ഇങ്ങനെയുണ്ടോ ഭാഗ്യം; 13 മാസത്തിനിടെ കനേഡിയക്കാരന് ലോട്ടറിയടിച്ചത് 2 തവണ, കിട്ടിയ തുക ഇങ്ങനെ
ഒട്ടാവ: ഭാഗ്യം എന്നത് എപ്പോഴാണ് വരുന്നതെന്ന് പറയാനാവില്ല. ആര്‍ക്ക് വേണമെങ്കിലും ഭാഗ്യം തേടിയെത്താം. എന്നാല്‍ എന്ത് കളിച്ചാലും ഭാഗ്യം തേടി വരാത്തവരുമുണ്ട്. ഒരു കനേഡിയക്കാരന്റെ ഭാഗ്യത്തെ കുറിച്ചാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. ഇയാള്‍ ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ട് ലോട്ടറികള്‍ക്കാണ സമ്മാനം അടിച്ചത്.

അതും സ്വപ്‌നം പോലും വിചാരിക്കാന്‍ സാധിക്കാത്ത തുകയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്തായാലും കേട്ടിട്ട് സോഷ്യല്‍ മീഡിയ ആകെ അമ്പരന്നിരിക്കുകയാണ്. ഇങ്ങനെയുമുണ്ടോ ഭാഗ്യം എന്നാണ് പലരും ചോദിക്കുന്നത്. ഇതിന്റെ പകുതി ഭാഗ്യമുണ്ടെങ്കില്‍ ജീവിതം രക്ഷപ്പെട്ടെന്ന് കമന്റിട്ട് ചിരിപ്പൊട്ടിച്ചവരുമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit:olg.ca
അന്റോയിന്‍ ബിയാനി എന്ന കനേഡിയക്കാരനാണ് ഭാഗ്യം കോടികളുടെ രൂപത്തില്‍ തേടിയെത്തിയത്. ലോട്ടറി എന്ന് പറയുന്നത് തന്നെ ഭാഗ്യങ്ങളുടെ കളിയാണ്. ഇതില്‍ തന്നെ വളരെ പെട്ടെന്ന് ഭാഗ്യത്തിന്റെ കടാക്ഷം ലഭിക്കുന്നവരുണ്ട്. ബിയാനി അത്തരത്തിലുള്ള ഒരാളാണ്. പതിമൂന്ന് മാസത്തിന്റെ ഇടവേളകളിലാണ് ഇയാള്‍ക്ക് രണ്ട് ലോട്ടറിയില്‍ സമ്മാനം അടിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി ആദ്യം ലഭിച്ചത്. രണ്ടാമത്തെ ലോട്ടറിയിലും ഇതേ തുകയാണ് ലഭിച്ചത്. ഒരു മില്യണിന്റെ മാക്‌സ്മില്യണ്‍സ് ജാക്കപോട്ടിലാണ് ഇയാള്‍ക്ക് സമ്മാനം ലഭിച്ചത്.

ഒന്താരിയോ ലോട്ടറി ആന്‍ഡ് ഗെയിമിംഗ് കോര്‍പ്പറേഷനാണ് ബിയാനിക്ക് വീണ്ടും ലോട്ടറി അടിച്ചതായി അറിയിച്ചത്. മില്‍ട്ടന്‍ സ്വദേശിയാണ് അന്റോയിന്‍ ബിയാനി. മില്‍ട്ടനിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റെടുത്തത്. 2009 മുതല്‍ ഒന്താരിയോയില്‍ നിന്നുള്ള ലോട്ടോ മാക്‌സ് ജേതാക്കള്‍ക്ക് ലഭിച്ചത് 7.3 ബില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ലോട്ടോ മാക്‌സിന്റെ ടിക്കറ്റില്‍ നിന്ന് പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി ബിയാനിക്ക് അടിക്കുന്നത്. ഭാഗ്യം ഇയാളുടെ തലയ്ക്ക് ചുറ്റും കറങ്ങി നടക്കുകയാണ്.

ഈ സമ്മാനം അടിച്ചുവെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ബിയാനി പറയുന്നു. എങ്ങനെ ഞാന്‍ വിശ്വസിക്കും. പതിമൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് എനിക്ക് ലോട്ടറി അടിച്ചത്. വീണ്ടും എനിക്ക് ഒരു സാധ്യതയുമില്ലെന്നും കരുതി. എന്നാല്‍ കാര്യം അറിഞ്ഞപ്പോള്‍ ശരിക്കും ഷോക്കായി പോയി. ആദ്യ ജയത്തേക്കാള്‍ കൂടുതള്‍ ഞെട്ടിപ്പോയത് ഈ സമ്മാനം അടിച്ചപ്പോഴാണ്. ഞാന്‍ എന്റെ ഭാര്യയോട് സമ്മാനം ലഭിച്ചതിനെ കുറിച്ച് പറഞ്ഞു. അവള്‍ ആകെ സന്തോഷത്തിലാണെന്നും ബിയാനി പറഞ്ഞു.

ഇത്രയും വലിയൊരു തുക വീണ്ടും ലഭിച്ചതോടെ കുടുംബത്തെ താങ്ങി നിര്‍ത്താന്‍ സാധിക്കും. തനിക്ക് നല്ല രീതിയില്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കും. എന്റെ കുടുംബത്തിലെ അടുത്ത തലമുറ നല്ല രീതിയില്‍ ജീവിക്കുന്നത് ഉറപ്പാക്കണമെന്നും ബിയാനി പറഞ്ഞു. നേരത്തെ യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരാള്‍ക്ക് ലോട്ടറി അടിച്ചിരുന്നു. ഇയാള്‍ ട്രക്കിലെ പ്രവര്‍ത്തനരഹിതമായ ഓഡോമീറ്ററിലെ നമ്പര്‍ ഉപയോഗിച്ചായിരുന്നു ലോട്ടറി നമ്പര്‍ നോക്കിയിരുന്നത്. 27 വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ഇയാള്‍ക്ക് ജാക്ക്‌പോട്ട് അടിച്ചത്.












Click it and Unblock the Notifications