7 തവണ അപകടം ജീവനെടുക്കാനെത്തി, പിന്നീടെത്തിയത് മഹാഭാഗ്യം; വയോധികന് അടിച്ചത് 8 കോടിയുടെ ലോട്ടറി
ലണ്ടന്‍: ഭാഗ്യമുള്ളവരെ തേടിയാണ് എപ്പോഴും ലോട്ടറി നേട്ടം എത്താറുള്ളത്. ഭാഗ്യം കൊണ്ട് ജീവിതം പല തവണ രക്ഷിച്ച ഒരാള്‍ക്ക് ലോട്ടറി ഭാഗ്യം തേടി വന്നത് ഒരു അത്ഭുതകരമായ സംഭവമാണ്. ഫ്രേയിന്‍ സെലാക് എന്ന ക്രൊയേഷ്യയിലെ ഒരു വയോധികനാണ് ഈ ഭാഗ്യവാന്‍. പക്ഷേ സെലാക്കിനെ തേടി മെഗാ ബംപര്‍ ലോട്ടറി തന്നെ എത്തുകയായിരുന്നു.
ഈ ക്രൊയേഷ്യക്കാരനെ ഭാഗ്യം അനുഗ്രഹിച്ച സംഭവങ്ങള്‍ കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഒരു സിനിമാ കഥ പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം. പല കാര്യങ്ങളും കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിക്കില്ല. സിനിമയേക്കാള്‍ നമ്മളെ ഞെട്ടിക്കുന്നതായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയെന്ന് സെലാക് പറയുന്നു.

1929ലാണ് സെലാക്കിന്റെ ജനനം. സംഗീത അധ്യാപകനാണ് അദ്ദേഹം. ക്രൊയേഷ്യയെ സംബന്ധിച്ച് അത്ര മികച്ച ജോലിയൊന്നുമല്ല ഇതെന്ന് പറയുകയാണ് സെലാക്. അതുകൊണ്ട് തന്നെ വളരെ സാധാരണ ജീവിതമായിരുന്നു താന്‍ നയിച്ചത്. ഏഴ് തവണയാണ് സെലാക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് ഇയാള്‍ പറയുന്നു.
1957ലാണ് സെലാക്കിന്റെ ജീവിതത്തിലെ ആദ്യ അപകടം ഉണ്ടാവും. ബസില്‍ യാത്ര ചെയ്യുമ്പോള്‍ നദിയിലേക്ക് അത് മറിയുകയായിരുന്നു. എന്നാല്‍ അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ആറ് തവണയാണ് സെലാക്കിനെ മരണം പിന്തുടര്‍ന്നത്. പക്ഷേ ഓരോ തവണയും അദ്ദേഹം രക്ഷപ്പെട്ടു.
സെലാക്ക് സഞ്ചരിച്ചിരുന്ന ട്രെയിന്‍ പിന്നീട് നദിയിലേക്ക് പാളം തെറ്റി വീഴാന്‍ പോയിരുന്നു. അവിടെ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ട് തവണയാണ് സഞ്ചരിക്കാനിരുന്ന കാറുകള്‍ പൊട്ടിത്തെറിച്ചത്. വിമാന ഇടിച്ചിറങ്ങിയത് വൈക്കോല്‍ കൂനയിലായത് കൊണ്ട് ഒരിക്കല്‍ സെലാക്ക് രക്ഷപ്പെട്ടിരുന്നു.
കുന്നിന്‍ ചെരിവില്‍ വെച്ച് വാഹനം അടക്കം നിലം പതിക്കാന്‍ പോയപ്പോള്‍ ഒരു മരമാണ് വയോധികനെ രക്ഷപ്പെടുത്തിയത്. ഒരു ബസ് ഇടിച്ചിട്ടും അതുപോലെ വലിയ അപകടമൊന്നും ഫ്രാനോ സെലാക്കിന് ഉണ്ടായിരുന്നില്ല. ഇതെല്ലാം ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. കേള്‍ക്കുന്ന ആരും അത്ര പെട്ടെന്നൊന്നും വിശ്വസിക്കാത്ത കാര്യങ്ങളാണിത്.
അതേസമയം സെലാക്കിനെ തേടി ഭാഗ്യം എപ്പോഴും എത്തിയിരുന്നില്ല. ബംപര്‍ ലോട്ടറി ഇതിന് പിന്നാലെ ഇയാള്‍ക്ക് അടിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളറായിരുന്നു സമ്മാനം. എട്ട് കോടി 36 ലക്ഷത്തില്‍ അധികം രൂപ വരും ഇത്. എന്നാല്‍ അതില്‍ നല്ലൊരു പങ്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമാണ് നല്‍കിയത്. 2000ത്തിന്റെ പകുതിയിലാണ് സെലാക്കിന് ലോട്ടറിയടിക്കുന്നത്.
ലോട്ടറി അടിച്ച തുക കൊണ്ട് ആഡംബര വീടാണ് അദ്ദേഹം വാങ്ങിയത്. എന്നാല്‍ 2010ല്‍ ആ വീട് സെലാക് വില്‍ക്കുകയായിരുന്നു. ആഡംബര ജീവിതം മടുത്ത അദ്ദേഹം ലളിത ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഇടുപ്പിലെ ഓപ്പറേഷന് വേണ്ടിയാണ് ലോട്ടറി അടിച്ച തുകയിലെ അവസാന ഭാഗം സെലാക് ചെലവിട്ടത്.












Click it and Unblock the Notifications