വാട്‌സ്ആപ്പ് നിലയ്ക്കും; പ്രവചിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ സംഭവിച്ചത് ഇക്കാര്യം; ജ്യോതിഷിയെ വെല്ലും
ദില്ലി: പ്രവചനങ്ങള്‍ പലപ്പോഴും ഏതൊക്കെ വഴിക്ക് വരുമെന്ന് നമുക്ക് പറയാനാവില്ല. അത്തരത്തില്‍ എലിസബത്ത് രാജ്ഞിയുടെ മരണം വരെ പ്രവചിച്ചവരുണ്ട്. എന്നാല്‍ ഇവിടെ അപ്രതീക്ഷിതമായി ഒരു ജ്യോതിഷിയായി മാറിയിരിക്കുകയാണ് ഒരു കൊമേഡിയന്‍. വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്ന് ഇവർ പ്രവചിച്ച് മണിക്കൂറുകള്‍ കൊണ്ടാണ് അത്ഭുതം സംഭവിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇവരെ മഹാ ജ്യോതിഷികളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. ഈ യുവതിക്ക് ഭാവി പ്രവചിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും ഒറ്റ പ്രവചനം കൊണ്ട് ലോകപ്രശസ്തനായിരിക്കുകയാണ് ഈ യുവതി. വിശദമായ വിവരങ്ങളിലേക്ക്....

ഒക്ടോബര്‍ 24നാണ് കൊമേഡിയനായ സിന്ധു വീ എന്ന പെണ്‍കുട്ടി ഞെട്ടിച്ച പ്രവചനം നടത്തുന്നത്. ദീപാവലി ദിനത്തില്‍ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്നായിരുന്നു സിന്ധുവിന്റെ പ്രവചനം. നാളെ ഇന്ത്യക്കാര്‍ക്ക് ദീപാവലിയും ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെയും കിട്ടിയാല്‍ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമാകുമെന്നായിരുന്നു സിദ്ധു ട്വീറ്റ് ചെയ്തത്. പറഞ്ഞ് പോലെ തന്നെ ബ്രിട്ടനില്‍ ഇന്ത്യക്ക് ഋഷി സുനാക് എന്ന ഇന്ത്യന്‍ വംശജനെ തന്നെ പ്രധാനമന്ത്രിയായി കിട്ടി. അത് മാത്രമല്ല വാട്‌സ്ആപ്പ് നിശ്ചലമാവുകയും ചെയ്തു.

ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് ശേഷമാണ് വ്യാപകമായി വാട്‌സ്ആപ്പ് തകരാര്‍ അനുഭവപ്പെടുന്നത്. ആര്‍ക്കും മെസേജ് അയക്കുന്നത് പോലും സാധ്യമല്ലായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് വാട്‌സ്ആപ്പ് ലഭ്യമായില്ല. മെസേജുകള്‍ ആര്‍ക്കും അയക്കാനോ ലഭിക്കാനോ ഇതിലൂടെ സാധിച്ചിരുന്നില്ല. ഓഡിയോ, വീഡിയോ കോള്‍ സര്‍വീസുകളും ഈ സമയത്ത് പ്രവര്‍ത്തനരഹിതമായി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വീസുകള്‍ നിലച്ചതെന്ന് കമ്പനി അറിയിച്ചിരുന്നു. അതേസമയം സിന്ധുവിന്റെ പ്രവചനമാണ് ഇതോടെ സത്യമായതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
സിന്ധുവിന്റെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. കൃത്യമായ പ്രവചനമാണ് ഇവര്‍ നടത്തിയതെന്ന് യൂസര്‍മാര്‍ ഇവരെ അഭിനന്ദിച്ചു. ദയവായി ഞാനൊരു കോടീശ്വരനാവുമെന്ന് പ്രപ്രവചിക്കൂ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്ന് സിന്ധു എങ്ങനെ അറിഞ്ഞുവെന്നാണ് ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ബാബ വംഗയ്ക്ക് സമാനമായ പ്രവചനം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. അത് മാത്രമല്ല ഒരു ദിവസം മുമ്പാണ് ഇവര്‍ പ്രവചനം നടത്തിയതെന്നും, അല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ് സംഭവിക്കുന്ന കാര്യമല്ലെന്നും പ്രവചനത്തെ പിന്തുണച്ച് കമന്റുകളുണ്ട്.












Click it and Unblock the Notifications