Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ നമ്പര്‍ ഉപയോഗിച്ച് ഭാഗ്യപരീക്ഷണം, യുവതിയെ തേടിയെത്തി 6 കോടി; ലോട്ടറി ഭാഗ്യം വന്നത് ഇങ്ങനെ

ടൊറന്റോ: ലോട്ടറി അടിക്കു എന്നത് ഒരു ഭാഗ്യമേറിയ കാര്യമാണ്. ചിലപ്പോള്‍ അടിക്കും ചിലപ്പോള്‍ നിരാശപ്പെടേണ്ടിയും വരും. എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് കൊണ്ട് ലോട്ടറി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. കാനഡയിലെ ഒന്താരിയോയിലാണ് വന്‍ തുക തന്നെ വെന്‍ഡി എന്ന യുവതിക്ക് ലഭിച്ചിരിക്കുന്നത്.

കാനഡയില്‍ യുവതിയുടെ നേട്ടം വലിയ വാര്‍ത്തയായിരിക്കുകയാണ്. ലോട്ടോ മാക്‌സിന്റെ ലോട്ടറിയാണ് ഹാമില്‍ട്ടനില്‍ നിന്നുള്ള വെന്‍ഡി സ്പറിന് അടിച്ചത്. ഓഗസ്റ്റ് പതിനാറിനായിരുന്നു നറുക്കെടുപ്പ്. ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി അടിച്ചത്. ആറ് കോടിയോളം രൂപ വരുമിത്.

canadian-lottery

യുവതി കഴിഞ്ഞ മുപ്പത് വര്‍ഷമായി ലോട്ടറി എടുത്ത് കൊണ്ടിരിക്കുന്നുണ്ട്. ലോട്ടോ മാക്‌സ്, ലോട്ടി 6/49, ഒന്താരിയോ 49 എന്നിങ്ങനെയുള്ള ലോട്ടറികളെല്ലാം ഇവര്‍ എടുത്ത് നോക്കാറുണ്ട്. ജാക്‌പോട്ട് ലോട്ടറികളാണ് അധികവും. അതേസമയം താന്‍ ഒരു പാറ്റേണ്‍ ഉപയോഗിച്ചാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് വെന്‍ഡി പറയുന്നു.

പിറന്നാള്‍ ദിവസങ്ങള്‍ വരുന്ന നമ്പറുകളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. തോറ്റാലും ജയിച്ചാലും അത് മാറാറില്ല. എന്തായാലും ആ തീരുമാനം ഇപ്പോള്‍ മഹാഭാഗ്യത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ലോട്ടറി അടിക്കുന്നതെന്നും വെന്‍ഡി പറഞ്ഞു.

അന്ന് രാവിലെ ഞാന്‍ എന്റെ ലോട്ടോ മാക്‌സ് ടിക്കറ്റ് ഒഎല്‍ജി ആപ്പിള്‍ സ്‌കാന്‍ ചെയ്ത് നോക്കി. കണ്ട കാഴ്ച്ച ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ബിഗ് വിന്നറെന്നായിരുന്നു അതില്‍ കാണിച്ചത്. ഒരു മില്യണ്‍ തനിക്ക് അടിച്ചുവെന്ന് കുറച്ച് നേരത്തിന് ശേഷമാണ് മനസ്സിലായത്. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് യുവതി സമ്മാനം വാങ്ങിയത്.

ഒഎല്‍ജിയുടെ വെബ്‌സൈറ്റില്‍ നോക്കി എങ്ങനെ സമ്മാനം ലഭിച്ചാല്‍ അത് വാങ്ങാമെന്ന് മനസ്സിലാക്കിയിരുന്നു. ഈ നമ്പറുകളില്‍ ആരും ഒരു മില്യണ്‍ അടിച്ചിട്ടില്ലെന്നും മനസ്സിലാക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഒരു ബന്ധുവിനോട് വീണ്ടും പരിശോധിച്ച് തരാന്‍ പറയുകയായിരുന്നുവെന്നും വെന്‍ഡി.

ഞാന്‍ കാണുന്നത് സത്യമാണോ എന്ന് ഉറപ്പിക്കാന്‍ അതൊന്ന് വെരിഫൈ ചെയ്യാന്‍ ബന്ധുവിനോട് ആവശ്യപ്പെട്ടു. എല്ലാവരും ഷോക്കിലായിരുന്നു. തീര്‍ത്തും അവിശ്വസനീയമായ കാര്യമാണ് സംഭവിച്ചതെന്നും വെന്‍ഡി പറഞ്ഞു. തീര്‍ച്ചയായും ഈ പണം ഉപയോഗിച്ച് ചെയ്യാന്‍ കുറച്ച് കാര്യങ്ങളുണ്ട്. വീട്ടില്‍ കാര്യമായ കുറച്ച് പണികളുണ്ട്.

വീടിന്റെ അറ്റകുറ്റപണിയാണ് പ്രധാനം. ബാക്കി പണം വിരമിക്കല്‍ ജീവിതം ആസ്വദിക്കാനായി മാറ്റിവെക്കുമെന്നും വെന്‍ഡി പറഞ്ഞു. എല്ലാ വളരെ മാജിക്കലായി സംഭവിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. ഹാമില്‍ട്ടനിലെ കണ്‍സഷന്‍ സ്ട്രീറ്റിലുള്ള ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ടില്‍ നിന്നാണ് യുവതി ടിക്കറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+