സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പണമില്ല, കനേഡിയക്കാരിക്ക് വിചാരിച്ചിരിക്കാതെ കോടികളുടെ ലോട്ടറിയടിച്ചു
വാഷിംഗ്ടണ്‍: ലോട്ടറിയടിക്കുന്നത് ഓരോ ആളുകളുടെയും ഭാഗ്യം അനുസരിച്ചാണ്. ഉറപ്പായും അത് നിങ്ങളുടെ ജീവിതത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ലോട്ടറിയിലൂടെ ജീവിതം മാറിയ ഒരു സ്ത്രീ അങ്ങ് കാനഡയിലുണ്ട്. ഇവര്‍ക്ക് കോടികളാണ് ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. വലിയൊരു സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്.

വന്‍ തുക കിട്ടിയത് കൊണ്ട് ഇവര്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയ അടക്കം ഇവരുടെ തീരുമാനത്തിന് കൈയ്യടിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: OLG
കാനഡയിലെ ഒന്താരിയോ നിവാസിയായ ലിസ ഹോര്‍ട്ടന്‍ എന്ന 58കാരിക്കാണ് അപ്രതീക്ഷിതമായി കോടികളുടെ ഭാഗ്യം തേടിയെത്തിയത്. തന്റെ ജീവിത സ്വപ്‌നം നടക്കുമോ എന്നറിയാത്ത അവസ്ഥയിലായിരുന്നു അവര്‍. എന്നാല്‍ ഇപ്പോഴവര്‍ക്ക് അത് നിര്‍മിക്കാന്‍ സാധിക്കും. അത്രയ്ക്ക് പണമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. സ്വന്തമായി ഒരു ക്യാബിന്‍ പണിയണമെന്നായിരുന്നു ലീസയുടെ ആഗ്രഹം. അത് പണിത് വേഗം പൂര്‍ത്തിയാക്കാനാണ് ലീസയുടെ തീരുമാനം.

ലോട്ടറിയടിച്ചതിലൂടെ തന്റെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് ലിസ പറയുന്നു. കാനഡയിലെ ഗോദറിച്ചിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മയും മുത്തശ്ശിയുമൊക്കെയാണ് ഇവര്‍. ജീവിതത്തിലെ സൗഭാഗ്യം അനുഭവിക്കാന്‍ പോവുകയാണ് ഇവര്‍. സ്ഥിരമായി ലോട്ടറിയൊന്നും എടുക്കുന്ന സ്വഭാവം ലിസയ്ക്കില്ല. മാക്‌സ് മില്യണ്‍ ജാക്‌പോട്ട് എപ്പോള്‍ വരുന്നുവോ ആ സമയം ലോട്ടറി എടുക്കുന്നതാണ് ലിസയുടെ ശീലം. ചിലപ്പോള്‍ ഒന്നിലേറെ ടിക്കറ്റുകളും വാങ്ങാറുണ്ട്.

അങ്ങനൊരു ടിക്കറ്റിലാണ് യുവതിക്ക് ശുക്രനുദിച്ചിരിക്കുന്നത്. ഇത്തവണ ടിക്കറ്റെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു യുവതി. അതിന് മുമ്പായി കടയില്‍ നിന്ന് ലോട്ടറി നമ്പറുകളുടെ പ്രിന്റൗട്ടും ഇവര്‍ എടുത്തിരുന്നു. ഇത് തന്റെ നമ്പറുമായി അവര്‍ ഒത്തുനോക്കി. പിന്നീട് ആകെ ഒരു ഞെട്ടലായിരുന്നു. ഭൂരിഭാഗം നമ്പറുകളും ഒത്തുവന്നു. തനിക്ക് ആ നിമിഷം അങ്ങനൊന്ന് സങ്കല്‍പ്പിക്കാന്‍ പോലുമായിരുന്നില്ല. വിശ്വാസം വരാത്തത് കൊണ്ട് കാമുകനോട് അതൊന്നും വീണ്ടും പരിശോധിച്ച് നോക്കാന്‍ ലിസ ആവശ്യപ്പെടുകയായിരുന്നു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
എനിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പോലും സാധിച്ചില്ലെന്ന് ലിസ പറയുന്നു. ഒടുവില്‍ കാമുകനും കൂടി വന്‍ തുക ലോട്ടറിയടിച്ചെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഒക്ടോബര്‍ ഏഴിലെ നറുക്കെടുപ്പിലാണ് കോടികള്‍ അടിച്ചതെന്ന് ഇവര്‍ പറയുന്നു. ഏകദേശം രണ്ട് കോടി പതിനാറ് ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. സന്തോഷം കൊണ്ട് താനാകെ വിറയ്ക്കുകയായിരുന്നു. ശരീരം മൊത്തത്തില്‍ ആഘോഷിക്കുന്ന സമയമായിരുന്നു അത്. ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് അവര്‍ സമ്മാനം വാങ്ങിയത്.

ഇത് തന്റെ ജീവിതത്തിലെ വലിയ അനുഭവങ്ങളിലൊന്നാണ്. ഇപ്പോഴും അതിന്റെ ആവേശം തന്നെ വിട്ടുപോയിട്ടില്ലെന്ന് ലിസ പറയുന്നു. ഈ പണം എന്ത് ചെയ്യണമെന്നതിനെ കുറിച്ചും ഇവര്‍ക്ക് കൃത്യമായ ബോധമുണ്ട്. വിരമിക്കലിന് ശേഷം ചെലവഴിക്കാനാണ് തീരുമാനം. ഒപ്പം പേരക്കുട്ടികളുടെ പഠനത്തിനായും ഉപയോഗിക്കാം. തന്റെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനും ഇത് ഉപയോഗിക്കാം. അതിലൊന്നാണ് ക്യാബിന്‍ നിര്‍മാണം. അത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇനി സാധിക്കും. കുറച്ച് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്. മലനിരകളിലേക്ക് ഒരു യാത്ര പോകുന്നുണ്ടെന്നും, അഡ്വഞ്ചര്‍ ട്രിപ്പാണെന്നും ഇവര്‍ പറഞ്ഞു. ഗോഡറിജിലെ ഹറല്‍ റോഡിലുള്ള ഗോഡറിച്ച് കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് ലിസ വാങ്ങിയത്.

കാനഡയിലെ തന്നെ മനിതോബയിലെ യുവതിക്കും ഇതുപോലെ വമ്പനൊരു ലോട്ടറിയടിച്ചിരിക്കുകയാണ്. ആറ് കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ലോട്ടോ 6/49 ടിക്കറ്റാണ് ഇവര്‍ക്ക് ഭാഗ്യം സമ്മാനിച്ചത്. ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ട കാര്യങ്ങള്‍ ആമി സ്ട്രാംഗിന് വിശ്വസിക്കാനായില്ല. വാതിലും തുറന്ന് ഇവര്‍ മാതാപിതാക്കളുടെ അടുത്തേക്ക് ഓടുകയായിരുന്നു. പിന്നീടാണ് കോടികള്‍ തനിക്ക് കിട്ടിയെന്ന് ഉറപ്പിച്ചത്. ആ സമയം കിയോസ്‌കിലെ ഒരു മാളിലായിരുന്നു ഈ യുവതി.

3 തവണയാണ് താന്‍ ലോട്ടറി സ്‌കാന്‍ ചെയ്ത് നോക്കിയതെന്ന് ആമി പറയുന്നു. തനിക്ക് ലോട്ടറിയടിച്ചെന്ന് വിശ്വാസമായിരുന്നില്ല. തുടര്‍ന്ന് താന്‍ ക്യാഷിയറുടെ അടുത്തേക്ക് പോയി അതൊന്ന് പരിശോധിക്കാന്‍ പറഞ്ഞു. അവിടെയുള്ള സെല്‍ഫ് ചെക്കറിന് എന്തോ പ്രശ്‌നമുണ്ടെന്നും ഞാന്‍ പറഞ്ഞു. ആ സ്‌കാനറില്‍ താന്‍ കോടിപതിയായെന്നാണ് പറയുന്നത്. തനിക്കത് വിശ്വാസമില്ലെന്നും ക്യാഷിയറോട് പറഞ്ഞു. അയാളാണ് വീണ്ടും ടിക്കറ്റ് പരിശോധിച്ചത്. സമ്മാനം കിട്ടിയ കാര്യം ഇയാള്‍ ഉറപ്പിച്ചെന്നും ആമി വ്യക്തമാക്കി.












Click it and Unblock the Notifications