Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപറിന്റെ പേരില്‍ കളിപ്പിക്കുകയാണോ; കോടികള്‍ ലോട്ടറിയടിച്ച കനേഡിയക്കാരി മഹാഭാഗ്യം അറിഞ്ഞത് ഇങ്ങനെ

ടൊറന്റോ: ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ പലരെയും തേടിവരാറുണ്ട്. ഒരുപക്ഷേ അത് നമ്മുടെ നല്ല മനസ്സിന് കിട്ടുന്ന അംഗീകാരമാകാം. അതുമല്ലെങ്കില്‍ സ്ഥിരമായി നമ്മള്‍ എടുക്കുന്ന ലോട്ടറിയിലൂടെയാവാം. എന്തൊക്കെയായാലും നമുക്ക് ഭാഗ്യം ഉണ്ടാവണം. എങ്കില്‍ ഇതൊക്കെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലോട്ടറി അടിച്ചാല്‍ അത് വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുമോ?

അങ്ങനെയൊരു അവസ്ഥയാണ് ഒരു കനേഡിയക്കാരിക്ക് സംഭവിച്ചിരിക്കുന്നത്. കോടികള്‍ ലോട്ടറിയിലൂടെ അടിച്ച് ജീവിതം മാറി മറിഞ്ഞ് നിന്നിട്ടും, ഇവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഇവര്‍ ആ ഭാഗ്യം നേട്ടം എങ്ങനെ അറിഞ്ഞു എന്നൊന്ന് പരിശോധിക്കാം....

1

image credit: OLG

കാനഡയിലെ ഒന്താരിയോയിലെ ബ്രാംപ്ടണ്‍ സ്വദേശിയായ നാന്‍സി ഗാര്‍ഡനറുടെ ജീവിതം രസകരമാണ്. ഒരു ഇടത്തരം കുടുംബമാണ് അവരുടേത്. ലോട്ടറി തുക അവരുടെ ജീവിതം മാറ്റി മറിക്കുമെന്ന് ഉറപ്പാണ്. സാധാരണ ലോട്ടറി അടിക്കുന്നത് എല്ലാവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്ന കാര്യമാണ്. എന്നാല്‍ നാന്‍സിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നു. ലോട്ടറി അടിക്കുമെന്ന കാര്യം ഇവര്‍ ഒരിക്കലും വിശ്വസിക്കാത്ത കാര്യമായിരുന്നു.

2

നാന്‍സി തന്റെ പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിച്ച് സ്വസ്ഥ ജീവിതം നയിക്കുന്നവരാണ്. പക്ഷേ ലോട്ടറിയെടുക്കുന്നത് അവരുടെ താല്‍പര്യങ്ങളിലൊന്നാണ്. വര്‍ഷങ്ങളായി അവര്‍ ലോട്ടറിയെടുക്കുന്നുണ്ട്. സ്വന്തമായി ഭാഗ്യ നമ്പറുടെ കോമ്പിനേഷനുകളാണ് ഉള്ളത്. ഈ നമ്പര്‍ ഉപയോഗിച്ചാണ് നാന്‍സി എപ്പോഴും ടിക്കറ്റെടുക്കാറുള്ളത്. എത്രയൊക്കെ സമ്മാനം അടിക്കാതെ ഇരുന്നിട്ടും, ഈ ഭാഗ്യനമ്പറുകളായിരുന്നു നാന്‍സി ലോട്ടറിക്കായി എടുത്തിരുന്നത്. ഒടുവില്‍ ആ നമ്പറുകള്‍ തന്നെ തലവര മാറ്റിയിരിക്കുകയാണ്.

3

താന്‍ വിജയിച്ച നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ രണ്ടും ഒത്തുവന്നതായി കണ്ടു. എന്നാല്‍ വന്‍ തമാശയാണ് ഇതെന്നാണ് അവര്‍ കരുതിയത്. ഒഎല്‍ജി ആപ്പിലായിരുന്നു ഇവര്‍ ടിക്കറ്റ് പരിശോധിച്ചത്. ഒഎല്‍ജി തന്നെ ശരിക്കും പറ്റിക്കുകയാണെന്നാണ് നാന്‍സി കരുതിയത്. ലോട്ടറിയടിച്ചെന്ന് കാണിച്ച് തന്നെ കബളിപ്പിക്കാനാണ് ഇവരുടെ പ്ലാനെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുകയായിരുന്നു യുവതി. ഇവര്‍ ആകെ വിറയ്ക്കുകയായിരുന്നു. എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ലെന്ന് നാന്‍സി വ്യക്തമാക്കി.

4

image credit: OLG

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

വൈകാതെ തന്നെ തനിക്ക് ആ സത്യം മനസ്സിലായി. ലോട്ടറിയടിച്ചിരിക്കുന്നത് എനിക്ക് തന്നെയാണെന്നും മനസ്സിലായി. തന്റെ സുഹൃത്തുക്കളോടും കുടുംബത്തോടുമാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. അവരാകെ ഞെട്ടി ഇരിക്കുകയാണ്. താന്‍ മരുമകളോട് കാര്യം പറഞ്ഞാല്‍ അവളാകെ പൊട്ടിക്കരയുകയായിരുന്നു. സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു അതെന്നും നാന്‍സി പറഞ്ഞു. പക്ഷേ ഇത് വിശ്വസിക്കാന്‍ കുറച്ച് സമയം എടുത്തെന്ന് ഇവര്‍ വെളിപ്പെടുത്തി.

5

ഇവര്‍ക്ക് അടിച്ച തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ലോട്ടോ 6/49 ക്ലാസിക് ജാക്ക്‌പോട്ടിന്റെ ഒന്നാം സമ്മാനമാണ് നാന്‍സിക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. പക്ഷേ നാന്‍സിക്കൊപ്പം മറ്റൊരാള്‍ക്ക് കൂടി സമ്മാനം അടിച്ചിട്ടുണ്ട്. അതുകൊണ്ട് സമ്മാനം പങ്കുവെക്കണം. ഏകദേശം പതിനഞ്ച് കോടിയില്‍ അധികം രൂപ അവര്‍ക്ക് ലഭിക്കും. തന്റെ ലോട്ടറി പണം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ അവര്‍ തയ്യാറാണ്. കുടുംബത്തിനെ ഈ പണം ഉപയോഗിച്ച് സഹായിക്കും.പുതിയൊരു വീടും വാങ്ങുമെന്നും നാന്‍സി ഗാര്‍ഡനര്‍ പറഞ്ഞു.

6

അതേസമയം ഒന്താരിയോയിലെ ആഷ്ടണ്‍ റോച്ച് എന്ന യുവാവിന്റെ കാര്യവും അമ്പരപ്പിക്കുന്നതാണ്. ഇയാള്‍ക്ക് ലോട്ടറിയടിച്ചത് പന്ത്രണ്ടര കോടി രൂപയോളമാണ്. എന്നാല്‍ ഈ പണം കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ വൈകുമെന്നാണ് ഒഎല്‍ജി അറിയിച്ചത്. ഇയാള്‍ക്ക് ശേഷമുള്ളവര്‍ക്ക് വരെ സമ്മാനം കിട്ടുകയും ചെയ്തു. കാരണമെന്തെന്നാല്‍ ആഷ്ടണിന്റെ അമ്മ ഒഎല്‍ജിയുടെ സ്‌റ്റോറിലാണ് ജോലി ചെയ്യുന്നത്. ഇങ്ങനെ വരുന്നവരെ ഒഎല്‍ജിയുടെ ഇന്‍സൈഡര്‍ വിന്‍ ആയിട്ടാണ് കണക്കാക്കുക. സുതാര്യതയ്ക്ക് വേണ്ടിയാണിത്. ഈ പണം കിട്ടുന്നത് അതുകൊണ്ട് വൈകും. സത്യസന്ധമായിട്ടാണ് ഈ പണം ലഭിച്ചതെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+