Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദോശയ്ക്ക് വില 600 രൂപയോ..? മുംബൈ എയർപോർട്ടിലെത്തുന്നവർ ആധാരം പണയം വെക്കേണ്ടി വരും..!

നിങ്ങൾ സാധാരണഗതിയിൽ ഒരു ദോശ കഴിക്കാൻ എത്ര രൂപ വരെ മുടക്കും. ഞാനാണെങ്കിൽ ഒരു നൂറു രൂപ വരെ ചിലവാക്കും, അതും മസാല ദോശ ആണെങ്കിൽ മാത്രം. എന്നാൽ ഒരു ദോശയ്ക്ക് 600 രൂപ മുടക്കണമെന്ന സ്ഥിതി വന്നാലോ..? ആശ്ചര്യപ്പെടേണ്ട ഇത് സത്യമാണ്, അതും നമ്മുടെ ഇന്ത്യയിൽ തന്നെ. മുംബൈ എയർപോർട്ടിലെ ഒരു മസാല ദോശയുടെ വിലയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്‌റ്റ് വൈറലാണ് ഇപ്പോൾ.

എയർപോർട്ടിൽ പല സാധനങ്ങൾക്കും വിലകൂട്ടി വിൽക്കുന്നുണ്ടെങ്കിലും, ഒരു ലളിതമായ ഭക്ഷണ സാധനത്തിന്റെ ഇത്രയും ഉയർന്ന വില ഇന്റർനെറ്റിൽ പലരെയും ഞെട്ടിച്ചു. ബട്ടർ മിൽക്ക് ചേർത്ത ഒരു മസാല ദോശയുടെ വില 600 രൂപയാണെന്ന് ഉപയോക്താവ് തന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

dosa

ഇത് ഏറ്റുപിടിച്ച് നിരവധി ഉപയോക്താക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. ഷെഫ് ഡോൺ ഇന്ത്യ എന്ന ഇൻസ്‌റ്റാഗ്രാം ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ക്ലിപ്പിൽ ഒരാൾ ദോശ ഉണ്ടാക്കുന്നത് കാണാമായിരുന്നു. പിന്നീട്, റെസ്‌റ്റോറന്റിന്റെ കമ്പ്യൂട്ടറൈസ്ഡ് മെനു ഡിസ്പ്ലേയിലേക്ക് ക്യാമറ തിരിയുമ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്‌ച കാണാനാവുന്നത്.

ബട്ടർമിൽക്ക് ചേർത്ത ഒരു മസാലദോശയ്ക്ക് 600 രൂപ വിലയുണ്ട്, ബെന്നെ ഖാലി ദോശയ്ക്ക് ആവട്ടെ 620 രൂപയാണ്. ഇവിടെ നിന്ന് ദോശയ്‌ക്കൊപ്പം ലസ്സിയോ ഫിൽട്ടർ കോഫിയോ കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വില ഇനിയും വർദ്ധിക്കും. "മുംബൈ എയർപോർട്ടിൽ ദോശയേക്കാൾ വില കുറവാണ് സ്വർണ്ണത്തിന്" എന്നായിരുന്നു വീഡിയോയ്ക്ക് പങ്കുവച്ച അടിക്കുറിപ്പ്.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വീഡിയോ പങ്കുവച്ചതിന് ശേഷം ഇതുവരെ 9.3 മില്യൺ വ്യൂസും 1.8 ലക്ഷം ലൈക്കുകളുമാണ് നേടിയത്. ചിലർ ഇതിന്റെ ഉയർന്ന വിലയെ കുറിച്ച് പരാതി പറയുമ്പോൾ മറ്റ് ചിലർ അതിനെ ന്യായീകരിക്കുന്നുമുണ്ട്. എയർപോർട്ടിലെ മറ്റ് ചാർജുകളും ഒക്കെ ചേർത്താണ് ഇതിന് ഇത്രയും വലിയ തുകയെന്നാണ് ഉപയോക്താവ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+