Get Updates
Get notified of breaking news, exclusive insights, and must-see stories!

തുരുതുരാ മെസേജ് അയച്ചിട്ടും മറുപടിയില്ല; സുഹൃത്തിനെ തിരഞ്ഞ് യുവതിയുടെ ഡ്രോണ്‍; കണ്ടത് ഞെട്ടിക്കും

ബെയ്ജിങ്: സുഹൃത്തുക്കളെ നിങ്ങള്‍ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട്. ചിലര്‍ക്ക് ഒരു പരിധി വെച്ചായിരിക്കും. എന്നാല്‍ ചിലര്‍ പരിധികളൊന്നുമില്ലാതെയായിരിക്കും സ്‌നേഹിക്കുക. ഇവിടെ ഒരു യുവതിയുടെ സ്‌നേഹം കൊണ്ട് വലിയൊരു ഗുണം ഒരു യുവാവിനുണ്ടായിരിക്കുകയാണ്. അതായിരിക്കും സുഹൃദ് ബന്ധം എന്ന് നമ്മളെ കൊണ്ട് പറിയിപ്പിക്കുന്നൊരു സംഭവമാണിത്.

ഒരു സുഹൃത്ത് താന്‍ അയച്ച മെസേജുകള്‍ക്കൊന്നും മറുപടി തരാതിരുന്നപ്പോഴാണ് ഈ യുവതി ഒരു കാര്യം ചെയ്തത്. അത് ആലോചിക്കുമ്പോള്‍ കടുപ്പമേറിയതാവാം. ഒരു ഡ്രോണാണ് സുഹൃത്തായ യുവതിയുടെ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ ആ ഡ്രോണ്‍ ഒരു രക്ഷകനായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: Baidu

പല തവണ സുഹൃത്തിന് ഈ യുവതി സന്ദേശങ്ങള്‍ അയച്ചു. നാല് മണിക്കൂറോളമായിട്ടും ഒരു മറുപടിയും വന്നില്ല. ഇതോടെ സുഹൃത്തിനെ തിരഞ്ഞാണ് യുവതി ഡ്രോണ്‍ അയച്ചത്. എന്ത് ചെയ്യുകയാണ് സുഹൃത്ത് എന്ന് അന്വേഷിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാല്‍ അസുഖബാധിതനായി കിടക്കുകയായിരുന്നു സുഹൃത്ത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. വാന്‍ എന്ന യുവതിയാണ് അസുഖബാധിതയായി കിടന്നിരുന്നത്. ഡ്രോണിലെ തിരച്ചില്‍ ഇവരുടെ ജീവന്‍ തന്നെ രക്ഷിച്ചുവെന്ന് പറയാം.

2

image credit: Baidu

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വീചാറ്റിലൂടെയാണ് യുവതി രാവിലെ ഏഴ് മണിയോടെ സുഹൃത്തിന് മെസേജ് അയച്ചത്. സുഹൃത്തിനോട് ഫാര്‍മസിയില്‍ പോകാനും, ടെസ്റ്റുകള്‍ നടത്തി അസുഖമൊന്നും ഇല്ലെന്ന് ഉറപ്പിക്കാനും വാനിനോട് ഡ്രോണ്‍ അയച്ച സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ വാന്‍ ഒരു മറുപടിയും നല്‍കിയില്ല. നാല് മണിക്കൂറോളം മെസേജുകള്‍ അയച്ചിട്ടും മറുപടിയില്ലായിരുന്നു. നിനക്കെന്താണ് പറ്റിയത്. നീയെന്താണ് ചെയ്യുന്നത്, പലതവണ വിളിച്ചു, മറുപടിയില്ലാത്തതെന്ത് എന്നെല്ലാം മെസേജിലുണ്ടായിരുന്നു.

3

മറുപടിയൊന്നുമില്ലാതായതോടെ, യുവതിക്ക് ആകെ സംശയമായി. സ്വന്തം നിലയില്‍ അന്വേഷിക്കാനും തീരുമാനിച്ചു. ഇവരുടെ ഭര്‍ത്താവിന്റെ കൈവശം ഒരു ഡ്രോണുണ്ടായിരുന്നു. ഭര്‍ത്താവിനോട് ഈ ഡ്രോണ്‍ ഒന്ന് വാന്‍ താമസിക്കുന്ന വീടിന് അടുത്തേക്ക് പറത്തി വിടാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ വീടിന് അധികം അകലെയായിരുന്നില്ല വാന്‍ താമസിച്ചിരുന്നത്. മിനുട്ടുകള്‍ കൊണ്ട് വാനിന്റെ വീടിന്റെ അടുത്ത് ഈ ഡ്രോണ്‍ പറന്നെത്തി. താന്‍ നടന്നെത്തുന്നതാന്‍ സമയമെടുക്കുമെന്നും, ഇതാണ് നല്ല വഴിയെന്നും യുവതി മനസ്സിലാക്കുകയായിരുന്നു.

4

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു യുവതി. അതുകൊണ്ട് ഫോണിലേക്ക് നോക്കിയിരുന്നില്ല. ഡ്രോണിനെ തന്റെ ജനാലയ്ക്കപ്പുറം കണ്ട വാന്‍ ആകെ ഞെട്ടിപ്പോയി. ഇവര്‍ അമ്പരന്നിട്ടാണ് ജനലിനടുത്തേക്ക് എത്തിയത്. തന്റെ സുഹൃത്ത് ചെയ്തത് വളരെ നല്ല കാര്യമാണെന്ന് വാന്‍ പറയുന്നു. എന്നെ കുറിച്ച് ആലോചിച്ച് അവള്‍ ആകെ ആശങ്കയിലായിരുന്നു. എന്തു പറ്റിയെന്ന് അറിയാനാണ് അവള്‍ ഡ്രോണ്‍ അയച്ചത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്നും വാന്‍ പററഞ്ഞു.

5

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഇരുവരും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ഈ നടപടിയില്‍ നിന്ന് വ്യക്തമാണ്. അഞ്ച് വര്‍ഷത്തോളം ഇവര്‍ സുഹൃത്തുക്കളാണ്. അവള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചില സമയത്ത് സ്വാദിഷ്ടമായ ഭക്ഷണം ഞാനുമായി പങ്കുവെക്കാറുണ്ട്. അതൊക്കെ വലിയ കാര്യമാണെന്നും വാന്‍ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പ്രളയമാണ്. നിങ്ങള്‍ രണ്ടുപേരുമാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന് ഒരാള്‍ കുറിച്ചു. ഇതുപോലൊരു സുഹൃത്തിനെ ലഭിച്ചതില്‍ യാതൊരു പ്രശ്‌നവും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവില്ലെന്നും മറ്റൊരാള്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+