8 വയസ്സുകാരന്റെ കൈയ്ക്ക് ചുറ്റി കടിച്ച് മൂര്‍ഖന്‍ പാമ്പ്; രക്ഷപ്പെടാന്‍ കടിച്ച് കുട്ടി, സംഭവം ഇങ്ങനെ
റായ്പൂര്‍: മൂര്‍ഖന്‍ പാമ്പുകള്‍ നല്ല വിഷമേറിയവയാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും മൂര്‍ഖനെ കാണുന്നത് തന്നെ പേടിയാണ്. വീട്ടിലേക്ക് ഇഴഞ്ഞ് വന്നാല്‍ ഓടിച്ച് വിടാനുള്ള ശ്രമങ്ങളും നമ്മള് നടത്താറുണ്ട്. എന്നാല്‍ ഛത്തീസ്ഗഡില്‍ ഒരു എട്ട് വയസ്സുകാരന് ചെയ്ത സാഹസങ്ങള്‍ കേട്ടാല്‍ അമ്പരന്ന് പോകും. തന്നെ ചുറ്റിവരിഞ്ഞ പാമ്പിനെ ഈ കുട്ടി നേരിട്ടിരിക്കുകയാണ്.
ഒടുവില്‍ പാമ്പിന് സംഭവിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. കുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മുതിര്‍ന്നവര്‍ പോലും ചെയ്യാന്‍ ഭയപ്പെടുന്ന കാര്യമാണ് കുട്ടി ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ പാന്തര്പഥിലാണ് കുട്ടിയുടെ സാഹസം നടന്നിരിക്കുന്നത്. എട്ട് വയസ്സുകാരനായ ദീപക്കാണ് മൂര്‍ഖന്‍ പാമ്പിനെ നേരിട്ടത്. ദീപക്കിനെ കൊടുംവിഷമുള്ള ഈ മൂര്‍ഖന്‍ പാമ്പ് കൈയ്യില്‍ ചുറ്റിവരിയുകയായിരുന്നു. തുടര്‍ന്ന് കൈയ്ക്ക് കടിക്കുകയും ചെയ്തു. വീടിന്റെ പിന്നില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ ദീപക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. തന്നെ കടിച്ച പാമ്പിനെ കുട്ടി തിരിച്ച് കടിക്കുകയായിരുന്നു. എന്തായാലും ആക്രമണത്തിനൊടുവില്‍ ഈ പാമ്പിനെ കടിച്ച് കൊന്നിരിക്കുകയാണ് ഈ എട്ട് വയസ്സുകാരന്.

കുട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. നാട്ടുകാരുടെ താരമായി മാറിയിരിക്കുകയാണ് ദീപക്ക്. കുട്ടി ഈ മൂര്‍ഖന്‍ പാമ്പിനെ ദൂരേക്ക് വലിച്ചെറിയാനൊക്കെ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കൈയ്യില്‍ ചുറ്റിപിടിച്ചിരിക്കുകയായിരുന്നു ഈ പാമ്പ്. ഇതോടെ ബലംപ്രയോഗിച്ച് ഇതിനെ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ദീപക്. പാമ്പിനെ നല്ലൊരു കടിയും ഈ സമയം കൊണ്ട് കുട്ടി നല്‍കിയിരുന്നു. പാമ്പിന് സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. വൈകാതെ തന്നെ കടിയേറ്റ പാമ്പ് ചാവുകയും ചെയ്തു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
മൂര്‍ഖന്റെ കടിയേറ്റപ്പോള്‍ നല്ല വേദനയുണ്ടായിരുന്നുവെന്ന് ദീപക് പറയുന്നു. കൈകള്‍ കുലുക്കി ഈ പാമ്പിനെ ദൂരെ വലിച്ചെറിയാനായിരുന്നു എന്റെ ശ്രമം. എന്നാല്‍ ഈ പാമ്പ് പോയില്ല. അതിനെ കളയാനുള്ള ശ്രമങ്ങളും നടന്നില്ല. താന്‍ രണ്ടുതവണ ആ പാമ്പിനെ കടിച്ചുവെന്ന് ദീപക് പറഞ്ഞു. എല്ലാം ഒരു ഞൊടിയിടയിലാണ് നടന്നതെന്നും, ആലോചിക്കാനൊന്നും സമയമുണ്ടായിരുന്നില്ലെന്നും കുട്ടി പറയുന്നു. പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ ദീപകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തല്ക്കാലം കുട്ടിക്ക് അപകടമൊന്നുമില്ല.

കുട്ടിക്ക് ചികിത്സ നല്കി ഡോക്ടര്‍മാര്‍ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഗ്രാമത്തില്‍ കുട്ടി മടങ്ങിയെത്തിയതായി ഗ്രാമവാസികള്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ കടിയേറ്റ പാമ്പിനെ ജഡം ഇവിടെ എടുത്ത് വെച്ചിട്ടുണ്ട്. നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും ദീപക് ഇത് കാണിക്കുകയും ചെയ്തു. അതേസമയം ദീപകിനെ പാമ്പ് കടിക്കുമ്പോള്‍ വിഷം വന്നിരുന്നില്ല. കടിക്കുമ്പോഴും അതാണ് സംഭവിച്ചത്. അതുകൊണ്ട് വേഗത്തില്‍ കുട്ടിക്ക് രക്ഷപ്പെടാനായി.

അതേസമയം ദീപക് ഈ പാമ്പിനെ കടിച്ചതോടെ ഗ്രാമവാസികള്‍ക്കിടയില്‍ പുതിയൊരു അന്ധവിശ്വാസം കൂടി രൂപപ്പെട്ടിരിക്കുകയാണ്. പാമ്പിനെ നിങ്ങള്‍ തിരിച്ച് കടിക്കുകയാണെങ്കില് മൂര്‍ഖന്റെ വിഷത്തിന്റെ വീര്യം കുറയുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ വിഷം രൂപപ്പെട്ട് വരുന്നതിന് മുമ്പാണ് ദീപക് ഈ പാമ്പിനെ കടിച്ചത്. ഒരുപക്ഷേ ഈ കൊടിയ വിഷമുള്ള സമയത്താണ് ദീപകിനെ കടിച്ചിരുന്നതെങ്കില് അത് ജീവന് തന്നെ അപകടമുണ്ടാക്കുമായിരുന്നു. വിഷമില്ലാത്ത സമയത്തുള്ള ആ കടി കടുത്ത വേദനയുണ്ടാക്കും. കടിയേറ്റ ഭാഗത്ത് സാധാരണ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications