോന്നലുണ്ടായിരുന്നു. ഇതില്‍ നിന്ന് സമ്മാനം അടിക്കുമെന്നായിരുന്നു വിശ്വാസം. അതുപോലെ തന്നെ സംഭവിച്ചുവെന്നും ഡോന പറയുന്നു. ഡോനയാണ് ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയത്. താനാകെ അമ്പരന്ന് പോയി എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ സമയം ഭര്‍ത്താവ് കിടന്നുറങ്ങയായിരുന്നു. ഒരിക്കല്‍ പോലും താന്‍ പാഴാക്കിയില്ല. അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയെന്നും ഡോന പറഞ്ഞു.

4

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ഒഎല്‍ജി ആപ്പിലാണ് താന്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയതെന്ന് ഡോന പറയുന്നു. തുടര്‍ന്നാണ് എണസ്റ്റിനെ വിളിച്ച് ലക്ഷങ്ങളാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് പറഞ്ഞത്. ഏണസ്റ്റാണെങ്കില്‍ അന്തംവിട്ട് നില്‍ക്കുകയായിരുന്നുവെന്നും ഡോന പറഞ്ഞു. 75 ലക്ഷം രൂപയോളമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇത് മൂന്നായി പങ്കിടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 24 ലക്ഷം രൂപയില്‍ കൂടുതല്‍ ലഭിക്കും.

5

മൂന്ന് പേരും വലിയ ആവേശത്തിലാണ്. ഇത്രയും വലിയ തുക പങ്കിട്ടെടുക്കാന്‍ കിട്ടുന്നത് തന്നെ ഇവര്‍ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. അത് മാത്രമല്ല ലോട്ടറിയടിച്ച കാര്യം കുടുംബക്കാരെ മുഴുവന്‍ അറിയിക്കാനാണ് ഇവരുടെ തീരുമാനം. അവരെല്ലാം ഞങ്ങളുടെ കാര്യത്തില്‍ വലിയ സന്തോഷത്തിലാണ്. ഇവര്‍ ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് സമ്മാനം വാങ്ങിയത്. എന്താണ് ഈ തുക ഉപയോഗിച്ച് ചെയ്യാന്‍ പോകുന്നതെന്ന് മാത്രം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

6

അതേസമയം കുടുംബത്തോടൊപ്പം നിന്ന് ഈ നേട്ടം ഇവര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഒരുമിച്ചിരുന്ന് നല്ലൊരു ഡിന്നര്‍ കഴിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നും ഓര്‍ത്തിരിക്കുന്നതായിരിക്കണം ആ ഭക്ഷണം എന്നാണ് ഇവരുടെ ആഗ്രഹം. വളരെ ആവേശകരമായ നിമിഷമാണതെന്ന് ലോട്ടറിയടിച്ച നിമിഷത്തെ കുറിച്ച് ഡോന പറയുന്നു. ഒഷാവയിലെ പാര്‍ക്ക് റോഡിലുള്ള വണ്‍ സ്‌റ്റോപ്പ് ട്രേഡിംഗില്‍ നിന്നാണ് ഈ ടിക്കറ്റ് ഇവര്‍ വാങ്ങിയിരിക്കുന്നത്.

7

അതേസമയം ടെക്‌സസിലെ ബ്രെന്‍ഹാം നിവാസിക്കും വലിയൊരു തുകയാണ് ഇപ്പോള്‍ സമ്മാനമായി അടിച്ചിരിക്കുന്നത്. ഏകദേശം എട്ട് കോടിയോളം രൂപ ഇവര്‍ക്ക് ടെക്‌സസ് ലോട്ടറിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റിലൂടെയാണ് ലഭിച്ചത്. എംഎം പിഎം എക്‌സ്പ്രസ് റൈറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് ഇയാള്‍ വാങ്ങിയത്. ടെക്‌സസ് ലോട്ടറിയുടെ ഉയര്‍ന്ന സമ്മാനങ്ങളില്‍ മൂന്നാമത്തേതാണ് ഈ തുക. ഏറ്റവും കഠിനമാണ് ഈ ലോട്ടറിയടിക്കാന്‍. എന്നാല്‍ സമ്മാനം കിട്ടിയ വ്യക്തി തന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+