Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

വാഷിംഗ്ടണ്‍: തേടിയെത്തിയ ഭാഗ്യം നഷ്ടപ്പെട്ടു എന്ന ഉറപ്പിച്ച ഒരു ദമ്പതിമാര്‍ ഇപ്പോള്‍ കോടീശ്വരന്‍മാരായിരിക്കുകയാണ്. ഇവരെ ഒരേസമയം ഭാഗ്യവും ദൗര്‍ഭാഗ്യവും തേടിയെത്തുകയായിരുന്നു. ലോട്ടറിയടിച്ച ടിക്കറ്റ് ഈ ദമ്പതിമാരില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇവരെ തേടിയെത്തുകയായിരുന്നു സമ്മാനം.

ലോട്ടോ മാക്‌സ് ടിക്കറ്റില്‍ സമ്മാനം അടിച്ച ദമ്പതികളാണ് നഷ്ടപ്പെട്ട് പോയ തേടിയെത്തിയതില്‍ സന്തോത്തിലായിരിക്കുന്നത്. പവര്‍ബോള്‍ ടിക്കറ്റ് ജേതാവിനെ പോലെ ഇവരും ദൗര്‍ഭാഗ്യം പിന്തുടരുന്നവരായിരുന്നു. 204 കോടി അടിച്ച പവര്‍ബോള്‍ ടിക്കറ്റ് ജേതാവ് ഇതുവരെ അതുവാങ്ങാന്‍ വന്നിട്ടില്ല. ഇയാള്‍ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് മനസ്സിലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

സസ്‌കാറ്റ് ചിവാനിലെ ദമ്പതിമാര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിച്ചത്. എന്നാല്‍ ആര് കേട്ടാലും അയ്യോ എന്ന് പറഞ്ഞ് പോകുന്നതായിരുന്നു ഇവരുടെ ദൗര്‍ഭാഗ്യം. ദമ്പതിമാരിലൊരാള്‍ ട്രക്കോടിച്ച് പോകുമ്പോള്‍ കൈയ്യില്‍ നിന്ന് ടിക്കറ്റ് പുറത്തേക്ക് പറന്നു പോവുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇത്. ഓര്‍വില്ലെ മൈനര്‍, വെന്‍ഡി ഓള്‍സണ്‍ എന്നിവര്‍ക്കാണ് അപ്രതീക്ഷിതമായി ലോട്ടറി അടിച്ചിരിക്കുന്നത്.

2

image credit: Jade Prevost Manuel/Shutterstock | WCLC

ഏഴ് വിന്നിംഗ് നമ്പറുകളില്‍ ആറും ഇവര്‍ക്ക് ഒത്തുവന്നു. ഒപ്പം ബോണസ് നമ്പറും. ഒക്ടോബര്‍ ഏഴിന് എടുത്ത ലോട്ടോ മാക്‌സ് ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. 135 മില്യണ്‍ ഡോളറില്‍ അധികം വരും തുക. ഏകദേശം പത്ത് കോടിക്ക് മുകളിലുണ്ടാവുമിത്. സമ്മാനം അടിച്ചെന്ന് അറിയുന്നതിന് മുമ്പ് തന്നെ ശക്തമായ കാറ്റില്‍ ആ ടിക്കറ്റ് പറന്നുപോയിരുന്നു. ട്രക്കിന്റെ ഗ്ലാസ് ആ സമയത്ത് താഴ്ത്തി വെച്ചിരിക്കുകയായിരുന്നു.

3

ശക്തമായ കാറ്റില്‍ ആ വഴിക്കാണ് ലോട്ടറി ടിക്കറ്റ് പറന്ന് പോയത്. ഇത് നഷ്ടപ്പെട്ടെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഓര്‍വില്ലെ മൈനറുടെ കൈയ്യില്‍ നിന്നാണ് ടിക്കറ്റ് നഷ്ടമായത്. ടിക്കറ്റ് ഒരു സ്ഥലത്ത് എടുത്ത് വെക്കാന്‍ വേണ്ടി ശ്രമിച്ചതായിരുന്നു. ഗ്ലാസിനടുത്തായിട്ടായിരുന്നു ടിക്കറ്റ് വെക്കാറുള്ളത്. എന്നാല്‍ ശക്തമായ കാറ്റ് അബദ്ധത്തില്‍ ട്രക്കിനുള്ളിലേക്ക് അടിച്ചതോടെ അത് ലോട്ടറിയെയും കൊണ്ട് പോവുകയായിരുന്നു.

4

ലോട്ടറി നഷ്ടമായതോടെ മൈനര്‍ ആകെ പതറി പോയി. വേഗത്തില്‍ ട്രക്കില്‍ നിന്നിറങ്ങി എല്ലായിടത്തും ടിക്കറ്റിനായി പരതി. കുറച്ച് നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന അവസ്ഥയിലായിരുന്നു താനെന്ന് മൈനര്‍ പറഞ്ഞു. ഒടുവില്‍ അവിടെയുള്ള ഒരു കുഴിയില്‍ നിന്നാണ് കോടികള്‍ സമ്മാനിച്ച ടിക്കറ്റ് കണ്ടെത്തിയതെന്നും മൈനര്‍ പറഞ്ഞു. കുറച്ച് നേരത്തേക്ക് ഹൃദയം നിലച്ച് പോയി ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നുവെന്ന് മൈനര്‍ പറഞ്ഞു.

5

ഇനിയൊരു റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാതിരുന്ന മൈനര്‍ നേരെ ഒരു ലോട്ടറി കടയിലേക്ക് പോയിട്ടാണ് ആ നമ്പര്‍ പരിശോധിച്ചത്. സെല്‍ഫ് ചെക്കര്‍ ഉപയോഗിച്ചാണ് ടിക്കറ്റ് സ്‌കാന്‍ ചെയ്തത്. ഒന്നിലേറെ ടിക്കറ്റുകള്‍ കൈയ്യില്‍ നിന്ന് പറന്നുപോയിരുന്നുവെന്ന് മൈനര്‍ പറയുന്നു. ഇതിലൊരു ടിക്കറ്റിനാണ് കോടികള്‍ അടിച്ചതെന്ന് സ്‌കാനിംഗിലൂടെ കണ്ടെത്തിയെന്ന് മൈനര്‍ വ്യക്തമാക്കി. ആദ്യം കണ്ട ഫലത്തില്‍ വിശ്വസിക്കാതെ ഒരിക്കല്‍ കൂടി ആ നമ്പര്‍ മൈനര്‍ പരശോധിക്കുകയും ചെയ്തു.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

കടയിലുള്ള ക്യാഷിയര്‍ ഈ ടിക്കറ്റിന് വന്‍ തുക അടിച്ചതായി അറിയിക്കുകയായിരുന്നു. 7, 23, 28, 31, 32, 39, 40 എന്നീ നമ്പറുകളാണ് ഒത്തുവന്നത്. ഒപ്പം ബോണസ് നമ്പര്‍ രണ്ടും ചേര്‍ന്ന് വന്നു. ആദ്യം ഇക്കാര്യം അറിഞ്ഞപ്പോള്‍ ആകെ നിശ്ചലമായി പോയി. എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. അതേസമയം വീട്ടിലെത്തിയ മൈനര്‍ ആദ്യം ഭാര്യ ഓള്‍സനെ വിളിച്ചു. ലോട്ടറി അടിച്ച ടിക്കറ്റും, അത് ക്ലെയിം ചെയ്തുള്ള സ്ലിപ്പും ഭാര്യയെ കാണിക്കുകയും ചെയ്തു.

7

അതേസമയം ഏപ്രില്‍ ഫൂള്‍ പോലുള്ള തമാശയാണിതെന്നാണ് ഓള്‍സന്‍ ആദ്യം കരുതിയത്. അതുകൊണ്ട് മൈനര്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ഒരേ നമ്പര്‍ സ്ലിപ്പില്‍ കണ്ടതോടെയാണ് വിശ്വാസം വന്നത്. നിപാവിന്നിലെ ഫാസ് ഗ്യാസ് വാള്‍ ഐയിലെ സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് ദമ്പതിമാര്‍ വാങ്ങിയത്. നറുക്കെടുപ്പിന് ഒരു ദിവസം മുമ്പായിരുന്നു ഇത്. ഈ പണം കൊണ്ട് ചിലത് വാങ്ങാനും, ജീവിതം ചെറുതായി ഒന്ന് ആസ്വദിക്കാനുമാണ് ശ്രമം. ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കാനും മൈനര്‍ക്ക് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+