കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീനില്‍ പൂച്ച: അധ്യാപികയുടെ പണി പോയി, യുവതിയുടെ പ്രതികാരം ഇങ്ങനെ

Google Oneindia Malayalam News

ബെയ്ജിങ്: ഒരു യുവതിയുടെ പ്രതികാരത്തിന്റെ കഥയാണ് ഇപ്പോള്‍ ചൈനയിലെ സംസാര വിഷയം. ഓണ്‍ലൈന്‍ ക്ലാസിനിടെ സംഭവിച്ച വലിയൊരു തിരിച്ചടിയും അതിന് യുവതി നല്‍കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ചൈനയിലെ ഗ്യാങ്ഷുവിലുള്ള ഒരു ആര്‍ട്ട് ടീച്ചര്‍ക്ക് വളര്‍ത്തുപൂച്ചയെ തുടര്‍ന്ന് പണി പോയിരിക്കുകയാണ്.

ക്ലാസിനിടയില്‍ സംഭവിച്ച ഇക്കാര്യങ്ങള്‍ ചൈനയിലാകെ അറിഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്തും നീതിരിഹതമായ തീരുമാനത്തിലൂടെ നഷ്ടപ്പെട്ട ജോലിക്ക് യുവതി ചെയ്ത പ്രതികാരമാണ് ലോകത്താകെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ അവര്‍ക്ക് കൈയ്യടിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

അധ്യാപക ക്ലാസെടുക്കുന്നതിനിടെ വളര്‍ത്ത് പൂച്ച തുടര്‍ച്ചയായി സ്‌ക്രീനില്‍ വന്ന് പോയതാണ് പ്രശ്‌നമായത്. ഇവരെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. ഒരു പൂച്ച കാരണം യുവതിയുടെ ജീവിത മാര്‍ഗമാണ് ഇല്ലാതായത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിട്ട കാര്യം ചൈനയിലാകെ ചര്‍ച്ചയായിരുന്നു. എന്നാല്‍ യുവതി സ്‌കൂള്‍ അധികൃതരോട് കണക്കുചോദിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ യുവതി കേസ് കൊടുത്തു. തന്നെ പുറത്താക്കിയത് നീതികരിക്കാവുന്നതല്ലെന്ന് യുവതി കോടതിയെ അറിയിക്കുകയും ചെയ്തു.

2

ലൂ എന്ന അധ്യാപികയാണ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ വളര്‍ത്ത് പൂച്ച അഞ്ച് തവണയാണ് ക്യാമറയിലേക്ക് ചാടി വീണത്. ഒരു എജുക്കേഷന്‍ ടെക് കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ലൂവിനെ ഈ കമ്പനി പുറത്താക്കുകയായിരുന്നു. ഒരു അധ്യാപികയെന്ന നിലയില്‍ ലൂവിന് ഉണ്ടായിരുന്ന പ്രതിച്ഛായ, പൂച്ചയുടെ വരവോടെ ഇല്ലാതായെന്നാണ് വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതര്‍ പറഞ്ഞു.

3

യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍

അധ്യാപികയുടെ മുന്‍കാല പ്രവര്‍ത്തികളും പുറത്താക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. മുമ്പ് ക്ലാസെടുക്കാനായി പത്ത് മിനുട്ട് വൈകി വന്നതാണ് ഇവര്‍ കാരണമായി പറയുന്നത്. അധ്യാപനമല്ലാത്ത കാര്യങ്ങള്‍ ലു ക്ലാസിനിടയില്‍ നടത്തിയിരുന്നതായും കമ്പനി പറഞ്ഞു. പൂച്ച ക്ലാസിനിടെ വന്നത് ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് യുവതി കരുതിയിരുന്നില്ല. എന്തായാലും ഇങ്ങനെയുള്ള ആരോപണങ്ങള്‍ നടത്തിയ സ്ഥാപനത്തെ നിയമപരമായി തന്നെ നേരിടാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

4

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

കോടതിയിലേക്ക് കേസ് എത്തിയതോടെ ഈ സംഭവം ലോകം മുഴുവന്‍ അറിഞ്ഞത്. എന്നാല്‍ ഇവരുടെ കമ്പനി നിയമങ്ങളൊന്നും അനുസരിക്കാന്‍ തയ്യാറല്ലായിരുന്നു. നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. അധ്യാപിക ജോലി ചെയ്തിരുന്നത് കൃത്യമായ നിയമങ്ങളോടെയാണ്. ആ നിയമങ്ങളുടെ ലംഘനമാണ്, പൂച്ച സ്‌ക്രീനില്‍ വന്നതോടെ ലംഘിക്കപ്പെട്ടത്. ജോലിക്ക് ചേരും മുമ്പ് തന്നെ അധ്യാപികമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്ളതെന്ന് കമ്പനി പറയുന്നു.

5

ക്ലാസിനിടയില്‍ ചാറ്റിംഗോ, ഭക്ഷണം കഴിക്കുകയോ, ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയോ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് കര്‍ശനമായി നിയമത്തില്‍ പറയുന്നത്. ക്ലാസിനെ ഒരിക്കല്‍ പോലും പൂച്ചയുടെ വരവ് തടസപ്പെടുത്തിയിട്ടില്ലെന്നാണ് അധ്യാപിക വാദിച്ചത്. കമ്പനികള്‍ ഇത്തരത്തിലുള്ള നിയമം ഒരിക്കലും വെക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. കൊവിഡ് സമയത്ത് വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരോട് കമ്പനികള്‍ ഇത്തരം ആവശ്യങ്ങള്‍ പറയാന്‍ പാടില്ല. നിയമപരമായി മാത്രമല്ല, അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കും നിയമമെന്നും യുവതി പറഞ്ഞു. ഇവര്‍ക്ക് ആറായിരം ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇത് 4.7 ലക്ഷത്തോളം രൂപ വരും.

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
chinese women lost teaching job because of her pet cat, but she won more than 4 lakh, viral news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X