മകളുടെ വിവാഹം യുഎസ്സില്‍; വിസ വൈകി, ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബം ചെയ്തത് ഇക്കാര്യം; സംഭവം വൈറല്‍
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഒന്ന് യാത്ര ചെയ്യണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടാണ് അല്ലേ. പണം മാത്രം പോര, ചില സങ്കീര്‍ണമായ വിസാ നിയമങ്ങളും പിന്നിട്ട് വേണം യാത്രയ്ക്ക് അനുമതി ലഭിക്കാന്‍. അങ്ങനൊരു ദുരിതത്തെ വളരെ സമര്‍ത്ഥമായി മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ കുടുംബം. യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ സുനില്‍ ധര്‍ തന്റെ ഇളയ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആകെ പ്രതിസന്ധിയില്‍ നില്‍ക്കുകയായിരുന്നു.
വേറൊന്നുമല്ല, സുനിലിന്റെ മകന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളായിരുന്നു പ്രശ്‌നം. ഇവര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തൊരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അക്കാര്യത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

യുഎസ്സില്‍ വരാന്‍ വിസാ അനുമതിയില്ല
സുനിലിന്റെ മകന്റെ വധുവിന്റെ മാതാപിതാക്കള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം, ഇവര്‍ക്ക് യുഎസ്സില്‍ പ്രവേശിക്കാനുള്ള വിസാ അനുമതിയുണ്ടായിരുന്നില്ല. അതില്ലാതെ മകളുടെ വിവാഹത്തിന് ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ഇനി സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുകയാണെന്ന് വെച്ചാലും പ്രശ്‌നമുണ്ട്.
വധുവിന്റെ മാതാപിതാക്കള്‍ ദില്ലിയിലാണ് താമസം. ഇന്ത്യക്കാര്‍ക്ക് യുഎസ് വിസ ലഭിക്കാന്‍ കുറച്ച് കാലം കാത്തിരിക്കണം. ഒരു വര്‍ഷം വരെ ഇത് നീളും. കഴിഞ്ഞ മാസം വിസാ ഓഫീസര്‍മാരെ ഇന്ത്യയില്‍ നിയമിച്ചിട്ടുണ്ട് യുഎസ്. ഇത് വിസാ കാത്തിരിപ്പ് കുറയ്ക്കാന്‍ വേണ്ടിയാണ്.
മാതാപിതാക്കളില്ലാതെ വിവാഹം പറ്റില്ല
അതേസമയം സുനില്‍ ധര്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം ഉള്ളയാളായിരുന്നില്ല. തന്റെ മരുമകള്‍ക്ക് ഒരിക്കലും മാതാപിതാക്കള്‍ ഇല്ലാതെ വിവാഹം നടത്തേണ്ടി വരില്ലെന്ന് ഉറപ്പിക്കാനായിരുന്നു സുനിലിന്റെ അടുത്ത ശ്രമം. വിവാഹമെന്നത് ഒരു ആയുഷ്‌കാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഒരു കാര്യമാണ്.
ഒരിക്കലും തന്റെ മരുമകള്‍ക്ക് അത്തരമൊരു അവസ്ഥയുണ്ടാവരുത്. മാതാപിതാക്കള്‍ ഇല്ലാതെ ആ വിവാഹം നടത്തില്ല. അവരെ താന്‍ കൊണ്ടുവരുമെന്നും 65കാരനായ സുനില്‍ ധര്‍ പറഞ്ഞിരുന്നു. എന്തായാലും പിന്നീട് നടന്ന കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ആ തന്ത്രത്തില്‍ എല്ലാം ഓകെ
വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് വളരെ തന്ത്രപരമായ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. ഇവർ സാന്‍ഫ്രാന്‍സിസ്‌കോ മേഖലയിലായിരുന്നു താമസിച്ചിരുന്നത്. ധറിന്റെ കുടുംബം പക്ഷേ വിവാഹം വാഷിംഗ്ടണിലെ ബ്ലെയിനില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇവിടെ പീസ് ആര്‍ക്കിന് സമീപത്തായിരുന്നു വിവാഹം നടത്താനായി തീരുമാനിച്ചുറപ്പിച്ചത്. ഇതൊരു സ്മാരകമാണ്. യുഎസ് കാനഡ അതിര്‍ത്തിയിലാണ് ഈ സ്മാരകമുള്ളത്. ഇവിടെ യുഎസ്സിലുള്ളവര്‍ക്കും കാനഡയിലുള്ളവര്‍ക്കും വിസയില്ലാതെ ഏത് കാര്യവും നടത്താന്‍ സാധിക്കും.
വിവാഹം നടന്നത് ഇങ്ങനെ
പീസ് ആര്‍ക്ക് ഒരു ന്യൂട്രല്‍ സ്ഥലമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ വിസാ നിയന്ത്രണങ്ങളില്ല. അമേരിക്കക്കാര്‍ക്കും കാനഡക്കാര്‍ക്കും ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളില്ലാതെ സംസാരിക്കാനും, ചടങ്ങുകള്‍ നടത്താനും സാധിക്കും. ഈ പാര്‍ക്കില്‍ ഒരു വശത്താണ് സുനില്‍ ധറിന്റെ കുടുംബം വിവാഹം നടത്താന്‍ തീരുമാനിച്ചത്. അമേരിക്കന്‍ കിച്ചണ്‍ എന്നാണ് ഈ ബില്‍ഡിംഗ് അറിയപ്പെടുന്നത്.
വധുവിന്റെ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബക്കാര്‍ക്കും കനേഡിയന്‍ വിസയുണ്ട്. ഇവര്‍ക്ക് കാനഡയില്‍ നിന്ന് ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കും. യുഎസ് വിസയില്ലാതെ പാര്‍ക്കിംഗ് മേഖലയില്‍ വരെ ഇവര്‍ക്ക് പോകാന്‍ സാധിക്കും. ഇതോടെ വിവാഹം അടിച്ചുപൊളിക്കാനും രണ്ട് കുടുംബങ്ങള്‍ക്കും സാധിച്ചു.












Click it and Unblock the Notifications