100 മീറ്റര്‍ ഉയരത്തില്‍ കയറും, യാതൊരു സുരക്ഷയും വേണ്ട; സ്പൈഡര്‍ വുമണെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
ബെയ്ജിങ്: മാര്‍വെല്‍ കോമിക്സ് സ്പൈഡര്മാനിന് ഒരു വനിതാ മോഡല്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ അവരുടെ ആനിമേഷന്‍ സിനിമകളിലൂടെ സ്പൈഡര്വുമണെ അവതരിപ്പിച്ചിരുന്നു മാര്‍വല്‍. അതേസമയം ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ സ്പൈഡര്‍ വുമണ്‍ വൈറലായിരിക്കുകയാണ്.
ചൈനയില്‍ നിന്നുള്ള ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 43കാരിയായ ചൈനീസ് യുവതി ലുവോ ഡെങ്പിന്‍ ഇപ്പോള്‍ വമ്പന്‍ മലനിരകളെ കീഴടക്കിയാണ് ചൈനീസ് സ്പൈഡര്വുമണ് എന്ന പേര് നേടിയെടുത്തത്. ചൈനയിലെ സിയുന്‍ മിയാവോ ആന്‍ഡ് ബുയെ കൗണ്ടിയിലെ താമസക്കാരിയാണ് അവര്‍. ഇത് സ്വതന്ത്ര മേഖലയാണ്.

IMAGE CREDIT: Xinhua Culture&Travel twitter page
ലുവോയ്ക്ക് ചെങ്കുത്തായ മലനിരകളില്‍ അനായാസം അള്ളിപിടിച്ച് കയറാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ നൂറ് മീറ്റര്‍ ഉയരം വരെയാണ് ഈ യുവതി കയറിയിരിക്കുന്നത്. ഗ്ലൗസുകളുടെയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് ഇവര്‍ മലനിരകള്‍ കയറുന്നത്. നിലവില്‍ യാതൊരു സംവിധാനങ്ങളുമില്ലാതെ മലമുകളിലേക്ക് കയറുന്ന പുരാതന മിയാവോ സംസ്കാരം പിന്തുടരുന്ന ഏക വനിതയാണ് ലുവോ.
നിരവധി പേര് ഇതൊരു പൈതൃകത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ലുവോ കയറുന്ന വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
കൈയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ എങ്ങനെയാണ് നൂറ് മീറ്ററിലധികം പാറക്കെട്ടുകളില്‍ അനായാസം കയറുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുപ്പത് നില കെട്ടിടതിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് സ്പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് ഇവര്‍ക്ക് ലഭിച്ചത്.
പുരാതന മിയാവോ പാരമ്പര്യപ്രകാരം നഗ്നമായ കൈകള്‍ കൊണ്ടാണ് മലനിരകള്‍ കീഴടക്കുക. ചൈനയിലെ മലനിരകളില്‍ താമസിച്ചിരുന്നവരാണ് മിയാവോ ജനത. ഇവരെ ഈ മലയിടുക്കുകളിലാണ് മരിച്ച് കഴിഞ്ഞാല്‍ സംസ്കരിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന ഭാഗം ഇപ്പോള്‍ സെന്‍ട്രല്‍ ചൈനയായിട്ടാണ് അറിയപ്പെടുന്നത്.
തലമുറകളായി മിയാവോ ജനത ഈ രീതിയിലാണ് പാറക്കെട്ടുകളില്‍ കയറിയിരുന്നത്. ലുവോ ആ തലമുറയുടെ ഭാഗമാണ്. 15ാം വയസ്സ് മുതല്‍ ഈ പരിശീലനം നടത്തുന്നുണ്ട് ലുവോ. പിതാവാണ് പരിശീലനം നല്‍കിയിരുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മരുന്നിന് ആവശ്യമായ ചെടികളും, അതുപോലെ പക്ഷി വിസര്‍ജ്യങ്ങളും ശേഖരിച്ചാണ് ലുവോ വരുമാനം കണ്ടെത്തിയത്. ഇവ വിലയേറിയ വളങ്ങളായി ചൈനയില്‍ ഉപയോഗിക്കുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications