കാനഡയില്‍ ആകാശത്ത് 4 ഗോളങ്ങള്‍, മിന്നിത്തിളങ്ങുന്നു, പറക്കുംതളികയെന്ന് ദമ്പതികള്‍; വീഡിയോ വൈറല്‍
ടൊറന്റോ: പറക്കുംതളികയും അന്യഗ്രഹജീവികളും ശരിക്കുമുണ്ടോ കാര്യം ശാസ്ത്രലോകത്തിന് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും അത്തരത്തിലുള്ള പല കാര്യങ്ങളും കണ്ടുവെന്ന് നിരവധി അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ ചിത്രങ്ങളും ദൃശ്യങ്ങളുമായി രംഗത്ത് വരാറുണ്ട്. എന്നാല്‍ ഇതൊന്നും ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. നാസയ്ക്ക് അന്യഗ്രഹജീവികളെ കുറിച്ച് പ്രത്യേകം പഠിക്കാനുള്ള കേന്ദ്രങ്ങള്‍ വരെയുണ്ട്. എന്നാല്‍ ഇപ്പോള്‍ കാനഡയില്‍ നിന്നുള്ള ഒരു ദമ്പതിമാരുടെ വെളിപ്പെടുത്തല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇവര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.

മെയ് പതിനാലിന് രാത്രി ഇവര്‍ അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍ കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ കണ്ട ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജസ്റ്റിന് സ്റ്റീവന്സന്, ഭാര്യ ഡാനിയേല്‍ ഡാനിയല്‍സ് സ്റ്റീവന്‍സണും കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഇവര്‍ രണ്ടുപേരും മെയ് പതിനാലിന് ഫോര്‍ട്ട് അലക്സാണ്ടറിലൂടെ വാഹനമോടിച്ച് വരികയായിരുന്നു. ഈ സമയം വിന്നിപെഗ് നദിയുടെ മുകളിലായി നാല് തിളങ്ങുന്ന ഗോളങ്ങളെയാണ് കാണാന്‍ സാധിച്ചത്. ഒരു സൂര്യനോളം തന്നെ തിളക്കം ഇവയ്ക്കുണ്ടായിരുന്നുവെന്നാണ് ജസ്റ്റിനും ഭാര്യയും പറയുന്നു. ഉടനെ തന്നെ ഇവര്‍ ആ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
അന്യഗ്രഹജീവികളെയാണ് ഞങ്ങള്‍ കാണുന്നതെന്നാണ് തോന്നുന്നതെന്ന് 49കാരനായ ജസ്റ്റിന് സ്റ്റീവന്സന് ഈ വീഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. വീഡിയോയില്‍ രണ്ട് തിളങ്ങുന്ന വസ്തുക്കള്‍ ദക്ഷിണ മേഖലയിലേക്ക് സഞ്ചരിക്കുന്നതാണ് കാണുന്നത്. നദിയുടെ വടക്കന്‍ തീരത്തേക്ക് സഞ്ചാരം. ഇതിന് പിന്നാലെ തന്നെ മേഘങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് ഗോളങ്ങള്‍ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇവ നാലും കൂടി ചേര്‍ന്നാണ് പിന്നീട് സഞ്ചരിക്കുന്നത്. അന്യഗ്രഹജീവികളിലൊന്നിലും വിശ്വസിക്കാത്തയാളാണ് സ്റ്റീവന്സന്. എന്നാല്‍ അദ്ദേഹം പോലും ഈ ദൃശ്യം കണ്ടപ്പോള്‍ തന്റെ വിശ്വാസം തെറ്റാണെന്ന് പറയുകയാണ്. ഈ ലോകത്തുള്ളതല്ല താന്‍ കണ്ട വസ്തുക്കളളെന്ന് സ്റ്റീവന്സന് പറയുന്നു.
ഞങ്ങളൊരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലാണെന്ന് തോന്നിപ്പോയി ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴെന്ന് സ്റ്റീവന്സന് കെന്നഡി ന്യൂസ് ആന്‍ഡ് മീഡിയയോട് പറഞ്ഞു. വളരെയധികം പ്രകാശിക്കുന്നതായി ആ വസ്തു. ആകാശത്ത് തീപ്പിടിച്ചത് പോലെയുണ്ടായിരുന്നു. ഇതിനെ കാണുന്നതിന് മുമ്പ് അന്യഗ്രഹജീവികളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് മതിയായ തെളിവ് ലഭിച്ചു.
മനുഷ്യരല്ലാതെ ഈ ലോകത്ത് മറ്റെന്തൊക്കെയോ ഉണ്ടെന്നും സ്റ്റീവന്സന് പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ഡാനിയല്‍സ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതോടെ വൈറലാവുകയും ചെയ്തു. ഇത് പറക്കുംതളികയാണെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു. എന്നാല്‍ ഹെലികോപ്ടറുകളോ, ഡ്രോണുകളോ മേഘങ്ങളാല്‍ മൂടപ്പെട്ടാല്‍ ഇങ്ങനെ കാണാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications