വീടിന്റെ വായ്പ അടച്ചുതീര്‍ക്കാം, വിചാരിക്കാതെ ബംപറടിച്ചു; യുവാവിന് അടിച്ചത് 6 കോടി
ടൊറന്റോ: ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങള്‍ ശരിക്കും നടന്നാലോ? നമ്മള്‍ പുതിയ ഒരു വീട് ഉണ്ടാക്കുന്ന കാര്യമടക്കം അത്തരത്തില്‍ നടക്കാത്ത ആഗ്രഹമായി പലപ്പോഴും തോന്നാറുണ്ടാവും. എന്നാല്‍ ഒരു ലോട്ടറി അടിച്ചാല്‍ ഏത് ആഗ്രഹവും നമുക്ക് സാധിച്ചെടുക്കാനാവും. അപ്പോഴും അടിക്കുന്ന തുക എത്രയാണെന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റും.
എന്തായാലും ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു കാര്യം നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് കാനഡയില്‍ നിന്നുള്ള ഒരു യുവാവ്. അതിന് പ്രധാന കാരണം ലോട്ടറിയാണ്. വന്‍ തുക തന്നെയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.

ലൂക്കാസ് ടോത്ത് എന്ന ഒന്താരിയോ സ്വദേശിക്കാണ് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്. ഇയാളുടെ ജീവിതം തന്നെ ഒന്നാകെ ഈ ബംപര്‍ ലോട്ടറി മാറ്റിയിരിക്കുകയാണ്. തീര്‍ത്തും അലക്ഷ്യമായി എടുത്ത ഒരു ടിക്കറ്റാണ് ടോത്തിന്റെ ജീവിതം വേറെ ലെലവില്‍ എത്തിച്ചിരിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പാണ് ലൂക്കാസ് ടോത്ത് ടിക്കറ്റ് വാങ്ങിയത്. അതും നമ്പറുകളൊന്നും കാര്യമായി നോക്കാതെ വാങ്ങിയതാണ് ഈ ടിക്കറ്റ്.
സമ്മാനം അടിച്ചോ എന്നൊന്നും 28കാരനായ ടോത്ത് നോക്കിയിരുന്നില്ല. എന്തോ ഭാഗ്യം യുവാവിനെ വിടാതെ പിന്തുടരുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളെല്ലാം ഇതിലൂടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് ടോത്ത് കരുതുന്നത്.
ഒന്താരിയോയിലെ ബ്രാംപ്ടണില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയാണ് ലൂക്കാസ് ടോത്ത്. സാധാരണ ജാക്‌പോട്ട് വരുമ്പോള്‍ സമ്മാനത്തുക ഉയരാറുണ്ട്. ആ സമയത്താണ് ടോത്ത് ടിക്കറ്റെടുക്കാറുള്ളത്. കൂടുതല്‍ വലിയ തുക ലഭിക്കുന്നതിന് വേണ്ടിയാണിത്. കഴിഞ്ഞ ദിവസമാണ് ടോത്ത് അവിചാരിതമായി ഇമെയില്‍ പരിശോധിക്കുന്നത്.
ആ സമയം ഒന്താരിയോ ലോട്ടറി ആന്‍ഡ് ഗെയിമിങ് കോര്‍പ്പറേഷന്റെ ഒരു മെസേജ് യുവാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സാധാരണ ലഭിക്കാറുള്ള ഇമെയിലുകള്‍ പോലെ ആയിരുന്നില്ല അതെന്ന് ലൂക്കാസ് ടോത്ത് പറയുന്നു. ഇതോടെ ആകെ സംശയമായി. വേഗം തന്നെ ഒഎല്‍ജിയുടെ ഓണ്‍ലൈന്‍ അക്കൗണ്ട് യുവാവ് ലോഗ് ചെയ്ത് നോക്കുകയായിരുന്നു. തന്നെ ഞെട്ടിക്കുന്ന സമ്മാനമാണ് കാത്തിരുന്നതെന്ന് ലൂക്കാസ് പറഞ്ഞു.
ടിക്കറ്റ് പരിശോധിച്ചപ്പോള്‍ കണ്ടത് സമ്മാനം അടിച്ചതായിട്ടാണ്. ഒരു നിമിഷം ഇത് യാഥാര്‍ത്ഥ്യമാണോ എന്ന് സംശയിച്ച് പോയി. സമ്മാനം അടിച്ചുവെന്ന് ഉറപ്പിച്ച ഉടനെ പ്രതിശ്രുത വധുവിനെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയാണ് ചെയ്തത്. എന്തോ അടിയന്തര കാര്യത്തിന് വിളിക്കുകയാണെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ എന്റെ അക്കൗണ്ട് കണ്ടതോടെ അവളാകെ ഞെട്ടിപ്പോയി. സ്വപ്‌നമാണോ എന്നാണ് അവള്‍ ചോദിച്ചത്. ഒരു മില്യണാണ് സമ്മാനമായി അടിച്ചതെന്നും ലൂക്കാസ് പറഞ്ഞു. ഏകദേശം ആറ് കോടിക്ക് മുകളില്‍ വരും ഈ തുക.
ജീവിതത്തിലെ എല്ലാ കടങ്ങളും തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. കുറച്ച് പണം മധുവിധുവിനായി മാറ്റിവെക്കും. പുതിയ വീടിന്റെ വായ്പ അടിച്ചുതീര്‍ക്കാനും ഈ പണം ഉപകരിക്കുമെനന് ലൂക്കാസ് ടോത്ത് പറഞ്ഞു.












Click it and Unblock the Notifications