Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് പറക്കണോ: ഇതാ ഇന്ത്യയില്‍ നിന്നും എളുപ്പത്തില്‍ കുടിയേറാനുള്ള 6 മാർഗ്ഗങ്ങള്‍

മലയാളി യുവാക്കള്‍ക്കിടയില്‍ കുടിയേറ്റ പ്രവണത അടുത്തിടെ വർധിച്ച് വരുന്നതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെ ഉള്‍പ്പടേയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളായിട്ടുണ്ടെങ്കിലും കാനഡയാണ് പലരും കുടിയേറ്റത്തിനായി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കാനഡയിൽ സ്ഥിരമായി സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിരവധി ഇമിഗ്രേഷൻ സാധ്യതകളാണുള്ളത്.

2021-ൽ പുതിയ കനേഡിയൻ സ്ഥിരതാമസക്കാരിൽ ഏകദേശം മൂന്നിലൊന്നും ഇന്ത്യൻ പൗരന്മാരാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടിയേറ്റത്തിനായി സഹായിക്കുന്ന നിരവധി ഏജന്‍സികള്‍ ഉണ്ടെങ്കിലും അവരുടെ ആധികാരികത പരിശോധിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളാണ് ഇിവിടെ വിലയിരുത്തുന്നത്.

ഇന്നും ഇന്നലേയും മുതലല്ല, നേരത്തെ തന്നെ കാനഡ ഇന്ത്യൻ പൗരന്മാർക്ക് പ്രിയപ്പെട്ട സ്ഥലമാണ്. സിഖ് വംശജരാണ് ആദ്യകാലത്ത് കൂടുതലായും കുടിയേറ്റം നടത്തിയത്. മലയാളികളുടെ കുടിയേറ്റമാണ് അടുത്ത കാലത്തായി ശക്തിപ്രാപിച്ചത്. കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചുവരികയാണ്. 2021-ൽ, ഏകദേശം 100,000 പുതിയ സ്ഥിര താമസക്കാരാണ് ഇന്ത്യയിൽ നിന്ന് കുടിയേറിയത്.

 canada

ഒരു ഇന്ത്യൻ വിദഗ്ധ തൊഴിലാളിക്ക് യുഎസിൽ സ്ഥിരതാമസത്തിന് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുമെങ്കിലും, കാനഡയിലെ ഇമിഗ്രേഷൻ സംവിധാനം ഒരു പ്രോഗ്രാമിന് യോഗ്യത നേടിയാൽ സ്ഥിരതാമസത്തിനായി നേരിട്ട് അപേക്ഷിക്കാൻ ഇവരെ അനുവദിക്കുന്നു എന്നതാണ് ശ്രദ്ധേയം. സ്ഥിരതാമസാവകാശം അനുവദിച്ചാൽ, ഒരു വ്യക്തിക്ക് കാനഡയിൽ എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും കനേഡിയൻ യൂണിവേഴ്സൽ ഹെൽത്ത് കെയറിലേക്കും സാമൂഹിക സേവനങ്ങളിലേക്കുമുള്ള പ്രവേശനവും ലഭിക്കും.

Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍

കനേഡിയൻ സ്ഥിരതാമസത്തിനുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും എളുപ്പമുള്ള നാല് വഴികളാണ് താഴെ പറയുന്നത്.

എക്സ്പ്രസ് എൻട്രി - ഫെഡറൽ സ്കിൽഡ് വർക്കർ

ഫെഡറൽ സ്‌കിൽഡ് വർക്കർ (എഫ്‌എസ്‌ഡബ്ല്യു) സ്‌ട്രീം കുറഞ്ഞത് ഒരു വർഷത്തെ വിദഗ്ധ പ്രവൃത്തിപരിചയമുള്ളവർക്കാണ് ലഭിക്കുന്നത്. എല്ലാ അപേക്ഷകർക്കും പോയിന്റ് അടിസ്ഥാനമാക്കിയുള്ള സ്കോർ നൽകുന്നതിന് സങ്കീർണ്ണമായ സമഗ്ര റാങ്കിംഗ് സിസ്റ്റം ഉപയോഗുന്നു. അതിനാല്‍ തന്നെ ഇത് അല്‍പ്പം ശ്രമകരവുമാണ്.

ഏറ്റവും മത്സരബുദ്ധിയുള്ള അപേക്ഷകരെ മാത്രമേ ഇമിഗ്രേഷനായി തിരഞ്ഞെടുക്കൂ. 2021-ൽ എക്‌സ്‌പ്രസ് എൻട്രി വഴിയുള്ള അനുമതികളില്‍ 50 ശതമാനത്തിലധികം ഇന്ത്യൻ പൗരന്മാർക്കാണ് നൽകിയത് എന്നതാണ് ശ്രദ്ധേയം. കൂടുതലും ഫെഡറൽ സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിലായിരുന്നു.

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപികൾ)

കാനഡയിലെ പതിമൂന്ന് പ്രവിശ്യകളും പ്രദേശങ്ങളും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവർ തന്നെ തീരുമാനിക്കുന്നതും അവരുടെ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായവയാണ്.

 canad

സാധാരണയായി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ എക്സ്പ്രസ് എൻട്രി - ഫെഡറൽ സ്കിൽഡ് വർക്കർ എമിഗ്രേഷനേക്കാള്‍ എളുപ്പമാണ്. ഐ ടി എ ലഭിക്കുന്നതിന് മതിയായ സി ആർ എസ് ആവശ്യമാണ്. ആവശ്യമായ പോയിന്റുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് കനേഡിയൻ സ്ഥിരതാമസത്തിലേക്കുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് പിഎൻപികളാണ്.

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെയുള്ള കുടിയേറ്റം കാനഡയുടെ മൊത്തം സാമ്പത്തിക കുടിയേറ്റത്തിന്റെ വലിയൊരു ഭാഗമാണ്. 2021-ൽ ലക്ഷ്യമിടുന്ന മൊത്തം 232,500 സാമ്പത്തിക കുടിയേറ്റക്കാരിൽ 80,800 പേർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ അപേക്ഷിക്കുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ, 2020-നെ അപേക്ഷിച്ച് 2021-ൽ കാനഡ പിഎൻപി-നിർദ്ദിഷ്ട എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ മൂന്നിരട്ടി പേർക്ക് അവസരം നല്‍കി.

ക്യുബെക്ക് സ്കിൽഡ് വർക്കർ (QSW)

ക്യൂബെക്ക് പ്രവിശ്യ സ്വന്തമായി വിദഗ്ധ തൊഴിലാളി കുടിയേറ്റ പരിപാടി നടത്തുന്നു. ക്യുബെക്ക് സ്കിൽഡ് വർക്കർ പ്രോഗ്രാം (QSW) മികച്ച നൈപുണ്യമുള്ള തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായി ക്യൂബെക്ക് പ്രവിശ്യ നടത്തുന്ന ഒരു ഇമിഗ്രേഷൻ പ്രോഗ്രാമാണ്. എക്സ്പ്രസ് എൻട്രിക്ക് സമാനമായി, ഒരു പോയിന്റ് സിസ്റ്റം ഉപയോഗിച്ച് സ്ഥാനാർത്ഥികളെ റാങ്ക് ചെയ്യുന്നു.

വർക്ക് പെർമിറ്റുകൾ / ഇൻട്രാ-കമ്പനി ട്രാൻസ്ഫറുകൾ

ചില ഇന്ത്യൻ പൗരന്മാർക്ക് കനേഡിയൻ വർക്ക് പെർമിറ്റിന് അർഹതയുണ്ടായേക്കാം. പലപ്പോഴും, വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് ഒരു ജോലി ഓഫർ ആവശ്യമാണ്. എന്നാല്‍
നിങ്ങളുടെ തൊഴിലുടമ കാനഡയിൽ ഓഫീസുകളുള്ള ഒരു മൾട്ടിനാഷണൽ കോർപ്പറേഷന്റെ ഭാഗമാണെങ്കിൽ, വളരെയധികം രേഖകൾ ഇല്ലാതെ തന്നെ കാനഡയിലെ ഒരു ഓഫീസിലേക്ക് മാറാന്‍ നിങ്ങൾക്ക് അർഹതയുണ്ടായേക്കാം.

കുടുംബ സ്പോൺസർഷിപ്പ്

നിങ്ങൾക്ക് കാനഡയിൽ താമസിക്കുന്ന ഒരു അടുത്ത ബന്ധു ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഫാമിലി ക്ലാസ് സ്പോൺസർഷിപ്പിന് അർഹതയുണ്ടായേക്കാം. കാനഡക്കാർക്ക് അവരുടെ കുടുംബാംഗങ്ങളെ കാനഡയിലേക്ക് സ്പോൺസർ ചെയ്യാൻ അവസരം നൽകുന്ന നിരവധി ഇമിഗ്രേഷൻ പ്രോഗ്രാമുകൾ രാജ്യം വാഗ്ദാനം ചെയ്യുന്നു.

കാനഡയിൽ പഠനം

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത് കൂടുതൽ ഇന്ത്യൻ പൗരന്മാർ കാനഡയിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്നു എന്നാണ്. പല ഇന്ത്യൻ പൗരന്മാരും കാനഡയിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്നതിന്റെ ഒരു പ്രധാന കാരണം അവരുടെ പഠനകാലത്തും അതിനുശേഷവും ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങളാണ്. ഒരു കനേഡിയൻ ക്രെഡൻഷ്യൽ പൂർത്തിയാക്കിയ ശേഷം, അന്തർദ്ദേശീയ ബിരുദധാരികൾക്ക് ലഭ്യമാകുന്ന നിരവധി സ്ഥിര താമസ കുടിയേറ്റ അവസരങ്ങളുമുണ്ട്.

കാനഡയിലെ പല ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കും ഒരു നിശ്ചിത വൈദഗ്ധ്യമുള്ള പ്രവൃത്തിപരിചയം ആവശ്യമാണ്. ഭാഗ്യവശാൽ, കാനഡയിലെ ഭൂരിഭാഗം അന്തർദ്ദേശീയ വിദ്യാർത്ഥി ബിരുദധാരികൾക്കും ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്, ഈ പെർമിറ്റ് അന്തർദ്ദേശീയ ബിരുദധാരികളെ കാനഡയിൽ എവിടെയും ജോലി ചെയ്യാനും അതിലൂടെ സമ്പാദിക്കാനും അനുവദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+