Get Updates
Get notified of breaking news, exclusive insights, and must-see stories!

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

ടൊറന്റോ: ഒരു വയോധികയാണ് ഇപ്പോള്‍ കാനഡയില്‍ ആകെ സംസാരവിഷയം. ഇവര്‍ക്ക് ലോട്ടറി അടിച്ചതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. ഭാഗ്യം ഒരിക്കല്‍ പോലും ഇവരുടെ ജീവിതത്തില്‍ വന്നിട്ടില്ല. വര്‍ഷങ്ങളായി ഇവര്‍ ടിക്കറ്റെടുക്കുന്നുണ്ട്. എന്നാല്‍ സമ്മാനമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷേ ശുക്രനുദിച്ചത് എല്ലാ നിര്‍ഭാഗ്യങ്ങളെയും തട്ടിത്തെറിപ്പാണ്.

അതാണ് ഇവരുടെ ജീവിതം വൈറലാവാന്‍ കാരണം. എല്ലാം ഭാഗ്യവും കൂടി ഒരുമിച്ചെത്തുകയായിരുന്നു എന്ന് വേണം. അതേസമയം യുവതിക്ക് ലോട്ടറിയടിച്ചെങ്കിലും ഇത് ഒട്ടും വിശ്വസിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ് ഇവര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Shutterstock | OLG

കേരന്‍ ഹെന്‍ഡേഴ്‌സന്‍ എന്ന യുവതി നിര്‍ഭാഗ്യവതിയാണെന്ന് ആരും സമ്മതിച്ച് പോകും. ചെറിയൊരു തുക പോലും ഇവര്‍ക്ക് ഇതുവരെ സമ്മാനമായി കിട്ടിയിട്ടില്ല. കാനഡയിലെ ഒന്താരിയോയിലെ ഒഷാവയിലാണ് കേരന്‍ താമസിക്കുന്നത്. ഇവിടെയുള്ളവര്‍ ഒരിക്കല്‍ പോലും കേരന്‍ ഭാഗ്യവതിയാണെന്ന് കരുതിയിട്ടുമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭാഗ്യദേവതയുടെ അനുഗ്രഹത്തിനായി കേരന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും മുടങ്ങാതെ ലോട്ടറിയെടുക്കാറുമുണ്ടായിരുന്നു.

2

എത്രയൊക്കെ ടിക്കറ്റ് എടുത്തിട്ടും സമ്മാനം മാത്രം അകന്ന് നിന്നു. പ്രോത്സാഹന സമ്മാനം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ അവര്‍ നിരാശപ്പെട്ടിരുന്നില്ല. ഈ സെപ്റ്റംബറിലും കേരന്‍ ടിക്കറ്റ് വാങ്ങിയിരുന്നു. ഇത് ഒരു കടയിലെത്തി സ്‌കാന്‍ ചെയ്യാന്‍ കേരന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും പതിവു പോലെ കിട്ടില്ലെന്ന് ഉറപ്പിച്ചാണ് ഫലം പരിശോധിക്കാന്‍ പോയത്. എന്നാല്‍ ഭാഗ്യം സകല നിര്‍ഭാഗ്യങ്ങളെയും ഇത്തവണ തോല്‍പ്പിച്ച് കളഞ്ഞു.

3

ഫലം കണ്ട് അനങ്ങാതെ നില്‍ക്കുകയായിരുന്നു കേരന്‍. സമ്മാനം അടിക്കുമെന്ന് മനസ്സില്‍ പോലും അവര്‍ കരുതിയിരുന്നില്ല. അതുകൊണ്ട് ഇങ്ങനൊരു ഫലത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറെടുത്തിരുന്നില്ല. സ്‌ക്രീനില്‍ ഫലം കണ്ടപ്പോള്‍ കേരന്‍ ആദ്യം നോക്കിയത് പൂജ്യത്തിന്റെ എണ്ണമാണ്. അപ്പോഴേക്കും ശ്വാസം നിലച്ച അവസ്ഥയായിരുന്നു താനൊരിക്കലും ഇങ്ങനൊരു തുക ലോട്ടറിയിലൂടെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേരന്‍ പറയുന്നു.

4

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

20 കൊല്ലമായിട്ടുള്ള നിര്‍ഭാഗ്യത്തെ മുഴുവന്‍ കേരന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. 30 കോടി രൂപയില്‍ അധികമാണ് കേരന്‍ ലോട്ടറിയിലൂടെ അടിച്ചെടുത്തത്. ടിക്കറ്റ് ചെക്കറിലൂടെയായിരുന്നു ഞാന്‍ ഫലം പരിശോധിച്ചിരുന്നത്. എന്നാല്‍ ഞാനാണ് ബിഗ് വിന്നറെന്ന് കണ്ടപ്പോള്‍ അത് മെഷീന് തെറ്റുപറ്റിയെന്നാണ് വിചാരിച്ചിരുന്നത്. ഇതൊരിക്കലും ശരിയാവില്ലെന്നും കരുതിയെന്ന് കേരന്‍ പറയുന്നു. ഒരിക്കലും ലോട്ടറി അടിക്കുന്നതായി താന്‍ സങ്കല്‍പ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.

5

image credit: Shutterstock | OLG

എനിക്കാണ് 30 കോടി അടിച്ചതെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും ടിക്കറ്റ് ഞാന്‍ പരിശോധിച്ചു. മൂന്ന് തവണയാണ് ആ ജേതാവ് ഞാന്‍ തന്നെയാണോ എന്ന് നോക്കാന്‍ ടിക്കറ്റ് പരിശോധിച്ചത്. എനിക്കാതെ ഭയപ്പാടായിരുന്നു. ആകെ ആശങ്കകളായിരുന്നു എനിക്ക്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. എങ്ങനെയാണ് വിശ്വസിക്കാന്‍ സാധിക്കുക. ഇത്രയും കാലം ടിക്കറ്റ് എടുത്തിട്ടും തനിക്ക് ഇതുവരെ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും കേരന്‍ പറയുന്നു.

6

രണ്ട് ദശാബ്ദത്തോളമാണ് ലോട്ടറി അടിക്കാനായി ഞാന്‍ ടിക്കറ്റ് എടുത്തതെന്നും കേരന്‍ പറഞ്ഞു. സെപ്റ്റംബര്‍ മുപ്പതിന് നറുക്കെടുപ്പ് നടന്ന ലോട്ടോ മാക്‌സ് ടിക്കറ്റിലാണ് കേരന്‍ കോടീശ്വരിയായത്. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് കേരന്‍ പണം വാങ്ങിയത്. തന്റെ മകള്‍ ആകെ ഷോക്കിലാണ്. അവളോട് ഇത്രയും വലിയൊരു തുക ലോട്ടറിയില്‍ സമ്മാനമായി അടിച്ചെന്് പറഞ്ഞപ്പോള്‍ അവള്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇത് സത്യമാണോ കള്ളമാണോ എന്ന് പറയാനാവാത്ത അവസ്ഥയാണെന്നും കേരന്‍ വ്യക്തമാക്കി.

7

ഈ പണം തീര്‍ച്ചയായും സന്തോഷകരമായ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. എന്റെ കുടുംബവുമായി ഈ പണം പങ്കുവെക്കാനാണ് ആലോചിക്കുന്നത്. ഒഷാവയിലെ ജിബ് സ്ട്രീറ്റിലെ റിയാല്‍ കനേഡിയന്‍ സൂപ്പര്‍ സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. അതേസമയം ഈസ്റ്റാംപ്ടണ്‍ സ്വദേശിയായ യുവതിയും ഇതുപോലെ ലോട്ടറിയിലൂടെ കോടീശ്വരിയായിരിക്കുകയാണ്. ഇവര്‍ക്ക് എട്ട് കോടിയാണ് സമ്മാനമായി കിട്ടിയത്. പതിനഞ്ച് ഡോളറിന്റെ ലോട്ടറിയാണ് ഇവര്‍ എടുത്തത്. പുതിയൊരു കാര്‍ അമ്മയ്ക്കായി വാങ്ങി കൊടുക്കാനാണ് സെറ്റ ഈസ്റ്റ്മാന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+