Get Updates
Get notified of breaking news, exclusive insights, and must-see stories!

8000 യൂറോയെന്ന് കരുതി നിരാശ; ലോട്ടറി വീണ്ടും പരിശോധിച്ചപ്പോള്‍ കനേഡിക്കാരന് കിട്ടിയത് ലക്ഷങ്ങള്‍

ടൊറന്റോ: കനേഡിയക്കാരനായ ഡേവിഡ് എബര്‍ട്ട് ആകെ അമ്പരപ്പിലാണ്. ഇയാള്‍ക്ക് ലക്ഷങ്ങളുടെ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. എന്നാല്‍ അത് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ചെറിയൊരു തുകയാണെന്ന് കരുതി, അധികം ഗൗനിക്കാതിരുന്ന ഒരു ടിക്കറ്റിലാണ് ഇപ്പോള്‍ മഹാഭാഗ്യം തേടിയെത്തിയത്.

ടിക്കറ്റ് പരിശോധിച്ചതില്‍ തനിക്കുണ്ടായ വലിയൊരു അബദ്ധം വലിയൊരു ഭാഗ്യത്തെ തന്നെ തട്ടിത്തെറിപ്പിക്കുമായിരുന്നുവെന്ന് എബര്‍ട്ട് പറയുന്നു. എന്നാലും സമ്മാനം എങ്ങനെ അടിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും സംശയത്തിലാണ് അദ്ദേഹം. വീണ്ടും പരിശോധിച്ച് ഉറപ്പിച്ചാണ് താനാണ് ആ മഹാഭാഗ്യശാലിയെന്ന് എബര്‍ട്ട് ഉറപ്പിച്ചത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: WCLC

ഡേവിഡ് എബര്‍ട്ടിന് ലോട്ടറിയെടുക്കാന്‍ താല്‍പര്യമുണ്ട്. ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ബംപര്‍ അടിച്ച ടിക്കറ്റ് എബര്‍ട്ട് വാങ്ങുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി എടുത്ത ബ്രേക്കിന്റെ സമയത്ത് തോന്നിയ ആഗ്രഹമാണ് രണ്ട് ടിക്കറ്റുകള്‍ എടുക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. അടുത്ത ദിവസം നടക്കുന്ന ലോട്ടറി നറുക്കെടുപ്പിന്റെ ടിക്കറ്റായിരുന്നു വാങ്ങിയത്. എന്നാല്‍ ഒരിക്കല്‍ പോലും സമ്മാനം അടിക്കുമെന്ന് കരുതിയതേയില്ല.

2

പക്ഷേ എബര്‍ട്ടിനെ കാത്തിരിക്കുകയായിരുന്നു ആ മഹാഭാഗ്യം. ഒരാഴ്ച്ച കഴിഞ്ഞാണ് എബര്‍ട്ട് ആ ടിക്കറ്റ് പരിശോധിക്കുന്നത്. വീണ്ടുമൊരു ഉച്ചഭക്ഷണ സമയത്തെ ബ്രേക്കിലായിരുന്നു പരിശോധന. ഒരു കടയിലെത്തി തന്റെ ടിക്കറ്റുകള്‍ക്ക് സമ്മാനമുണ്ടോ എന്ന് എബര്‍ട്ട് പരിശോധിക്കുകയായിരുന്നു. കാനഡയിലെ സാസ്‌കാച്വന്‍ മേഖലയിലാണ് എബര്‍ട്ട് താമസിക്കുന്നത്. കുറച്ചധികം ടിക്കറ്റുകള്‍ എബര്‍ട്ടിന്റെ കൈവശമുണ്ടായിരുന്നു. അതെല്ലാം പരിശോധിക്കാന്‍ കൂടിയാണ് അദ്ദേഹം എത്തിയത്.

3

ഒരാഴ്ച്ച മുമ്പ് വാങ്ങിയ ടിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ തനിക്ക് സമ്മാനം അടിച്ചെന്ന് കരുതിയത്. പതിനായിരം യുഎസ് ഡോളറാണ് സമ്മാനമെന്നായിരുന്നു കരുതിയത്. ഏകദേശം ഏഴ് ലക്ഷത്തില്‍ അധികം രൂപ വരും ഇത്. ലോട്ടറിയില്‍ താരതമ്യേന ചെറിയ തുകയാണിത്. അതുകൊണ്ട് ചെറിയൊരു നിരാശയും എബര്‍ട്ടിനുണ്ടായിരുന്നു. പക്ഷേ ഈ തുക അടിച്ചെന്നും ഇയാള്‍ക്ക് വിശ്വസിക്കാനായിരുന്നില്ല. വീണ്ടും ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കുകയായിരുന്നു എബര്‍ട്ട്.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ഭക്ഷണവും കഴിച്ച് ഓഫീസിലേക്ക് മടങ്ങിയ എബര്‍ട്ടിന് പക്ഷേ ഇരിപ്പ് ഉറച്ചില്ല. രണ്ട് തവണ കൂടി ആ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കുകയായിരുന്നു അദ്ദേഹം. വെബ്‌സൈറ്റില്‍ ആ നമ്പറുകള്‍ ഒന്ന് പരിശോധിച്ച് നോക്കി. എന്നാല്‍ ഈ നമ്പറുകളൊന്നും മാച്ചായി വരുന്നുണ്ടായിരുന്നില്ല. ഇതോടെ എബര്‍ട്ടിന് ആകെ കണ്‍ഫ്യൂഷനായി. ഒടുവിലാണ് അധികമായുള്ള നമ്പര്‍ എബര്‍ട്ട് ശ്രദ്ധിച്ചത്. ഇതോടെയാണ് തനിക്ക് ഏഴല്ല, 80 ലക്ഷം രൂപയില്‍ അധികമായി സമ്മാനമായി അടിച്ചിരിക്കുന്നതെന്ന് മനസ്സിലായത്.

5

താനാകെ വിറച്ച് പോയി, അത്രയും വലിയൊരു തുക അടിച്ചെന്ന് മനസ്സിലാക്കിയപ്പോഴെന്ന് എബര്‍ട്ട് പറയുന്നു. തന്റെ സഹപ്രവര്‍ത്തകരോട് ഈ ടിക്കറ്റിന്റെ ഫലമൊന്ന് പരിശോധിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ലോട്ടോ സ്‌പോട്ട് ആപ്പില്‍ പരിശോധിക്കാനായിരുന്നു പറഞ്ഞത്. കാരണം എന്തൊക്കെ കാണിച്ചിട്ടും എനിക്ക് വിശ്വാസം വരുന്നുണ്ടായില്ല. വിശ്വാസം വരാനാണ് അവരോട് നോക്കാന്‍ പറഞ്ഞതെന്ന് എബര്‍ട്ട് പറഞ്ഞു. ഈ പണം നിക്ഷേപിക്കാനാണ് തനിക്ക് താല്‍പര്യം. എന്നാല്‍ ഈ പണം കൊണ്ട് വലിയൊരു കാര്യം ചെയ്യാനുണ്ടെന്നും എബര്‍ട്ട് വ്യക്തമാക്കി.

6

ഞാനും ഭാര്യയും വൈകാതെ തന്നെ ഹവായിയിലേക്ക് പോകും. അവിടെ ഒരു ഹെലികോപ്ടര്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നുെ എബര്‍ട്ട് പറയുന്നു. ആരുടെയും സഹായമില്ലാതെ ജീവിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതൊരു ബോണസാണെന്നും എബര്‍ട്ട് വ്യക്തമാക്കി. സസ്‌കാട്ടൂണിലെ പ്രിംറോസ് ഡ്രൈവിലെ ലണ്ടന്‍ ഡ്രഗ്‌സില്‍ നിന്നാണ് ഈ ടിക്കറ്റ് എബര്‍ട്ട് വാങ്ങിയത്. 2608994 എന്ന നമ്പറുകള്‍ക്കാണ് എബര്‍ട്ടിന് സമ്മാനം അടിച്ചത്. നേരത്തെ ഒരേ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റെടുത്തിരുന്ന യുവതിക്കും കാനഡയില്‍ ലക്ഷങ്ങള്‍ സമ്മാനമടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+