വീട് വാങ്ങാന്‍ പണം അന്വേഷിച്ച് നടന്ന് ഇന്ത്യന്‍ യുവാവ്; തേടിയെത്തിയത് കോടികളുടെ ലോട്ടറി ഭാഗ്യം

ടൊറന്റോ: ജീവിതം എപ്പോഴാണ് മാറി മറിയുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. കാനഡയില്‍ ഒരു യുവാവിന്റെ ജീവിതവും അതുപോലെ അപ്രതീക്ഷിതമായി മാറിയിരിക്കുകയാണ്. ഒരു വീട് എന്ന സ്വപ്‌നം ജീവിതത്തില്‍ എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാകുമോ എന്ന് പോലും അറിയാത്തൊരു അവസ്ഥയിലായിരുന്നു ഈ യുവാവ്. എന്നാല്‍ ഒരു ലോട്ടറി ഇയാളെ കോടീശ്വരന്മാരുടെ നിരയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തൊരു തുകയാണ് ഇയാളെ തേടിയെത്തിയിരിക്കുന്നത്. ഇനി സ്വന്തമായി ഒരു വീട് അല്ല കൊട്ടാരം തന്നെ പണിയാനാണ് ഈ ഇന്ത്യന്‍ യുവാവിന്റെ തീരുമാനം. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: olg

നിഷിത് പരീഖ് എന്ന കനേഡിയന്‍ ഇന്ത്യക്കാരന് കിട്ടിയിരിക്കുന്നത് മെഗാ ബംപറാണ്. ഏകദേശം 33 കോടി രൂപയില്‍ അധികം നിഷിത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ സ്വപ്‌നമായ സ്വന്തമായി ഒരു വീട് ടൊറന്റോയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് നിഷിത്ത് ഇപ്പോള്‍. ജീവിതത്തില്‍ ഒരിക്കലും ആ വീട് വാങ്ങാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു നിഷിത്തിന്. എന്നാല്‍ ഭാഗ്യം മഹാലക്ഷ്മിയുടെ രൂപത്തിലാണ് നിഷിത്തിന് മുനനിലേക്ക് എത്തിയത്. ലോട്ടറി അടിക്കുമെന്നോ അതും ഇത്ര വലിയ തുകയുണ്ടാവുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നിഷിത്.

2

ലോട്ടോ മാക്‌സിന്റെ ടിക്കറ്റിലാണ് നിഷിതിന് കോടികള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഒന്താരിയോ ലോട്ടറി ആന്‍ഡ് ഗെയിമിംഗ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസമാണ് മുപ്പതുകാരനായ ടൊറന്റോ നിവാസിയായ നിഷിത് ഇത്രയും വലിയ തുക ജാക്ക്‌പോട്ടില്‍ നേടിയ കാര്യം അറിയിച്ചത്. ഓഗസ്റ്റ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ഭാഗ്യം നിഷിത്തിനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു എന്നതാണ് സത്യം. നറുക്കെടുപ്പിനുള്ള സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് നിഷിത് ഈ ടിക്കറ്റ് എടുത്തത്.

3

എന്തോ ഭാഗ്യം തൊട്ടരികില്‍ നില്‍ക്കുന്നത് പോലെയുള്ള അനുഭവമായിരുന്നു ഇത്. ടിക്കറ്റെടുത്തത് തന്നെ വൈകിയായിരുന്നു. അടുത്ത ദിവസം കേള്‍ക്കുന്നത് ടൊറന്റോയിലെ ഏതോ ഒരാള്‍ക്ക് ലോട്ടറിയടിച്ചുവെന്നായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇത് ഞാനാണെന്ന് കരുതിയിരുന്നില്ല. പക്ഷേ എങ്കിലും പ്രതീക്ഷയോടെയാണ് ടിക്കറ്റ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഒഎല്‍ജി ആപ്പിലായിരുന്നു ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയത്. ആ നിമിഷം മനസ്സിലായി ആരാണ് ആ വലിയ ഭാഗ്യശാലിയെന്ന്. പക്ഷേ ശരിക്കുമൊരു ഷോക്കായിരുന്നുവെന്ന് നിഷിത്ത് പറയുന്നു.

4

ആദ്യം നോക്കിയപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഉടനെ തന്നെ പിതാവിനെ വിളിച്ച് കൊണ്ടുവന്ന് ഒരിക്കല്‍ കൂടി പരിശോധിച്ചു. അപ്പോഴാണ് ആ കോടികള്‍ എനിക്കാണെന്ന് മനസ്സിലായതെന്നും നിഷിത്ത് പറഞ്ഞു. എന്റെ പിതാവ് ആകെ ആവേശത്തിലായിരുന്നു. ഞാന്‍ പറഞ്ഞപ്പോള്‍ തന്നെ ലോട്ടറിയടിച്ചെന്ന് പിതാവ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ആകെ സന്തോഷത്തിലായിരുന്നു. എന്നിട്ടും എനിക്ക് വിശ്വാസമായില്ല. എന്റെ ഫോണിലെ തകരാറാണ് ഇങ്ങനെ കാണിക്കാന്‍ കാരണമെന്നാണ് കരുതിയത്.

5

പിതാവിന്റെ ഫോണില്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. വളരെ സന്തോഷത്തോടെ ആ സത്യം മനസ്സിലാക്കുകയായിരുന്നു. ഇനി എനിക്ക് ഒരു പുതിയ വീട് ടൊറന്റോയില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് നിഷിത്ത് പറയുന്നു. കുടുംബാംഗങ്ങളോടെല്ലാം ഈ സന്തോഷ വാര്‍ത്ത അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. കുടുംബത്തിലെ ചില സുപ്രധാന തിയതികളിലുള്ള നമ്പറുകളാണ് നിഷിത്ത് ലോട്ടറികളില്‍ ഉപയോഗിക്കാറുള്ളത്. ഈ തുക വാങ്ങുന്നതിന് മുമ്പ് സാമ്പത്തികമായ ഉപദേശം തേടാനൊരുങ്ങുകയാണ് നിഷിത്ത്.

6

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

നിലവില്‍ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് നിഷിത്ത്. തന്റെ കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാണ് നിഷിത്തിന്റെ പ്ലാന്‍. തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തതാണ് എന്റെ മാതാപിതാക്കള്‍. അവരെ ഇനി നല്ല രീതിയില്‍ നോക്കണം. അവര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും നിഷിത്ത് പറയുന്നു. സാമ്പത്തികമായ സുരക്ഷിതത്വം തനിക്ക് ലഭിച്ചെന്നാണ് യുവാവ് പറയുന്നത്. ദക്ഷിണ അമേരിക്കയിലേക്ക് ഒരു യാത്ര പോകാന്‍ നിഷിത്തിന് പ്ലാന്‍ ഉണ്ട്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനും പ്ലാനുണ്ട്. വളരെ ലളിതമായ ജീവിതം തന്നെ നയിക്കാനാണ് തന്റെ പ്ലാനെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q