അടിച്ചു മോനേ രണ്ടാം തവണ, വയോധികന് നാല് മാസത്തിനിടെ അടിച്ചത് രണ്ടാം ലോട്ടറി
ടൊറന്റോ: ഭാഗ്യം ഏത് സമയത്താണ് നമ്മളെ തേടിയെത്തുക എന്ന് പലപ്പോഴും പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും നമ്മുടെ തലവര പോലും ഭാഗ്യം മാറ്റുക. ലോട്ടറി അടിക്കുന്നതും അത്തരമൊരു ഭാഗ്യമാണ്. കാനഡയില്‍ നിന്നൊരു വയോധികന് പക്ഷേ ഭാഗ്യം കൂടെപ്പിറപ്പാണെന്ന് പറയാം. നാല് മാസത്തിനിടെ ഇയാള്‍ക്ക് അടിച്ചത് രണ്ട് ബംപര്‍ ലോട്ടറിയാണ്.
താന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഈ നേട്ടമെന്ന് പറയുകയാണ് റിച്ചാര്‍ഡ് ആന്‍ഡേഴ്‌സന്‍ എന്ന കനേഡിയന്‍ പൗരന്‍. ഏപ്രിലില്‍ ആണ് ആന്‍ഡേഴ്‌സന് ആദ്യത്തെ ലോട്ടറിയടിക്കുന്നത്. ഭാര്യ ഡെബോറ ജോണ്‍സനൊപ്പമാണ് ലോട്ടോ 6/49 ടിക്കറ്റ് ആന്‍ഡേഴ്‌സന്‍ വാങ്ങുന്നത്. ഇത് വലിയ ഭാഗ്യമായി ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു.

സാധാരണ ടിക്കറ്റ് എടുക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടാവാറില്ല. ഓണ്‍ലൈന്‍ വഴിയാണ് ഫലങ്ങള്‍ പരിശോധിച്ചത്. പെട്ടെന്ന് ചില കാര്യങ്ങള്‍ കണ്ടതോടെ കടയിലെ ജീവനക്കാരനും ആശയക്കുഴപ്പത്തിലായി. ഒരു ഫോണ്‍ കോള്‍ നിങ്ങള്‍ക്ക് വരുമെന്നും, അതിന് ശേഷം സമ്മാനം ലഭിച്ചോയെന്ന് അറിയാമെന്നും ജീവനക്കാരന്‍ അറിയിക്കുകയായിരുന്നുവെന്ന് ആന്‍ഡേഴ്‌സന്‍ പറയുന്നു.
കാനഡയിലെ ഒന്താരിയോയിലെ ഹാമില്‍ട്ടനിലെ താമസക്കാരനാണ് അദ്ദേഹം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ലോട്ടറി ജീവനക്കാരന്‍ പറഞ്ഞത് പോലെ ഒഎല്‍ജിയില്‍ നിന്ന് തന്നെ തേടി ഫോണ്‍ കോള്‍ വന്നുവെന്ന് ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തി.
അതേസമയം ഒഎല്‍ജിയിലുള്ള കോള്‍ വന്നതോടെ ഞാനാകെ ഞെട്ടിപ്പോയി. 6/49 ലോട്ടറിയില്‍ തന്നെയാണ് രണ്ടാമത്തെ സമ്മാനവും അടിച്ചത്. ആദ്യത്തെ ലോട്ടറിയില്‍ 1.53 കോടിയാണ് സമ്മാനമായി അടിച്ചിരുന്നത്. ഏപ്രില്‍ ആറിനായിരുന്നു നറുക്കെടുപ്പ് നടന്നത്. സമ്മാനമടിക്കുമെന്ന് എപ്പോഴും നമ്മള്‍ മനസ്സില്‍ വിചാരിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് സംഭവിക്കാറില്ലെന്ന് ജോണ്‍സന്‍ പറയുന്നു.
ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം അന്ന് സമ്മാനം വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ ശേഷം വീണ്ടും സമ്മാനം അടിച്ചതോടെ ആന്‍ഡേഴ്‌സന് സ്വന്തം ഭാഗ്യത്തെ വിശ്വസിക്കാനാവാത്ത അവസ്ഥയാണ്.
മുമ്പ് ലോട്ടറി അടിച്ച അതേ സ്‌റ്റോറില്‍ നിന്ന് തന്നെയാണ് വീണ്ടും ടിക്കറ്റെടുത്തത്. ഫലം പരിശോധിക്കും മുമ്പ് ഭാര്യയോട് തമാശയായി ചോദിച്ചിരുന്നു എനിക്ക് വീണ്ടും ലോട്ടറിയടിച്ചാലോ എന്ന്, അതുപോലെ തന്നെ സംഭവിച്ചുവെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു.
ഇത്തവണ ഒരു ലക്ഷം ഡോളറാണ് സമ്മാനം അടിച്ചത്. ഏകദേശം 61 ലക്ഷം രൂപ വരും ഇത്. കാറിന് പുറത്തേക്ക് സന്തോഷം കൊണ്ട് ഞാന്‍ ഓടിപ്പോയി. ഭാര്യ എന്റെ സന്തോഷപ്രകടനം കണ്ട് ഞെട്ടിപ്പോയിരുന്നു. ഈ പണം താന്‍ നിക്ഷേപിക്കുമെന്നും ജോണ്‍സന്‍ പറഞ്ഞു.












Click it and Unblock the Notifications