• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിയത്തിയെ കണക്ക് പഠിപ്പിക്കാന്‍ നോക്കി പൊളിഞ്ഞു; പൊട്ടിക്കരഞ്ഞ് സഹോദരന്‍: ചിരിപൊട്ടിച്ച് വീഡിയോ

Google Oneindia Malayalam News

ബെയ്ജിങ്: സഹോദരനും സഹോദരിമാരുമൊക്കെയുണ്ടായാല്‍ ജീവിതത്തില്‍ ഇടയ്ക്ക് വലിയ തമാശകളൊക്കെ ഉണ്ടാവാറുണ്ട്. ഒരാള്‍ മറ്റൊരാളേക്കാള്‍ വലുതാണെന്ന് കാണിക്കാനും ചെറുപ്പത്തില്‍ പല പണികള്‍ നമ്മള്‍ എടുക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ചൈനീസ് ബാലനാണ്.

സഹോദരിയെ കണക്ക് പഠിപ്പിക്കാന്‍ നോക്കുന്ന ഈ ബാലനും, അതിന് സാധിക്കാതെ വരുമ്പോഴുള്ള പൊട്ടിച്ചിരിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആര് കണ്ടാലും ചിരിച്ച് പോകുന്ന ദൃശ്യങ്ങളാണിത്. കുട്ടിയുടെ നിസ്സഹായാവസ്ഥയാണ് ഇതിലെ ഏറ്റവും തമാശ നിറഞ്ഞ കാര്യം. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: mustsharenews

ഇതിലെ സഹോദരന്‍ തനിക്ക് നല്ല രീതിയില്‍ കണക്ക് അറിയാമെന്ന് കരുതുന്നയാളാണ്. എന്നാല്‍ സഹോദരിയെ കണക്ക് പഠിപ്പിക്കാന്‍ നോക്കിയ സഹോദരന്‍ ശരിക്കും പെട്ട് പോവുകയായിരുന്നു. ഇതോടെ കരച്ചിലോട് കരച്ചിലായിരുന്നു കണ്ടത്. ദേഷ്യം കൊണ്ടും വിഷമം കൊണ്ടും ഈ ആണ്‍കുട്ടി കരയുകയാണ്. മുഖം പൊത്തി ചിരിക്കുന്നുണ്ട് അനിയത്തി. എന്ത് കളിച്ചിട്ടും അനിയത്തിക്ക് നല്‍കിയ കണക്കിലെ ഉത്തരം ശരിയാവുന്നില്ലെന്ന് ഇതിലേക്ക് നോക്കിയാല്‍ മനസ്സിലാവും. ചൈനയിലാണ് സംഭവം നടന്നത്. കമന്റുകളുടെ പെരുമഴയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

2

image credit: mustsharenews

viral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരിviral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരി

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയാണിത്. നിനക്കൊന്നും കണക്ക് ടീച്ചറാവാനേ പറ്റില്ലെന്ന് വീഡിയോയില്‍ കുട്ടിയുടെ അമ്മ പറയുന്നുണ്ട്. തന്റെ കണക്കുകൂട്ടലൊക്കെ തെറ്റി എന്നറിഞ്ഞായിരുന്നു കുട്ടിയുടെ കരച്ചില്‍. ഞാനവള്‍ക്ക് നേരത്തെ തന്നെ ഉത്തരം നല്‍കി കഴിഞ്ഞതാണെന്ന് കുട്ടി കരച്ചിലിനിടെ പറയുന്നുണ്ട്. മൂന്ന് സമകോണങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് കുട്ടി പറയുന്നു. എന്നാല്‍ രണ്ടെണ്ണമേ ഉള്ളൂവെന്നാണ് അവള്‍ പറയുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഈ കുട്ടി പറയുന്നത്. താന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയാത്തൊരു അവസ്ഥയായിരുന്നു ഇത്.

3

image credit: mustsharenews

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ചേട്ടന്‍ കരയുന്നത് ഇടയ്ക്ക് നോക്കുന്നുണ്ട് ഈ പെണ്‍കുട്ടി. തുടര്‍ന്ന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. യഥാര്‍ത്ഥത്തില്‍ എത്ര സമകോണങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് അറിയില്ല. പക്ഷേ കുട്ടിയുടെ അമ്മയുടെ പ്രതികരണത്തില്‍ നിന്ന് ആണ്‍കുട്ടി പറഞ്ഞ ഉത്തരം തെറ്റിപ്പോയെന്ന് ഉറപ്പാണ്. അതിന്റെ ജാള്യതയാണ് കരച്ചിലിലൂടെ പുറത്തുവന്നത്. പക്ഷേ താന്‍ പറഞ്ഞതാണ് ശരി എന്ന് ഉറച്ച് നില്‍ക്കുകയാണ് കുട്ടി. അതാണ് ചിരിപൊട്ടിച്ചത്. എല്ലാവര്‍ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമാണിതെന്ന് വീഡിയോ പോസ്റ്റ് ചെയ്തവര്‍ ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.

4

image credit: mustsharenews

ലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടിലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടി

പത്ത് മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. തങ്ങള്‍ക്കൊക്കെ ഇതേ പോലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന്‌ന പലരും കമന്റ് ചെയ്തിട്ടുണ്ട്. കണക്ക് ഏതൊരാളെയും കരയിപ്പിക്കുമെന്നാണ് ഒരാളുടെ വൈറല്‍ കമന്റ്. എന്നെ പഠിപ്പിക്കാന്‍ നോക്കുന്ന ഏതൊരാളും, ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാവുമെന്നാണ് മറ്റൊരാളുടെ കമന്റ്. എന്റെ ബന്ധുക്കളെ പഠിപ്പിച്ചപ്പോഴൊക്കെ ഈ അവസ്ഥയുണ്ടായിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി. തന്റെ കണക്ക് ടീച്ചര്‍മാര്‍ക്ക് ഈ അവസ്ഥ ഉണ്ടായിട്ടുണ്ടാവുമെന്ന് ഒരാള്‍ പറഞ്ഞു.

English summary
chinese boy cried after trying to teach maths to sister, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X