ഭീമാകാരനായ തീജ്വാല ഭൂമിയിലേക്ക് എത്തുന്നു, തീതുപ്പി സൂര്യന്‍; എന്തെല്ലാം ഇനി സംഭവിക്കാം
സൂര്യന്‍ അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സോളാര്‍ മാക്‌സിമമാണ് ഇപ്പോള്‍ സൂര്യനിലുള്ളത്. ഇതേ തുടര്‍ന്ന് സൂര്യന്‍ ഏറ്റവും സംഘര്‍ഷഭരിതമായ അവസ്ഥയിലായിരിക്കും. തുടരെ സൂര്യനില്‍ സണ്‍സ്‌പോട്ടില്‍ രൂപപ്പെടുന്നതും അത് വിസ്‌ഫോടനങ്ങള്‍കാരണമാകുന്നതും ഇതിനാലാണ്.
അതേസമയം സൂര്യനില്‍ നിന്ന് വീണ്ടും സൗരജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരുമെന്നാണ് ബഹിരാകാശ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രണ്ടോ മൂന്നോ കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുമെന്നാണ് മുന്നറിയിപ്പ്. തീര്‍ച്ചയായും ഇത്ര എത്രത്തോളം തീവ്രമേറിയതാണെന്ന് പെട്ടെന്ന് പറയാനാവില്ലെന്നാണ് സൂചന.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കൊറോണല്‍ മാസ് ഇജക്ഷന്‍ സൂര്യനില്‍ ഉണ്ടായിരിക്കുന്നത്. ജൂലായ് മൂന്നിനാണ് ഇവ ഭൂമിയിലേക്ക് എത്തുകയെന്ന് സ്‌പേസ് വെതര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് മോശമല്ലാത്ത രീതിയില്‍ ഭൗമകാന്തിക തരംഗങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെ ഇവ ബാധിക്കും.
സൂര്യന്റെ കൊറോണയില്‍ നിന്നുള്ള പ്ലാസ്മയും മാഗ്നറ്റിക് ഫീല്‍ഡുമാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ പുറന്തള്ളുക. ഇതിനൊപ്പം തന്നെ തീവ്രമായ സൗരജ്വാലകളെയും നമ്മള്‍ നേരിടേണ്ടി വരും. കൊറോണല്‍ മാസ് ഇജക്ഷനുകല്‍ ഭൂമിയിലേക്ക് വരുമ്പോള്‍ മാഗ്നറ്റോസ്ഫിറിനെയാണ് കൂടുതല്‍ ബാധിക്കുക.
മാഗ്നറ്റോസ്ഫിയറില്‍ പതിക്കുമ്പോഴാണ് അത് ഭൗമകാന്തിക തരംഗത്തിന് കാരണമാകുക. ഈ കാന്തിക തരംഗമാണ് നമ്മുടെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഭീഷണിയാവുക. നാവിഗേഷന്‍ നെറ്റ് വര്‍ക്കുകള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കും. പക്ഷേ സൗരജ്വാലകള്‍ ഏത് ഗണത്തില്‍ വരുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇവയുടെ ആഘാതം എത്രത്തോളം വലുതാണെന്ന് പറയാനാവൂ.
ജി1 ഗണത്തില്‍ വരുന്ന ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് ഭൂമിയിലേക്ക് വരുന്നത്. സൂര്യന്‍ സതേണ്‍ ഹെമിസ്ഫിറയിലാണ് സൗരവിസ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് വന്‍ തോതില്‍ സൗരജ്വാലകളാണ് പുറന്തള്ളപ്പെട്ടത്. അതേസമയം ജി1 വിഭാഗത്തിലുള്ള സൗരജ്വാലകള്‍ അത്ര തീവ്രമേറിയതല്ല.
അതേസമയം സൂര്യന്‍ ഇപ്പോഴും തിളച്ചുമറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഏത് സമയവും ഇനിയും വിസ്‌ഫോടനങ്ങള്‍ ഉണ്ടാവാമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വര്‍ഷം ആറുമാസത്തിനിടെ നിരവധി തവണയാണ് വിസ്‌ഫോടനങ്ങള്‍ സൂര്യനില്‍ ഉണ്ടായിരിക്കുന്നത്.
182 ദിവസത്തെ സൂര്യനിലെ നിത്യേനയുള്ള സാഹചര്യം എന്താണെന്ന് ഒരു വാനനിരീക്ഷകനായ എഡ്വാര്‍ഡോ ഷാബെര്‍ഗര്‍ പോപ്പിയോ പകര്‍ത്തിയിരുന്നു. സോളാര്‍ മാക്‌സിമത്തിന്റെ സൂചനകള്‍ അതിലുണ്ടായിരുന്നു. നിരവധി സണ്‍സ്‌പോട്ടുകളാണ് ഇവിടെ രൂപപ്പെട്ട് കൊണ്ടിരിക്കുന്നത്. 2025ല്‍ സോളാര്‍ സൈക്കിള്‍ പൂര്‍ണമായേക്കും.












Click it and Unblock the Notifications