Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളുടെ വിദ്യാഭ്യാസ ചിലവ് താങ്ങാനാവുന്നില്ലേ..? ലോൺ അല്ലാതെയും വഴികളുണ്ട്, ഇങ്ങനെ ചെയ്‌താൽ പരിഹാരം ഉറപ്പ്...

ദിനംപ്രതി ജീവിത ചെലവുകൾ ഉയരുകയാണ് നമ്മുടെ നാട്ടിൽ. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും വില കുതിച്ചുയർന്നു. സാധാരണക്കാരൻ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ ജീവിതശൈലി രോഗങ്ങളും, മറ്റ് വഴികളിലൂടെ പണം പോവുന്നതും അറിയാൻ പോലും കഴിയില്ല. കൂട്ടത്തിൽ മക്കളുടെ പഠിപ്പ് കൂടിയാവുമ്പോൾ പിന്നെ ഓരോ മാസവും കഴിച്ചുകൂട്ടുക എങ്ങനെയെന്ന് പോലും പലർക്കും അറിയില്ല.

മറ്റെല്ലാ നാടുകളിലും എന്നപോലെ കേരളത്തിലും വിദ്യാഭ്യാസ ചെലവ് വലിയ രീതിയിൽ കൂടി വരുന്നുണ്ട്. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരുവിധം സർക്കാർ വിദ്യാലയങ്ങൾ ആശ്രയിച്ച് തന്നെയാണ് ഒട്ടുമിക്ക മലയാളികളുടെയും മക്കൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.എന്നാൽ അതിന് മുകളിലുള്ള ഉന്നത വിദ്യാഭ്യാസം പലപ്പോഴും കൊക്കിൽ ഒതുങ്ങാവുന്നതല്ല.

 education

വിദ്യാഭാസ വിഷയം മുൻകൂട്ടി തീരുമാനിക്കാം

ഒരുപരിധിവരെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴി മുൻകൂട്ടിയുള്ള ആസൂത്രണമാണ്. അതിനായി മക്കൾ ഏതാണ്ട് ആദ്യാക്ഷരം കുറിക്കുന്ന നാൾ തൊട്ട് കൃത്യമായ പദ്ധതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഏത് സമയത്ത് അഡ്‌മിഷൻ എടുക്കാം, എവിടെ പഠനം തുടരാം, ഏത് കോഴ്‌സ് എന്നിങ്ങനെ എല്ലാ കാര്യത്തിലും അവസാന നിമിഷം എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ കുട്ടികളുടെ ഭാവിയെ ബാധിച്ചേക്കും, നിങ്ങളുടെ കീശയും കാലിയാക്കും.

ഇനി നിങ്ങളുടെ കുട്ടി ഒരൽപം മുതിർന്നതാണെന്ന് കരുതുക. അങ്ങനെയെങ്കിൽ ഇന്ത്യയിലാണോ വിദേശത്താണോ പഠനം എന്നത് നേരത്തെ കണക്കു കൂട്ടണം. കാരണം ഇവയുടെ ചെലവുകളിൽ വലിയ വ്യത്യാസം വരും. ഇത്രയൊക്കെ ആണെങ്കിലും കുട്ടിയുടെ താൽപര്യം, അഭിരുചി എന്നിവ കണക്കിലെടുത്ത് വേണം ഇതിലെല്ലാം അന്തിമ തീരുമാനം എടുക്കാൻ.

നിക്ഷേപം

ഇതിനായി ഒരു നിക്ഷേപം ആരംഭിക്കുന്നത് നന്നായിരിക്കും. എൽഐസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അവയിൽ നിന്ന് ദീർഘകാല നിക്ഷേപം കഴിഞ്ഞാലും വലിയ ലാഭം പ്രതീക്ഷിക്കേണ്ട.

മറിച്ച് മൂന്നു വർഷത്തിൽ താഴെയുള്ള കുറഞ്ഞ കാലയളവിലേക്കാണ് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം, റെക്കറിങ് ഡെപ്പോസിറ്റ് മുതലായ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ മൂന്നു വർഷത്തിൽ കൂടുതലുള്ള കാലത്തേക്കാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട്, ഓഹരിയധിഷ്ഠിത ഇടിഎഫ്, ഗോൾഡ് ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയും നിങ്ങൾക്ക് പരിഗണിക്കാം.

ഇത്തരത്തിൽ മക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാൻ എത്ര തുക വേണമെന്ന് കണക്കാക്കാൻ നിരവധി കാൽക്കുലേറ്ററുകൾ ഓൺലൈനിൽ ഉൾപ്പെടെ ലഭ്യമാണ്. ഇതിന് ശേഷം മാത്രം മൊത്തം തുകയായോ, സിസ്‌റ്റമാറ്റിക് രീതിയിലോ പണം നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. കൂട്ടത്തിൽ നേരത്തെ പറഞ്ഞത് മക്കളുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കാൻ മറക്കരുതെന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+