Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യം

അപ്രതീക്ഷിതമായി അമ്പത് കോടി രൂപയുടെ ലോട്ടറി ഭാഗ്യം നേടിയെത്തിയതിന്റെ നടുക്കത്തിലാണ് കനേഡിയക്കാരനായ മിച്ചൽ ഡിക്ക്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമില്ലാത്താ ആളാണ് മിച്ചല്‍. എന്നാല്‍ അപ്രതീക്ഷിതമായി ഒരു കാഷ്യർ മിച്ചലിന് നേർക്ക് ലോട്ടറി വെച്ച് നീട്ടുകയായിരുന്നു. ഒരു കൌതുകത്തിന് അദ്ദേഹം അത് വാങ്ങിക്കുകയും ചെയ്തു.

ഈ ടിക്കറ്റിനാണ് 70,00,000 ഡോളറിന്റെ ലോട്ടോ മാക്‌സ് യുവാവിനെ തേടിയെത്തിയത്. ഏകദേശം 50 കോടിയോളം രൂപയാണ് ഇതിലൂടെ ജേതാവിന് ലഭിക്കുക. വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷന്റെ (ഡബ്ല്യു സി എൽസി) ലോട്ടറിയാണ് യുവാവ് വാങ്ങിച്ചിരുന്നത്.

സാധനങ്ങള്‍ വാങ്ങിച്ചതിന് ശേഷം ബില്ലിങ്

ഒക്‌ടോബർ 7-ന് കാൽഗറിയിലെ 25238 ടൗൺഷിപ്പ് റോഡിലുള്ള സെന്റക്‌സ് ബിയർസ്‌പാവിൽ തന്റെ സാധാരണ രീതിയിലുള്ള പർച്ചേഴ്സ് നടത്തുകയായിരുന്നു മിച്ചല്‍. സാധനങ്ങള്‍ വാങ്ങിച്ചതിന് ശേഷം ബില്ലിങ് വിഭാഗത്തിലെത്തിയപ്പോഴാണ് ഓക്ടോബർ 21 ന് നറുക്കെടുക്കുന്ന ലോട്ടോ മാക്സിന്റെ ടിക്കറ്റ് ഒരെണ്ണം എടുത്തുകൂടെയെന്ന കാഷ്യറുടെ ചോദ്യം മിച്ചലിന് നേരെ ഉയരുന്നത്.

ആദ്യം വേണ്ട എന്ന മനോഭാവമായിരുന്നെങ്കിലും

ആദ്യം വേണ്ട എന്ന മനോഭാവമായിരുന്നെങ്കിലും അവസാനം അദ്ദേഹം ടിക്കറ്റ് വാങ്ങിച്ചു. എന്നാൽ ആ തീരുമാനം ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 1, 9, 25, 35, 41, 43, 50 എന്നിങ്ങനേയുള്ള ഏഴ് നമ്പറുകളാണ് നറുക്കെടുപ്പില്‍ യോജിച്ചത്. ഇതോടെയാണ് 70 മില്യണ്‍ ഡോളറിന്റെ കൂറ്റന്‍ ജാക്ക് പോട്ട് യുവാവിനെ തേടിയെത്തിയത്.

നവംബർ 7 ന് നറുക്കെടുപ്പ് കഴിഞ്ഞ്

നവംബർ 7 ന് നറുക്കെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം ഒരു പ്രാദേശിക സ്റ്റോർ വഴിയാണ് മിച്ചല്‍ തന്റെ ടിക്കറ്റുകള്‍ പരിശോധിച്ചതെന്നതും ശ്രദ്ധേയമാണ്. "ഞാൻ ടിക്കറ്റ് സ്കാൻ ചെയ്ത കാഷ്യർക്ക് കൈമാറുകയായിരുന്നു. 70,000 ഡോളർ നേടിയെന്ന കാര്യം ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. സമ്മാനത്തുകയിലെ പൂജ്യങ്ങള്‍ തന്നെ എണ്ണാന്‍ ഏറെ സമയം എടുത്തു'-മിച്ചല്‍ പറയുന്നു.

Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം

ചെറിയ തുകയാണ് ലഭിച്ചതെന്നായിരുന്നു ആദ്യം

ചെറിയ തുകയാണ് ലഭിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് ഇത്രയും വലിയ തുകയാണ് സമ്മാനമെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. സന്തോഷം എന്നതിനേക്കാള്‍ ഉപരി എനിക്ക് വലിയ ആശ്ചര്യമായിരുന്നു. ടിക്കറ്റുകള്‍ പരിശോധിച്ച കാഷ്യർക്കും താന്‍ നോക്കുന്നത് ഇത്രയും വലിയ തുകയുടെ ടിക്കറ്റാണെന്നത് അദ്ദേഹത്തിനും ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യം ഞങ്ങൾ അക്കങ്ങള്‍ എണ്ണാൻ തുടങ്ങി

"ആദ്യം ഞങ്ങൾ അക്കങ്ങള്‍ എണ്ണാൻ തുടങ്ങി, അത് 70 മില്യൺ ഡോളറാണെന്ന് ഒടുവില്‍ മനസ്സിലാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് ഇത്. ആദ്യം മനസ്സില്‍ ഒരു മങ്ങലായിരുന്നു. പിന്നീട് വളരെ വിലപ്പെട്ട ഒരു കടലാസ് കഷണം കൈവശം വെക്കുന്നതിന്റെ സമ്മർദ്ദമായി. ഞാനും കാഷ്യറും പുറകിലെ മുറിയിലേക്ക് പോയി. അദ്ദേഹം എന്റെ വിജയം സ്ഥിരീകരിക്കാൻ ഓഫീസിലേക്ക് വിളിക്കുകയും സമ്മാനം ഉറപ്പിക്കുകയും ചെയ്തുവെന്നും ജേതാവ് പറയുന്നു.

താനും കുടുംബവും ഇപ്പോഴും

താനും കുടുംബവും ഇപ്പോഴും 70 മില്യൺ ഡോളർ വിജയി എന്ന കാര്യത്തോട് പൊരുത്തപ്പെട്ടു വരുന്നേയുള്ളു. അപ്രതീക്ഷിതമായി വന്ന ഭാഗ്യമാണെങ്കിലും കരുതലോടെ മാത്രമേ തുക ചിലവഴിക്കുകയുള്ളു. ഒരു സ്വകാര്യ ബാങ്കർ വഴിയാണ് ടിക്കറ്റും തുകയും ഞങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം കുറച്ച് നിക്ഷേപ പ്ലാനുകള്‍ നിർദേശിച്ചിട്ടുണ്ടെന്നും മിച്ചല്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+