30 കൊല്ലത്തോളം ലോട്ടറിയെടുത്തു; ഫുട്‌ബോള്‍ ആരാധകന് അര്‍ധരാത്രി അടിച്ചത് ലക്ഷങ്ങള്‍

ടൊറന്റോ: അര്‍ധരാത്രി ആളുകളെ വിളിച്ച് തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞാല്‍ എങ്ങനെയിരിക്കും. നമുക്ക് ഭ്രാന്താണെന്ന് പറയാന്‍ മറ്റൊന്നും ആവശ്യമില്ല. എന്നാല്‍ ഒരു കനേഡിയക്കാരന്റെ കാര്യത്തില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. പക്ഷേ അതിനൊരു കാരണവുമുണ്ട്. ഇയാള്‍ക്ക് ലക്ഷങ്ങളാണ് ലോട്ടറിയടിച്ചിരിക്കുന്നത്.

കടുത്ത ഫുട്‌ബോള്‍ ആരാധകനായ ഇയാള്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത് ആ തരത്തിലാണ്. വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന കനേഡിയക്കാരന് ഇതുവരെയും ഭാഗ്യം തേടിയെത്തിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഇയാളെ തേടി ഈ ഭാഗ്യമെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: OLG

കാനഡയില്‍ അതിരൂക്ഷമായ തണുപ്പാണ് വരാനിരിക്കുന്നത്. പലരും ഇതില്‍ നിന്ന് രക്ഷ നേടാന്‍ മറ്റിടങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അന്റോണിയോ ലോറ്റിട്ടോ എന്ന കനേഡിയക്കാരന് പക്ഷേ ഇക്കാര്യത്തില്‍ മറ്റ് ഓപ്ഷനില്ലായിരുന്നു. എന്നാല്‍ ലോട്ടറി അടിച്ചതോടെ അത് സാധ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് അന്റോണിയോ. കളിയിലെ ട്വിസ്റ്റുകള്‍ പോലെ തന്നെയാണ് അദ്ദേഹത്തെ തേടി ജാക്‌പോട്ട് ലോട്ടറി സമ്മാനം എത്തിയിരിക്കുന്നത്.

2

കാനഡയിലെ ഒന്താരിയോയിലെ വൂഡ്ബ്രിഡ്ജ് സ്വദേശിയാണ് അന്റോണിയോ ലോറ്റിട്ടോ. നാട്ടില്‍ എല്ലാവര്‍ക്കും അന്റോണിയോയുടെ ഫുട്‌ബോള്‍ ഭ്രാന്തിനെ പറ്റി അറിയാം. 58കാരനായ അന്റോണിയോ ഫുട്‌ബോള്‍ മത്സരം ടിവിയില്‍ കാണുന്നതില്‍ വലിയ ആനന്ദം കണ്ടെത്തിയിരുന്നു. അത് മാത്രമല്ല മുപ്പത് വര്‍ഷത്തോളമായി അദ്ദേഹം ലോട്ടറിയെടുക്കുന്നുണ്ട്. പൂള്‍സിന്റെ ലോട്ടറി എടുക്കുന്നതില്‍ വലിയ സന്തോഷം തനിക്കുണ്ടെന്ന് പറയുകയാണ് അന്റോണിയോ. അതിലാണ് ഇപ്പോള്‍ അദ്ദേഹത്തെ തേടി സമ്മാനമെത്തിയിരിക്കുന്നത്.

3

തിങ്കളാഴ്ച്ച രാത്രിയില്‍ അന്റോണിയോയ്ക്ക് സമ്മാനം അടിച്ചിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞെങ്കിലും ആകെ കണ്‍ഫ്യൂഷനിലായിരുന്നു അദ്ദേഹം. എത്രയാണ് കിട്ടിയ തുകയെന്ന് മാത്രം വ്യക്തമായില്ല. താന്‍ ഫലം ആദ്യം പരിശോധിച്ചപ്പോള്‍ അതിലെ നമ്പറുകള്‍ കണ്ട് ആകെ അമ്പരന്ന് പോയി. ഈ തുക എത്രയാണെന്ന് പോലും മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. തുടര്‍ന്ന് തന്റെ ബന്ധുവിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ആ വ്യക്തി വന്നാണ് ഈ നമ്പര്‍ എത്രയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ മാത്രം എത്രയാണ് ആ തുകയെന്ന് തനിക്ക് മനസ്സിലായതെന്ന് അന്റോണിയോ പറയുന്നു. എന്നാല്‍ എത്ര പറഞ്ഞിട്ടും തനിക്ക് അത് വിശ്വസിക്കാനായില്ല. കാരണം ചിന്തകള്‍ക്കും, സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു തുകയായിരുന്നു അതെന്ന് അന്റോണിയോ വ്യക്തമാക്കി. പൂള്‍സില്‍ 90 ലക്ഷത്തില്‍ അധികം രൂപയാണ് അന്റോണിയോ നേടിയിരിക്കുന്നത്. ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് ഈ പണം അദ്ദേഹം കൈപ്പറ്റിയത്. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം.

5

അതേസമയം ഈ പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട് തനിക്കെന്ന് അന്റോണിയോ പറയുന്നു. കുറച്ച് പണം സേവ് ചെയ്ത് വെക്കാനാണ് ആദ്യ തീരുമാനം. കുറച്ച് പണം തന്റെ മക്കള്‍ക്കായി നല്‍കും. ഈ കടുത്ത മഞ്ഞുകാലത്ത് നിന്ന് രക്ഷപ്പെടാനായി ചില പ്ലാനുകളും തനിക്കുണ്ടെന്ന് അന്റോണിയോ വെളിപ്പെടുത്തി. ഈ അവധിക്കാലം ഞാന്‍ ശരിക്കും ആഘോഷിക്കും. കുറച്ച് ചൂടുള്ള, ബീച്ചുകളുള്ള റിസോര്‍ട്ടിലേക്കാണ് താമസിക്കാന്‍ പോവുകയെന്നും അന്റോണിയോ പറഞ്ഞു. വെസ്റ്റണ്‍ റോഡിലെ സാംസ് ഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് അന്റോണിയോ വാങ്ങിയത്.

6

ഒന്താരിയോയില്‍ തന്നെ 37കാരനായ യുവാവിനും സമ്മാനം അടിച്ചിരിക്കുകയാണ്. ആദം സ്‌റ്റെറ്റ്‌സ്‌കോ എന്നയാള്‍ക്കാണ് സമ്മാനം അടിച്ചത്. 60 ലക്ഷം രൂപയാണ് ബമ്പര്‍ പ്രൈസായി കിട്ടിയത്. ഒന്താരിയോയിലെ അറോറ സ്വദേശിയാണ് ആദം. രണ്ട് വര്‍ഷത്തോളമായി അദ്ദേഹം ലോട്ടറിയെടുക്കുന്നുണ്ട്. ഇത്തവണ ഇത്രയും വലിയൊരു തുക കിട്ടുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല. ഫലം കണ്ടപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഫോണിന് പ്രശ്‌നമാണെന്ന് കരുതി. റീസ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും പരിശോധിച്ചപ്പോഴാണ് സമ്മാനമുണ്ടെന്ന് ഉറപ്പിച്ചതെന്നും ആദം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+