ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ
ലണ്ടന്‍: സോഷ്യല്‍ മീഡിയ ആകെ ഞെട്ടലിലാണ്. ഒരു പിതാവ് സ്വന്തം മകള്‍ക്ക് വിധിച്ച ശിക്ഷയാണ് ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. ഇനി നീ പഠിക്കേണ്ട എന്നാണ് യുവാവ് കുട്ടിയെ അറിയിച്ചിരിക്കുന്നത്. സ്റ്റഡി ബാന്‍ എന്നാണ് ഇതിന് പിതാവ് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിക്ക് നല്‍കിയ ശിക്ഷയെ കുറിച്ച് പിതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നിരവധി പേരാണ് ഈ വിലക്ക് വലിയ തെറ്റായി പോയെന്ന് പറഞ്ഞ് ഇയാളെ വിമര്‍ശിക്കുന്നത്. എന്നാല്‍ പിതാവ് ഈ വിമര്‍ശനത്തിലൊന്നും കുലുങ്ങിയിട്ടില്ല. മകളെ നിലയ്ക്ക് നിര്‍ത്തുമെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രകോപിതനാവാന്‍ കാരണമുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. വിശദമായ വാര്‍ത്തയിലേക്ക്....

കുട്ടിക്ക് നല്‍കിയ ശിക്ഷയുടെ ഭാഗമാണ് ഇനി മുതല്‍ പഠിക്കേണ്ടെന്ന തീരുമാനം. റെഡ്ഡിറ്റിലാണ് ഇക്കാര്യം പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മകള്‍ക്ക് ഈ ശിക്ഷാവിധി തന്നെയാണ് ഏറ്റവും നല്ലതെന്നും ഇയാള്‍ പറയുന്നു. വളരെ മോശമായിട്ടാണ് മകളുടെ പെരുമാറ്റം. പരുഷമായിട്ടാണ് അവള്‍ എല്ലാവരോടും സംസാരിക്കുക. അവളെ നല്ല ഭാഷയും നല്ല പെരുമാറ്റവും പഠിപ്പിക്കേണ്ടതുണ്ട്. അതിനാണ് ഇങ്ങനൊരു ശിക്ഷ നല്‍കിയതെന്നും പിതാവ് പറയുന്നു. മകളുടെ സ്വഭാവം കാരണം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ശിക്ഷ നല്‍കേണ്ടി വന്നതെന്നും യുവാവ് വ്യക്തമാക്കി.

തനിക്കൊരു മകളുണ്ട്. അവള്‍ക്ക് പതിനാറ് വയസ്സാണ്. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള മറ്റ് ടീനേജര്‍മാരെ പോലെയല്ല മകള്‍. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ മകളുടെ പെരുമാറ്റം സഹിക്കാന്‍ പറ്റില്ല. വളരെ മോശമായിട്ടാണ് അവര്‍ പെരുമാറുക. പരുഷമാണ് അവളുടെ സംസാരം. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തു നോക്കി. ഇതെല്ലാം ശരിയാക്കിയെടുക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തിലായിരുന്നു അതെല്ലാം ചെയ്തത്. എന്നാല്‍ ഒന്നും അവളുടെ കാര്യത്തില്‍ ശരിയായില്ല. എന്റെ മറ്റ് കുട്ടികളുടെ കാര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പിതാവ് പറഞ്ഞു.

എന്റെ മറ്റ് കുട്ടികളോട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരാഴ്ച്ചത്തേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് പറയാം. ടിവിയോ മറ്റ് കാര്യങ്ങളോ കാണരുതെന്ന് പറയാം. അവരെ ഇതില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ സാധിക്കും. അതിന് ഒന്ന് പറഞ്ഞാല്‍ മാത്രം മതി. എന്നാല്‍ തന്റെ കൗമാരക്കാരിയായ മകള്‍ക്ക് പക്ഷേ അത് ശരിയാവില്ല. അവളെ നിലയ്ക്ക് നിര്‍ത്താന്‍ ഒരു മാര്‍ഗവുമില്ല. ഒന്നിനെയും കുറിച്ച് അവള്‍ കെയര്‍ ചെയ്യില്ല. ഞാന്‍ അവളുടെ മൊബൈല്‍ അടക്കം എടുത്ത് കൊണ്ടുപോയാല്‍ അവള്‍ കാര്യമാക്കില്ല. പകരം കുറച്ച് നോവലുകള്‍ എടുത്ത് അത് വായിക്കാന്‍ തുടങ്ങുമെന്നും പിതാവ് പറഞ്ഞു.

ഞാന്‍ അവള്‍ക്കൊപ്പം ഉണ്ടെങ്കില്‍ മകള്‍ക്ക് സന്തോഷം. അതിന്റെ പേരില്‍ കുടുംബത്തിന്റെ ഒത്തുചേരലുകളൊക്കെ അവള്‍ ഒഴിവാക്കും. നമ്മള്‍ ഇന്ന് അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണോ, എനിക്ക് വരണമെന്നുണ്ട്, എന്നാല്‍ തിരക്കുണ്ടെന്നും പറഞ്ഞ് മകള്‍ മുറിയിലേക്ക് പോകും. ഇതൊക്കെയാണ് അവളുടെ പെരുമാറ്റം. അവള്‍ക്ക് ആകെ ഇഷ്ടമുള്ള കാര്യം പഠനം മാത്രമാണ്. മണിക്കൂറുകളോളം അവര്‍ പഠനത്തിലാണ് ശ്രദ്ധിക്കുക. അമ്മയോട് സംസാരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം അവള്‍ പരുഷമായിട്ടാണ് പെരുമാറിയത്. ഒരു തരം പരിഹാസം ആ വാക്കുകളിലുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
അങ്ങനെ ഗതികെട്ടാണ് പ്രതികരിച്ചതെന്ന് ഇയാള്‍ പറയുന്നു. അമ്മയോട് എങ്ങനെ നല്ല രീതിയില്‍ പെരുമാറുമെന്ന് പഠിച്ചിട്ട് മതി ഇനി പഠനം എന്ന് ഞാന്‍ മകളോട് പറഞ്ഞു. അവള്‍ക്ക് പഠന വിലക്കും ഞാന്‍ ഏര്‍പ്പെടുത്തി. അതിന് ശേഷം അവള്‍ എന്തൊക്കെയോ മോശം വാക്കുകള്‍ ഞങ്ങളെ വിളിച്ചു. ഇങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. എന്റെ സഹോദരനെ വിളിച്ച് അവള്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. അവനും ഞങ്ങളെ ചീത്ത പറഞ്ഞു. അവളെ പഠിക്കാന്‍ അനുവദിക്കാത്ത നിങ്ങള്‍ എന്ത് മാതാപിതാക്കളാണെന്ന് ചോദിച്ചു. പക്ഷേ മകളുടെ കാര്യത്തില്‍ വേറെ വഴിയൊന്നും ഇല്ലെന്നും പിതാവ് പറഞ്ഞു.












Click it and Unblock the Notifications