Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍വാസിക്കിട്ട് നല്ല അസ്സല് പണികൊടുത്തു, ലക്ഷങ്ങളുടെ നഷ്ടം; യുവാവ് ജയിലിലായി, കാരണം വൈറല്‍

ബെയ്ജിങ്: പണി വരുന്നത് ഏതൊക്കെ വഴിയാണെന്ന് പറയാനാവില്ല അല്ലേ. ചൈനയില്‍ ഒരു യുവാവിന് കിട്ടിയിരിക്കുന്ന പണി എരാളും പ്രതീക്ഷിക്കാത്ത എട്ടിന്റെ പണിയാണ്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. അയല്‍വാസിയുടെ ഒരു പരാതിയാണ് ഇയാളെ ജയിലിലാക്കിയിരിക്കുന്നത്. കാരണം ആരെയും ചിരിപ്പിക്കാന്‍ പോകുന്നത്. അയല്‍വാസിയുടെ കോഴികളെ പേടിപ്പിച്ച് കൊന്നതിനാണ് ഇയാള്‍ ജയിലിലായിരിക്കുന്നത്.

ഒന്നും രണ്ടും കോഴികളെയല്ല, 1100 കോഴികളെയാണ് ഇയാള്‍ വല്ലാതെ ഭയപ്പെടുത്തിയതിലൂടെ കൊലപ്പെടുത്തി.. കോഴികളാകെ ഭയന്ന് വിറച്ച് പോയാണ് ചത്തത്. ഈ സംഭവത്തില്‍ അയല്‍വാസി പരാതി നല്‍കുകയും, ഒടുവില്‍ കേസായി, ഇയാള്‍ അകത്താവുകയുമായിരുന്നു. അയല്‍വാസിയുമായി ഗു എന്ന ഈ യുവാവിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ വിദ്വേഷം വളര്‍ന്ന് വലുതാവുകയായിരുന്നു.

CHICKEN

ഒടുവില്‍ അയല്‍വാസിയായ ഷോങ്ങിനോട് പ്രതികാരം ചെയ്യാന്‍ ഗൂ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഷോങ്ങുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അതായത് ഗൂവിന്റെ പറമ്പിലെ മരങ്ങള്‍ അനുവാദം കൂടാതെ ഷോങ്ങ് മുറിച്ച് മാറ്റിയത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു. അതിന് ശേഷം ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. പ്രതികാരം ചെയ്യാന്‍ ഒരവസരം നോക്കിയിരിക്കുകയായിരുന്നു ഗൂ.

പ്രതികാരം ചെയ്തത് ഷോങ്ങിന്റെ കോഴികളോടായിരുന്നു. ഭയപ്പെടുത്തി അവയെ ഓടിക്കാനായിരുന്നു ഗൂവിന്റെ ശ്രമം. ഷോങ്ങിന്റെ കോഴി ഫാം ഗൂവിന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ഇയാള്‍ ഫാമിലേക്ക് അനധികൃതമായി കയറിയശേഷം കോഴികളുടെ കണ്ണിലേക്ക് ലൈറ്റ് അടിക്കുകയായിരുന്നു. ഇതിലൂടെ കോഴികളാകെ ഭയന്നു. ഇവ കൂട്ടത്തോടെ ഒരു മൂലയിലേക്ക് ഓടുകയും, പരസ്പരം ഇടിച്ചും, തിക്കിലും തിരക്കിലും പെട്ട് ചാവുകയായിരുന്നു.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

അതിദാരുണമായ സംഭവമായിരുന്നു ഇത്. ഇതൊരു ശാസ്ത്ര സത്യമാണ്. കോഴികളെ ഭയപ്പെടുത്തുന്നതിലൂടെ അവയ്ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഗൂവിന്റെ ദാരുണമായ ഈ പ്രവര്‍ത്തിയില്‍ 460 കോഴികളാണ് ആ ദിവസം ചത്തത്. ഷോങ്ങിന് വലിയ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പോലീസ് വൈകാതെ തന്നെ ഗൂവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ഇത്തവണ കേസല്ല വന്നത്.

ഇയാളോട് പോലീസ് ഷോങ്ങിന് മൂവായിരം യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 35734 രൂപ വരുമിത്. എന്നാല്‍ ഇത് ഗൂവിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. കൂടുതല്‍ കടുത്ത പ്രതികാരത്തിനിറങ്ങുകയാണ് അദ്ദേഹം ചെയ്തത്. വീണ്ടും പ്രതികാരം ചെയ്യാനായി ഷോങ്ങിന്റെ ഫാമിലേക്ക് ഇയാള്‍ എത്തി. രണ്ടാം തവണയുള്ള ഈ പ്രതികാരത്തില്‍ 640 കോഴികളാണ് ചത്തത്.

നേരത്തെ ഉപയോഗിച്ച അതേ രീതിയില്‍ കോഴികളെ ഭയപ്പെടുത്തി കൊല്ലുകയായിരുന്നു ഗൂ. മൊത്തം 1100 കോഴികളാണ് ചത്തതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. മൊത്തം 13840 യുവാന്റെ നഷ്ടമാണ് ഷോങ്ങിനുണ്ടായിരിക്കുന്നത്. 1,64855 ലക്ഷം രൂപയുടെ നഷ്ടം വരുമിത്. ഇതോടെ കേസ് കൈവിട്ടു. ഹെങ്ക് യാങ് കൗണ്ടിയിലെ കോടതിയിലെത്തുകയായിരുന്നു കസ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ഈ കോടതിയുള്ളത്.

ഗു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മനപ്പൂര്‍വം ഷോങ്ങിന്റെ ഫാമില്‍ കയറി നാശനഷ്ടമുണ്ടാക്കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആറ് മാസത്തോളം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു വര്‍ഷം നല്ല നടപ്പുമുണ്ട്. അതേസമയം കുറ്റം ചെയ്തതില്‍ യാതൊരു പശ്ചാത്താപവും ഇയാളില്‍ കണ്ടില്ലെന്നാണ് കോടതി വിധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+