Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യം

ടൊറന്റോ: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുകയെന്ന് പറയാനാവില്ല. ഏത് വഴിക്ക് വേണമെങ്കിലും വരാം. അതുപോലെയാണ് ലോട്ടറി. ദീര്‍ഘകാലം ടിക്കറ്റെടുത്താലും നമുക്ക് സമ്മാനം കിട്ടുന്നത്. ചിലപ്പോള്‍ സമ്മാനം കിട്ടിയിട്ടും നമ്മള്‍ അത് അറിയാതെ പോകും. അങ്ങനെയൊന്നാണ് കാനഡയില്‍ ഒരു വയോധികന് സംഭവിച്ചിരിക്കുന്നത്.

ഇയാള്‍ ലോട്ടറിയില്‍ ലക്ഷങ്ങളാണ് സമ്മാനമായി കിട്ടിയത്. ജീവിതം തന്നെ മാറി മറിയുന്ന ആ മഹാഭാഗ്യം പക്ഷേ തിരിച്ചറിയാന്‍ ഇയാള്‍ വൈകിയിരിക്കുകയാണ്. ഒരുപക്ഷേ എല്ലാ നേട്ടവും നഷ്ടമാകുമായിരുന്നു ഇയാള്‍ക്ക്. ആ ഭാഗ്യത്തെ ഇയാള്‍ക്ക് തിരിച്ചുപിടിച്ചതും വലിയ പ്രയത്‌നത്തിലൂടെയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

കാനഡയില്‍ നിന്നുള്ള ദമ്പതിമാര്‍ക്കാണ് ഇപ്പോള്‍ വലിയൊരു ഭാഗ്യം തലയ്ക്ക് മുകളിലൂടെ കൈവിട്ട് പോകുമായിരുന്നത്. കാനഡയിലെ ഒന്താരിയോ സ്വദേശികളാണ് ഇവര്‍. നാല് ദശാബ്ദത്തോളമായി ഇവര്‍ ലോട്ടറിയെടുക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് സമ്മാനം അടിച്ചിരുന്നില്ല. ഏണസ്റ്റ്-കത്രീന നിക്കോള്‍സ് ദമ്പതിമാര്‍ക്കാണ് ഇപ്പോള്‍ വലിയൊരു ഭാഗ്യം ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. പക്ഷേ ഇത് വരുന്നതിന് മുമ്പ് ഇവര്‍ക്ക് വലിയ ദൗര്‍ഭാഗ്യം തന്നെ ജീവിതത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

2

ഒന്താരിയോയിലെ മാര്‍ക്‌ഡേല്‍ സ്വദേശികളാണ് ഏണസ്റ്റും ഭാര്യ കത്രീനയും. തങ്ങള്‍ക്ക് ലോട്ടറിയടിക്കണമെന്ന ആഗ്രഹവുമായി ഇവര്‍ വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നുണ്ട്. 45 വര്‍ഷത്തോളമായി ലോട്ടറി തങ്ങള്‍ എടുക്കാറുണ്ടെന്ന് കത്രീന പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും സമ്മാനം ലഭിച്ചിരുന്നില്ല. എന്നിട്ടും ടിക്കറ്റ് എടുക്കുന്നത് മുടക്കിയിരുന്നില്ലെന്ന് കത്രി വ്യക്തമാക്കി. അതേസമയം ഇവരുടെ ആദ്യത്തെ വിജയം തന്നെ ട്വിസ്റ്റുകളും വലിയ വഴിത്തിരിവുകളും നിറഞ്ഞതായി മാറിയിരിക്കുകയാണ്.

3

ലോട്ടോ മാക്‌സ് ടിക്കറ്റാണ് ഇവര്‍ എടുത്തിരുന്നത്. കത്രീനയാണ് ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കാന്‍ തീരുമാനിച്ചത്. ഒഎല്‍ജി ആപ്പില്‍ കയറി ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ആകെ നിരാശയാണ് തോന്നിയത്. ആകെ ആറായിരം രൂപയാണ് ലോട്ടറിയിലൂടെ സമ്മാനം അടിച്ചതെന്നാണ് താന്‍ കരുതിയത്. വലിയ നിരാശയായിരുന്നു തോന്നിയത്. ഇത്രയും ചെറിയൊരു തുക തീരെ പ്രതീക്ഷിച്ചില്ലെന്നും കത്രീന പറഞ്ഞു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ സമ്മാനം അടിച്ചല്ലോ എന്ന് കരുതി സമ്മാനം തോന്നിയെന്നും അവര്‍ പറഞ്ഞു.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

സമ്മാനം അടിച്ചതില്‍ സന്തോഷം തോന്നിയെങ്കിലും ആ പണം ഉടന്‍ വാങ്ങിയില്ല. കത്രീന ആ ടിക്കറ്റ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ പണം പോയി വാങ്ങാമെന്നും കരുതി. കത്രീന അത് തന്റെ പേഴ്‌സിലാണ് കരുതി വെച്ചത്. ഒരു മാസത്തോളം അവര്‍ ഈ ടിക്കറ്റ് പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചു. ആരുമറിയാതെ അത് അവിടെ കിടക്കുകയായിരുന്നു. ലക്ഷങ്ങളാണ് അതിന് സമ്മാനം അടിച്ചതെന്ന് ഇവര്‍ ഒരു മാസത്തോളം അറിഞ്ഞില്ല എന്നതാണ് സത്യം. ഒരിക്കല്‍ പോലും ആ ടിക്കറ്റ് വീണ്ടും സ്‌കാനും ചെയ്ത് നോക്കിയില്ല.

5

പക്ഷേ ദൗര്‍ഭാഗ്യം എന്നുമുണ്ടാവില്ല എന്നാണല്ലോ. ഇവരുടെ ഭാഗ്യം ഒടുവില്‍ തേടിയെത്തി. ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച് നോക്കാന്‍ കത്രീന തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഷോക്കായി പോയി കത്രീനയ്ക്ക്. താന്‍ വാങ്ങിയ ലോട്ടറിയിലെ സമ്മാനത്തിലെ ചില പൂജ്യങ്ങള്‍ കൂടി താന്‍ എണ്ണിയില്ലെന്ന് അവര്‍ മനസ്സിലാക്കി. ഏഴില്‍ ആറ് നമ്പറും കൃത്യമായി വന്നതോടെയാണ് വന്‍ തുക ഇവര്‍ക്ക് സമ്മാനം അടിച്ചത്. അതും കൃത്യമായി ഓര്‍ഡറില്‍ തന്നെ വന്നാണ് ഇവരെ ലക്ഷാധിപതിയാക്കിയത്.

6

അറുപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് കത്രീനയ്ക്കും ഭര്‍ത്താവിനും കൂടി ലോട്ടറിയിലൂടെ സമ്മാനമായി അടിച്ചിരിക്കുന്നത്. ഇത്രയും ലക്ഷങ്ങള്‍ സമ്മാനമായി അടിച്ചെന്ന് ഇപ്പോഴും കത്രീനയ്‌ക്കോ ഭര്‍ത്താവിനോ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ ഒന്‍പതിന് നറുക്കെടുത്ത ലോട്ടോ മാക്‌സ് ടിക്കറ്റിലാണ് ഇവര്‍ക്ക് ബംപര്‍ സമ്മാനമടിച്ചിരിക്കുന്നത്. അതേസമയം വിശ്വാസമാകാതെ ലോട്ടറിയുമെടുത്ത് ഇവര്‍ പ്രൈസ് സെന്ററിലെത്തി. അവര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് കത്രീനയ്ക്കും ഭര്‍ത്താവിനും ഇത്ര വലിയ തുകയാണ് അടിച്ചിരിക്കുന്നതെന്ന് വിശ്വാസമായത്.

7

ടൊറന്റോയിലെ പ്രൈസ് സെന്ററിലെത്തിയാണ് ഇവര്‍ സമ്മാനം വാങ്ങിയത്. ഇത് ജീവിതത്തിലെ ആദ്യത്തെ വലിയ വിജയമാണെന്ന് ദമ്പതികള്‍ പറയുന്നു. അതേസമയം ഈ ലോട്ടറി മഹാഭാഗ്യത്തോട് പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണമെന്ന് ഏണസ്റ്റും പറയുന്നു. ഇപ്പോഴും ആകെ ഞെട്ടിയിരിക്കുകയാണെന്ന് ഏണസ്റ്റ് പറയുന്നു. വിരമിക്കലിന് ശേഷം ജീവിതം ആസ്വദിക്കാന്‍ ഈ പണം ഉപയോഗിക്കുമെന്നും ദമ്പതിമാര്‍ പറയുന്നു. കുറച്ച് പണം കുടുംബവുമായി പങ്കുവെക്കും. ഉറപ്പായും പേരക്കുട്ടികള്‍ക്കായി കുറച്ച് പണം നല്‍കുമെന്നും കത്രീന പറഞ്ഞു. മാര്‍ക്‌ഡെയിലിലെ ബാര്‍ഗെയിന്‍ സെന്ററില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+