കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തശ്ശി മരിച്ചു, സങ്കടക്കുറിപ്പുമായി സിഇഒ, ഇത് കമ്പനിയുടെ പരസ്യമല്ലേ എന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ തമാശകളുടെ വലിയൊരു ലോകമാണ്. അത്തരമൊരു തമാശയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു വലിയ കമ്പനിയുടെ സിഇഒയുടെ പേരിലാണ് ഈ ട്രോള്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ മുത്തശ്ശി ലോകത്തോട് വിട പറഞ്ഞു എന്ന് ഇയാള്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ അതില്‍ വിശദീകരിച്ചിരിക്കുന്ന കാര്യമാണ് ഇയാളെ ട്രോളര്‍മാരുടെ പ്രിയ താരമാക്കിയത്.

മുത്തശ്ശിയേക്കാള്‍ തനിക്ക് ബിസിനസാണ് ഇഷ്ടമെന്ന് എല്ലാവര്‍ക്കും അറിയാമെന്നൊക്കെയാണ് ട്രോളുകള്‍. ഇയാളുടെ പോസ്റ്റിന് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. എന്തായാലും ഇതില്‍ പ്രതികരണമെന്നും വന്നിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

യുഎസ്സിലെ പ്രമുഖ കമ്പനികളിലൊന്നായ ഹൈപ്പര്‍ സോഷ്യലിന്റെ സിഇഒയാണ് ബ്രാഡന്‍ വല്ലാകെ. സോഷ്യല്‍ മീഡിയയിലും അദ്ദേഹം പ്രശസ്തനാണ്. എങ്ങനെയാണ് പ്രശസ്തനായതെന്ന് ഇനി പറയാം. ഇയാള്‍ കഴിഞ്ഞ മുമ്പൊരു സെല്‍ഫി ലിങ്ക്ഡിന്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. ഇയാള്‍ പൊട്ടിക്കരയുന്നൊരു ചിത്രമായിരുന്നു ഇത്. കമ്പനിയില്‍ നിന്ന് നിരവധി പേരെ പിരിച്ച് വിടുന്നത് കൊണ്ടാണ് ഈ കരയുന്നതെന്നും ഇയാള്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് വൈറലാവുകയും വല്ലാകെയെ ആളുകള്‍ ട്രോളുകയും ചെയ്തിരുന്നു.

2

ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാംഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം

മുതല കണ്ണീര്‍ വാര്‍ക്കുന്ന സിഇഒ എന്നാണ് ഇയാളെ സോഷ്യല്‍ മീഡിയ വിളിച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റാണ് ഇയാളെ ട്രോളിലേക്ക് നയിച്ചിരിക്കുന്നത്. തന്റെ മുത്തശ്ശി മരിച്ചു എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. ഇത് സ്വന്തം കമ്പനിയുടെ പ്രമോഷനല്‍ പരസ്യമാണെന്ന് നെറ്റിസണ്‍സ് പറയുന്നു. അമ്മ, ഇന്ന് അയച്ച സന്ദേശത്തില്‍ മുത്തശ്ശി മരിച്ചതായി പറയുന്നു. ഇത് കേട്ട ഉടനെ ഞാന്‍ കമ്പ്യൂട്ടര്‍ അടച്ചു. നേരെ പോയത് മുത്തശ്ശിയുടെ വീട്ടിലേക്കാണെന്നും ബ്രാഡന്‍ വല്ലാകെ പറയുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പറഞ്ഞതെല്ലാം ബിസിനസായിരുന്നു.

3

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

നമ്മള്‍ തിരക്കിട്ട് ജീവിക്കുന്ന ഒരു സംസ്‌കാരത്തിലാണ് ഉള്ളത്. ജീവിത വിജയവും വ്യക്തി ജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിക്കണം. അമ്മയുടെ വീട്ടിലേക്ക് കാറോടിച്ച് പോകുമ്പോള്‍, ഇന്നത്തെ പോലൊരു ദിവസത്തിലാണ് ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലൂടെ കടന്നുപോയി. ജോലിയെടുക്കുക എന്നതില്‍ ഉപരി ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഈ തിരക്കിട്ട് ജീവിക്കുന്ന ഈ സംസ്‌കാരം നമ്മളെ ജോലി വേണോ വ്യക്തി ജീവിതം വേണോ എന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണെന്നും വല്ലാകെ പറഞ്ഞു.

4

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

ഹൈപ്പര്‍ സോഷ്യല്‍ താന്‍ തുടങ്ങിയത് തന്നെ തനിക്കൊപ്പമുള്ള ആളുകളെ സഹായിക്കാനാണ്. അതിലൂടെ അവര്‍ വളര്‍ന്നു. ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ തുടങ്ങി. ജോലിയേക്കാള്‍ പ്രാധാന്യമുള്ളകാര്യങ്ങള്‍ ആദ്യം ചെയ്യണം. നമ്മള്‍ക്കൊപ്പമുള്ള ആളുകള്‍ക്ക് അത് ആവശ്യമാണെന്നും വല്ലാകെ കുറിച്ചു. മുത്തശ്ശിയുടെ മരണം കമ്പനിയുടെ പ്രമോഷണല്‍ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് വല്ലാകെ എന്ന് വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ഇയാളൊരു ആത്മരതിക്കാരനാണെന്ന് ട്രോളുണ്ട്. എന്തൊരു നാടകമാണിതെന്നും, മുത്തശ്ശിയുടെ മരണത്തേക്കാള്‍ നിങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയാണ് നോക്കുന്നതെന്നും ട്രോളിയവരുണ്ട്.

English summary
crying ceo braden wallake announce his grand mother's demise social media says its drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X